ആഗസ്റ്റ് 25 കേരളസഭയുടെ പ്രാര്‍ഥനാദിനം

ആഗസ്റ്റ് 25 കേരളസഭയുടെ പ്രാര്‍ഥനാദിനം

എറണാകുളം: പ്രളയദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ദൈവസന്നിധിയില്‍ ഓര്‍ത്ത് പ്രാര്‍ഥിക്കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ആഹ്വാനം ചെയ്തു.
വേര്‍പാടിന്റെയും നഷ്ടങ്ങളുടെയും ഭാരവും വേദനയും പേറുന്നവരുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമായി ആത്മാര്‍ഥമായി സഹകരിക്കണം. ദുരിതമേഖലയില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യക്ഷേമവിഭാഗം സജീവമായിരുന്നു. കെസിബിസി സാമൂഹ്യക്ഷേമവിഭാഗം ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറിലോസും ദുരിതമേഖലയിലെ സഭാധ്യക്ഷന്മാരും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും ബത്തേരി, കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, പാലക്കാട്, തലശേരി, താമരശേരി തുടങ്ങിയ സോഷ്യല്‍ സര്‍വീസ് സെസൈറ്റികളുടെ ഭാരവാഹികളും വിവിധ രൂപതകളും സംഘടനകളും അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കെസിബിസി അടിയന്തരസഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. കെസിബിസിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്കാന്‍ എല്ലാ ഇടവകകളെയും രൂപതകളെയും സ്ഥാപനങ്ങളെയും സന്ന്യാസസമൂഹങ്ങളെയും ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
ആഗസ്റ്റ് 25ന് പ്രാര്‍ഥനാദിനമായി ആചരിക്കാനും അന്നത്തെ കാണിക്കയും സമാഹരിക്കാന്‍ കഴിയുന്ന മറ്റു സംഭാവനകളും ആഗസ്റ്റ് 31നകം കെസിബിസിയുടെ അക്കൗണ്ടില്‍ (ഗലൃമഹമ ഇമവേീഹശര ആശവെീു’െ ഇീൗിരശഹ; അ/ര ചീ.0423053000005221; കഎടഇ: ടകആഘ0000423; ടീൗവേ കിറശമി ആമിസ ഘറേ., ഢലിിമഹമ ആൃമിരവ) നിക്ഷേപിച്ച് വിവരം കെസിബിസി സെക്രട്ടറിയേറ്റില്‍ (പിഒസി) അറിയിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
കേരളത്തിന്റെ വടക്കന്‍ ജില്ലകളെയും ഹൈറേഞ്ച് മേഖലയെയുമാണ് മഴക്കെടുതി തീവ്രമായി ബാധിച്ചത്. ആഗസ്റ്റ് 16 വരെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 108 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയവരില്‍ മുപ്പത്തിയഞ്ചോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ക്യാമ്പുകളില്‍ കഴിയുന്ന രണ്ടു ലക്ഷത്തോളം ആളുകള്‍ ദുരിതങ്ങളുടെയും നഷ്ടങ്ങളുടെയും ഭാരം പേറുന്നവരാണ്. അവരില്‍ പലര്‍ക്കും ഉറ്റവരും ഉടയവരും വീടുകളും വളര്‍ത്തുമൃഗങ്ങളും കൃഷിഭൂമിയുമുള്‍പ്പെടെ ജീവിതത്തിന്റെ ഊടും പാവുമായിരുന്നവയെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.
കേരള സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും പൊലീസ് സേനയും സൈന്യവും ഒപ്പം മുന്‍വര്‍ഷത്തേതുപോലെ നാടിന്റെ നന്മ വിളിച്ചറിയിച്ചുകൊണ്ട് സന്നദ്ധപ്രവര്‍ത്തകരും ദുരിതബാധിതരുടെ സഹായത്തിനെത്തി. ദുരിതമേഖലയിലെ നമ്മുടെ ഇടവകകളും സ്ഥാപനങ്ങളും സന്ന്യാസഭവനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായി. മത്സ്യത്തൊഴിലാളികളും യുവജനങ്ങളും വൈദികരും സന്ന്യസ്തരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളോടു കൈകോര്‍ത്തു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും സഹായഹസ്തങ്ങള്‍ നീട്ടിയത് ദുരിതബാധിതര്‍ക്ക് കുറെയെങ്കിലും ആശ്വാസം പകരുന്നതാണ്.
2018ലെ കെസിബിസിയുടെ പ്രളയദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമര്‍പ്പണം 2019 ആഗസ്റ്റ് അഞ്ചിന് പിഒസിയില്‍ നടന്നിരുന്നു. കാരിത്താസ് ഇന്ത്യയടക്കം വിവിധ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ കൈത്താങ്ങായി . അന്‍പതിനായിരത്തോളം കുടുംബങ്ങളില്‍ ചെറുതും വലുതുമായ സഹായമെത്തിക്കാന്‍ കേരളത്തിലെ കത്തോലിക്കാസഭയ്ക്കു കഴിഞ്ഞു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ടും കണക്കും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇക്കാര്യത്തില്‍ നമ്മുടെ വിശ്വാസികള്‍ പുലര്‍ത്തിയ സഹോദരസ്‌നേഹവും സഹാനുഭൂതിയും മാതൃകാപരമായിരുന്നുവെന്നും ആര്‍ച്ചുബിഷപ് സൂസപാക്യം വ്യക്തമാക്കി.


Related Articles

കെഎല്‍സിഎ സംസ്ഥാന നേതൃക്യാമ്പ് മൂന്നാറില്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് മൂന്നാര്‍ മൗണ്ട്

ലോക ബോക്സിങ് കിരീടത്തിൽ വീണ്ടും മുത്തമിട്ട് മേരി കോം

മേരി കോം ആറാം ലോക കിരീടം നേടി ഏറ്റവുമധികം തവണ ലോക കിരീടം സ്വന്തമാക്കുന്ന ബോക്സിംഗ് താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ബോക്സിങ് റിങ്ങിൽ ഇന്ത്യയുടെ പെൺ

ഫാ. ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരണ സമ്മേളനം.

    കൊച്ചിയിൽ രൂപതയിൽ കെ.സി.വൈ.എം പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നതിന് മുഖ്യപങ്കുവഹിച്ച, കെസിവൈഎം കൊച്ചി രൂപത പ്രഥമ ഡയറക്ടർ ഫാ. ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരിച്ചു. 1975 കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*