ആഗ്ര അതിരൂപത മെത്രാപ്പോലീത്തയായി അലഹാബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു.

ആഗ്ര അതിരൂപത മെത്രാപ്പോലീത്തയായി അലഹാബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു.

ആഗ്ര: അലഹാബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.

ആഗ്രാ സെന്റ് പീറ്റേഴ്‌സ് കോളേജ് ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയാണ് നേതൃത്വം നല്‍കിയത്.ആല്‍ബര്‍ട്ട് ഡിസൂസയും ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ.ലിയോ കൊര്‍ണേലിയോയും ചേര്‍ന്ന് ഡോ.റാഫി മഞ്ഞളിയെ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക പീഡത്തില്‍ ഉപവിഷ്ടനാക്കി.

ബിഷപ്പ് മഞ്ഞളി ഏഴു വര്‍ഷക്കാലം വരാണാസി രൂപതയുടെ മെത്രാനായും സേവനം ചെയ്തിട്ടുണ്ട്. 1958 ലാണ് തൃശ്ശൂര്‍ അതിരൂപതയിലെ വെണ്ടോര്‍ ഇടവകാംഗമായ ഡോ. റാഫി മഞ്ഞളി ജനിച്ചത്.1983 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് റോമിലെ ആഞ്ചലിക്കും യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. 2007 ഫെബ്രുവരി മുതല്‍ വാരാണാസി രൂപതാധ്യക്ഷനായി സേവനം ചെയ്തു കൊണ്ടിരുന്ന അദ്ദേഹം 2013 ലാണ് അലഹബാദ് ബിഷപ്പായി നിയമിക്കപ്പെടുന്നത്. മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാന്റെ പൊന്തിഫിക്കല്‍ കൗണ്‍സിലിലേക്ക് ഡോ.റാഫി മഞ്ഞളിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് സ്വീകരണം നല്‍കി

എറണാകുളം: രാജസ്ഥാനില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്ക് വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വരാപ്പുഴ അതിമെത്രാസനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ്

നവമാധ്യമങ്ങളിൽ  നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്

  നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി മാറണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി വനിതാ ദിനം ആഘോഷിച്ചു

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച്‌ 8 വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 10. 30 മുതൽ “സ്ത്രീ ശക്‌തീകരണം- നൂതന കാഴ്ചപ്പാടുകൾ”

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*