Breaking News

അസംഘടിത സ്ത്രീതൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

അസംഘടിത സ്ത്രീതൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

കോട്ടപ്പുറം: പ്രളയബാധിത പ്രദേശത്തെ അസംഘടിതരായ സ്ത്രീ തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യം വെച്ച് കെഎല്‍സിഎയും കെഎല്‍എമ്മും ചേര്‍ന്ന് രൂപം നല്‍കിയ സമഗ്ര പദ്ധതിക്ക് തുടക്കമായി.
കെഎല്‍സിഎ കോട്ടപ്പുറം രൂപതയും തൊഴിലാളി സംഘടനയായ കെഎല്‍എമ്മും സംയുക്തമായിട്ടാണ് സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നത്. കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ഒളാട്ടുപ്പുറം അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ രൂപത പ്രസിഡന്റ് അലക്‌സ് താളുപ്പാടത്ത് പദ്ധതി വിശദീകരണം നടത്തി. പുനരധിവാസ പദ്ധതിയില്‍ ജിവനോപാധി വിതരണം, സമഗ്ര ഇന്‍ഷുറന്‍സ്, ക്ഷേമനിധി, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടത്തുമെന്ന് അലക്‌സ് താളൂപ്പാടത്ത് പറഞ്ഞു.
ഷാജു പീറ്റര്‍, ടോമി തൗണ്ടശേരി, ജിജോ കല്ലറക്കല്‍, ഷാജി വി.പി. തുരുത്ത്, ജാന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ പത്ത് പ്രളയബാധിത പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എറണാകുളം ജില്ലയിലെ പറവൂരില്‍ നടന്ന ചടങ്ങ് വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു.


Related Articles

ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 1996ല്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കത്ത് അയക്കുക, ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് രാജ്

കത്തോലിക്കാസഭയുടെ ആശുപത്രികള്‍ വിട്ടുനല്കും- കെസിബിസി

കൊച്ചി: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനോടും ലോക്ക് ഡൗണില്‍ കഴിയുന്നവരില്‍ രോഗബാധയുണ്ടായാല്‍

സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കും: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളുകളിലെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*