Breaking News

അസിയാ ബീബി കാനഡയില്‍ അഭയം തേടി

അസിയാ ബീബി കാനഡയില്‍ അഭയം തേടി
ഓട്ടാവ, കാനഡ്: മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനില്‍ വധശിക്ഷ കാത്ത് 9 വര്‍ഷം ജയില്‍വാസമനുഷ്ഠിച്ച ക്രൈസ്തവ യുവതി അസിയാ ബീബി കാനഡയില്‍ അഭയം തേടി. അസിയാ ബീബിയും അവരുടെ മക്കളും സുരക്ഷിതരായി കാനഡയില്‍ എത്തിയതായി സ്പാനീഷ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അസിയാ ബീബി രാജ്യം വിട്ടതായി പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നെങ്കിലും എവിടേക്കാണ് പോയതെന്ന് പറഞ്ഞിരുന്നില്ല.
പാകിസ്ഥാനില്‍ മതനിന്ദ കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട അസിയാ നിയമപോരാട്ടത്തിന് ഒടുവിലാണ് കാനഡയില്‍ അഭയം തേടിയിരിക്കുന്നത്. 2018 ഒക്ടോബറില്‍ പാക് സുപ്രീം കോടതി അസിയാ ബീബിയെ വെറുതെ വിട്ടിരുന്നെങ്കിലും പാകിസ്ഥാനിലെ അവരുടെ ജീവിതം ഭീഷണിയിലായിരുന്നു. അസിയായ്ക്ക്് സുരക്ഷ ഉറപ്പാക്കാന്‍ നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ഇടപെട്ടു. അവര്‍ക്കും മക്കള്‍ക്കും അഭയം നല്‍കാമെന്ന് നിരവധി രാജ്യങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നു. അസിയയെ വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ ഒരു വിഭാഗം മതതീവ്രവാദികള്‍ നിയമ നടപടികള്‍ സ്വീകരിക്കാനിരിക്കെയാണ് അസിയയുടെ രക്ഷപ്പെടല്‍.
പാക് പഞ്ചാബ് പ്രവിശ്യയിലെ കൃഷിയിടത്തില്‍ ജോലിക്കിടെ ഒരു പാത്രം വെള്ളത്തിനായി മുസ്ലിം യുവതിയുമായി അസിയ ബീബി വഴക്കിട്ടു. ഈ വഴക്കിനിടെ മതനിന്ദാപരമായ പരാമര്‍ശങ്ങള്‍ അസിയ നടത്തിയെന്ന പരാതിയെ തുടര്‍ന്ന് 2009 ലാണ് അഞ്ചുകുട്ടികളുടെ മാതാവായ ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ അസിയ ബീബി കുറ്റക്കാരിയാണെന്ന് കീഴ്‌ക്കോടതി വിധിച്ചു. വധശിക്ഷയും ജീവപര്യന്തവുമാണ് മതനിന്ദയ്ക്ക് പാകിസ്ഥാനിലെ ശിക്ഷ. വധശിക്ഷയാണ് അസിയ ബീബിക്ക് വിധിച്ചത്. പിന്നീട് എട്ടു വര്‍ഷം ഇവര്‍ വിവിധ ജയിലുകളിലായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വാദിച്ച വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടമാണ് ഒടുവില്‍ ഇവര്‍ക്ക് തുണയായത്.

Related Articles

എഡിറ്റോറിയൽ

തീരദേശ ജനസമൂഹം തങ്ങള്‍ക്ക് പൈതൃകാവകാശമുള്ള തീരഭൂമിയിലെ അധിവാസകേന്ദ്രങ്ങളില്‍ പാരിസ്ഥിതിക അഭയാര്‍ഥികളായി ഒരു ഓണക്കാലം കൂടി കൊടിയ ദുരിതത്തില്‍ കഴിച്ചുകൂട്ടുകയാണ്. തങ്ങളുടെ ജീവിതസ്വപ്‌നങ്ങളും ആവാസവ്യവസ്ഥയും, പാര്‍പ്പിടങ്ങളും ജീവനോപാധികളും, തനതു

ഓഖിയില്‍ രക്ഷകനായ ഇമ്മാനുവലിന് സര്‍ക്കാരിന്റെ ആദരം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരിച്ചെത്താനാകാതെ ദിവസങ്ങളോളം കടലില്‍ കടുങ്ങിയ മത്സ്യത്തൊഴിലാളികളെയും ബോട്ടും സാഹസികമായി കരയിലെത്തിച്ച ശക്തികുളങ്ങര കൂട്ടുവാതുക്കല്‍ ഇമ്മാനുവല്‍ ആന്റണി നസ്രത്തിനെ നാവിക് ഉപകരണങ്ങള്‍ നല്കി

കാവല്‍ക്കാരന്‍ കള്ളനും കൊലപാതകിയുമാകുമ്പോള്‍

നിയമത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും കാവല്‍ക്കാരായ നിയമപാലകര്‍ നീചവും നിഷ്ഠുരവുമായ കൊലപാതകത്തിന് ഉത്തരവാദികളാകുമ്പോള്‍ നാട്ടിലെ നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു. 2019 ജൂണ്‍ 25. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 44-ാം വാര്‍ഷികം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*