ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍

കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന് ഡോ. ജോസഫ് കരിയിലും കോട്ടപ്പുറം രൂപതാ മെത്രാന് ഡോ. ജോസഫ് കാരിക്കശേരിയും സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു.
മാര്‍ച്ച് 19ന് വിശുദ്ധ ജോസഫിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ സംഘടിപ്പിക്കുന്ന നേര്‍ച്ചസദ്യ മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കണ്ണമാലി സെന്റ് ജോസഫ് തീര്‍ഥാടന കേന്ദ്രമടക്കം വിവിധ രൂപതകളിലെ നിരവധി ദേവാലയങ്ങളില്‍ നടക്കുന്ന നേര്‍ച്ചസദ്യയ്ക്ക് പതിനായിരങ്ങളാണ് പങ്കെടുക്കാറുള്ളത്.
ദേവാലയങ്ങളിലെ തിരുകര്‍മങ്ങള്‍ ഒഴികെയുള്ള ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ദിവ്യകാരുണ്യം കൈകളിലാണ് സ്വീകരിക്കേണ്ടത്. പള്ളികളിലെ ഭിത്തികളില്‍ സൂക്ഷിക്കുന്ന വിശുദ്ധജലം തത്കാലത്തേക്ക് ഒഴിവാക്കണം. വിശുദ്ധവാര തിരുകര്മങ്ങള്ക്കിടയില് കുരിശുരൂപചുംബനം, തിരുസ്വരൂപചുംബനം എന്നിവയ്ക്കു പകരം കുരിശിന്റെ പൊതുവായ ആശീര്‍വാദം, പൊതുവായ തിരുസ്വരൂപ വണക്കം എന്നിവയ്ക്ക് വിശ്വാസികളെ പ്രേരിപ്പിക്കണമെന്നും വരാപ്പുഴ അതിരൂപതയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. പനി, ചുമ, ശ്വാസതടസം മുതലായരോഗലക്ഷണങ്ങള് ഉള്ളവര്‍ പൊതുവായ തിരുകര്‍മങ്ങളിലും ചടങ്ങുകളിലും സംബന്ധിക്കുന്നത് ഒഴിവാക്കണം. കെസിബിസിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
രൂപതാ തലങ്ങളിലെ പൊതുക്ലാസുകളും സെമിനാറുകളും കണ്‍വെന്‍ഷനുകളും മാറ്റിവയ്ക്കണമെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍ വ്യക്തമാക്കുന്നു. പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും മാറ്റിവയ്ക്കണം. കൂട്ടമായി നടത്തുന്ന കുരിശിന്റെ വഴിയും തീര്‍ഥാടനങ്ങളും ഒവിവാക്കണം. കുടുംബയൂണിറ്റുകള്‍ മേയ് മാസം അവസാനം വരെ നടത്തരുതെന്നും കൊച്ചി രൂപതയുടെ അറിയിപ്പില്‍ പറയുന്നു.
Related
Related Articles
എഡിറ്റോറിയൽ
തീരദേശ ജനസമൂഹം തങ്ങള്‍ക്ക് പൈതൃകാവകാശമുള്ള തീരഭൂമിയിലെ അധിവാസകേന്ദ്രങ്ങളില്‍ പാരിസ്ഥിതിക അഭയാര്‍ഥികളായി ഒരു ഓണക്കാലം കൂടി കൊടിയ ദുരിതത്തില്‍ കഴിച്ചുകൂട്ടുകയാണ്. തങ്ങളുടെ ജീവിതസ്വപ്നങ്ങളും ആവാസവ്യവസ്ഥയും, പാര്‍പ്പിടങ്ങളും ജീവനോപാധികളും, തനതു
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍
മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ
കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15