Breaking News

ആട്ടിടയന്മാരുടെ സൗഭാഗ്യം

ആട്ടിടയന്മാരുടെ സൗഭാഗ്യം

കാലിത്തൊഴുത്തില്‍, പുല്‍ത്തൊട്ടിയില്‍നിന്നും വീണ ഉണ്ണിയേശുവിനെ ആദ്യം കണ്ടുവണങ്ങാന്‍ സൗഭാഗ്യമുണ്ടായത് പാവപ്പെട്ട, അക്ഷരാര്‍ഥത്തില്‍ നിശ്ശൂന്യരായ ഒരു സംഘം ആട്ടിടയന്മാര്‍ക്കാണ്. തണുപ്പുള്ള പുല്‍മേടുകളില്‍ തീകാഞ്ഞും കഥപറഞ്ഞും പാട്ടുപാടിയും നേരം വെളുക്കാന്‍ കാത്തിരിക്കുമ്പോഴാണ് ആകാശവിതാനങ്ങളില്‍ അത്ഭുതപ്രകാശധോരണി കാണുന്നതും ഗ്ലോറിയപ്പാട്ടുകള്‍ കേള്‍ക്കുന്നതും. അമ്പരന്നു കണ്‍മിഴിക്കവേ ഒരു വലിയവൃന്ദം മാലാഖമാര്‍. അവര്‍ പാടുകയാണ്, അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.
അവരെല്ലാം ആഹ്ലാദാരവത്തോടെ മാലാഖ പറഞ്ഞിടത്തെത്തി. അവിടെ അതാ കാലികള്‍ക്കു നടുവില്‍, പുല്‍ക്കൂട്ടില്‍ ലോകരക്ഷകന്‍. ദിവ്യരക്ഷകന്റെ പ്രഥമ ദര്‍ശനത്തിന് തങ്ങള്‍ അവകാശികളായതിന്റെ മഹാമാതിരേകമൊന്നും ആ പാവങ്ങള്‍ക്ക് മനസിലായിട്ടുണ്ടാവില്ല. അവരങ്ങനെ സ്വര്‍ഗീയമായൊരു നിര്‍വൃതിയില്‍ ലയിച്ചുനിന്നു കാണും. പിന്നീട് തങ്ങള്‍ കണ്ടകാര്യം അവര്‍ എല്ലാവരെയും അറിയിച്ചു. ക്രിസ്തുമസ് സന്ദേശം ആദ്യമായി ലോകത്തെ അറിയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ നിരക്ഷരരായ ഒരു കൂട്ടം ഇടയന്മാരാണെന്നത് ക്രിസ്തുവിന്റെ അനുപമനിസ്വത വ്യക്തമാക്കുന്നു.
ക്രിസ്തു സംഭവം ആദ്യം അറിഞ്ഞതും കണ്ടതും എല്ലാവരെയും അറിയിച്ചതും ഈ ആട്ടിടയന്മാരാണെന്നത് ഒരു പ്രതീകാത്മക സ്വഭാവമുള്ള വസ്തുതയാണ്. നിരക്ഷരരിലും ശിശുക്കളിലും കൂടെ സ്വയം വെളിപ്പെടാനാണ്
ദൈവം എന്നും അഭിലഷിക്കുന്നത്. ആഭിജാതരോ രാജകുടുംബാംഗങ്ങളോ ഒന്നും ആ മഹാഭാഗ്യത്തിന് അര്‍ഹരാകുന്നില്ല. സമൂഹത്തിന്റെ ഓരംചേര്‍ന്നു നീങ്ങുന്നവരാണ് ദൈവത്തിന്റെ പ്രേഷിതര്‍. അവര്‍ അരികുകളില്‍ നിര്‍ത്തപ്പെട്ടവരാണെങ്കിലും ദൈവദൃഷ്ടിയില്‍ പ്രധാനര്‍ തന്നെയാണ്.
യേശു പിന്നീട് പരസ്യജീവിത കാലത്ത് സുവിശേഷ പ്രഘോഷണത്തിനു തെരഞ്ഞെടുക്കുന്നത് സാധാരണക്കാരായ മീന്‍പിടുത്തക്കാരെയാണെന്നതും കൂട്ടിവായിക്കണം. വലിയവരാണെന്നു ഭാവിക്കുന്നവര്‍ക്കല്ല ഹൃദയത്തില്‍ എളിമയുള്ളവര്‍ക്കാണ് ദൈവത്തിന്റെ സന്നിധിയില്‍ മൂല്യം. ആട്ടിടയന്മാരെപ്പോലെ, കൃഷിവലന്മാരെപ്പോലെ, മീന്‍പിടുത്തക്കാരെപ്പോലെ, നിസാരന്മാരെന്നു കണക്കാക്കപ്പെടുന്നവരുടെ പട്ടികയില്‍ ആത്മനാ അണിചേരുന്നതാണ് നമുക്കും സ്വീകരിക്കാവുന്ന സുഗമപാത.


Related Articles

കെഎൽസിഎ ഭവന നിർമാണ പദ്ധതി: താക്കോൽ ദാനം നടത്തി

  കൊച്ചി : വരാപ്പുഴ അതിരൂപത  കെഎൽസിഎ യുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന ഭവന നിർമ്മാണപദ്ധതിയുടെ മൂന്നാമത് ഭവനത്തിന്റെ താക്കോൽ ദാന കർമ്മം പ്രസിഡൻറ് സി ജെ

ചെല്ലാനം സേവ്യർദേശ് പള്ളിയിൽ നവീകരിച്ച കൊടിമരം ആശീർവദിച്ചു

ചെല്ലാനം സേവ്യർ ദേശ്പള്ളിയിൽ വിശദ്ധന്റ തിരുനാൾ കൊടിയേറ്റ കർമ്മവും നവീകരിച്ച കൊടിമരത്തിന്റെ ആശീർവ്വാദകർമ്മം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ

ഫാ. സ്റ്റാൻ സ്വാമിയെ വിട്ടയക്കണം : കെ ആർ എൽ സി സി

. നാളെ (ഒക്ടോബർ 12) ഒരു മണിക്കൂർ പ്രതിഷേധം കൊച്ചി: സാമൂഹിക പ്രവർത്തകനും ഈശോ സഭാംഗവുമായ ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്തനടപടിയിൽ കെ ആർ എൽസി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*