‘ആഡം’ എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

‘ആഡം’ എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ മെമ്മോറിയല്‍ (ആഡം) എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് കേരളവ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആഡം ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, മ്യൂസിയം, ആര്‍ട് ഗാലറി, കേരള ലാറ്റിന്‍ ഹിസ്റ്ററി, ആര്‍ട് ആന്‍ഡ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്‌മെന്റ് എന്നിവ ഉള്‍ക്കൊള്ളുന്ന കെട്ടിട സമുച്ചയം കെ.ആര്‍.എല്‍.സി.ബി.സി പ്രസിഡന്റ് ബിഷപ് ജോസഫ് കരിയില്‍ ആശിര്‍വദിച്ചു. തുടര്‍ന്ന് നടന്ന കൃതജ്ഞതാബലിയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് രൂപതാമെത്രാന്‍ വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി. ‘ഈ ലൈബ്രറി വിജ്ഞാനം ബോധതലത്തിലേക്ക് സന്നിവേശിപ്പിക്കുന്ന വിജ്ഞാനാലയമാകണമെന്ന്’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി. രാജീവ് ഓര്‍മിപ്പിച്ചു. ബിഷപ് ജോസഫ് കരിയില്‍ അധ്യക്ഷപ്രസംഗം നടത്തി. ആഡം ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനകര്‍മം കാലിഫോര്‍ണിയയില്‍ നിന്നുള്ള മിസ് ക്രിസ്റ്റിയും ആഡം മ്യൂസിയം കോഴിക്കോട് രൂപത മെത്രാന്‍ വര്‍ഗീസ് ചക്കാലയ്ക്കലും ഡിപ്പാര്‍ട്‌മെന്റ് ഓഫ് കേരള ലാറ്റിന്‍ ഹിസ്റ്ററി, ആര്‍ട് ആന്‍ഡ് ലിറ്ററേച്ചറിന്റെ ഉദ്ഘാടനം പുനലൂര്‍ രൂപത മെത്രാന്‍ സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ആഡം ആര്‍ട് ഗാലറിയുടെ ഉദ്ഘാടനം കാലിഫോര്‍ണിയ ഓ.ഐ.സി പ്രസിഡന്റ് കെവിന്‍ കെല്‍റ്ററും നിര്‍വഹിച്ച് സംസാരിച്ചു. സെമിനാരി റെക്ടര്‍ ഫാ. ചാക്കോ പുത്തന്‍പുരയ്ക്കല്‍ സ്വാഗതവും വൈസ് റെക്ടര്‍ ഫാ. ഷാജി ജെര്‍മ്മന്‍ നന്ദിയും അര്‍പ്പിച്ചു. കാലിഫോര്‍ണിയയിലെ ഓറഞ്ച് രൂപത വികാരി ജനറല്‍ ഫാ. ആഞ്ചലോസ് സെബാസ്റ്റ്യന്‍, കര്‍മ്മലീത്താ സഭ മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. തോമസ് മരോട്ടിക്കാപ്പറമ്പില്‍, കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് ജൂഡ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശിര്‍വാദകര്‍മത്തിലും പൊതുസമ്മേളനത്തിലും കൃതജ്ഞതാബലിയിലും വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, കോട്ടപ്പുറം രൂപത മെത്രാന്‍ ജോസഫ് കാരിക്കശ്ശേരി, വിജയപുരം രൂപത മെത്രാന്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കെ.ആര്‍.എല്‍.സി.സി പ്രസിഡന്റ് ബിഷപ്പ് ജോസഫ് കരിയില്‍, കോഴിക്കോട് രൂപത മെത്രാന്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍, പുനലൂര്‍ രൂപത മെത്രാന്‍ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരും നിരവധി ജനപ്രതിനിധികളും വിശിഷ്ടാധിതികളും വൈദികരും സന്ന്യസ്തരും വൈദികാര്‍ഥികളും പങ്കെടുത്തു.

ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ മെമ്മോറിയല്‍ (ആഡം) എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് കേരളവ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റെക്ടര്‍ ചാക്കോ പുത്തന്‍പുരയ്ക്കല്‍, കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീലത ലാലു, ശ്രീ . ജോസഫ് ജൂഡ്, മോണ്‍. ആഞ്ചലോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

“നീ അനുഗ്രഹീത/തൻ ആണ്”- ആഗമനകാലം നാലാം ഞായർ

ആഗമനകാലം നാലാം ഞായർ വിചിന്തനം:- “നീ അനുഗ്രഹീത/തൻ ആണ്” (ലൂക്കാ 1:39 – 45) സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ഒരു സുവിശേഷഭാഗം. മറിയം – പരിശുദ്ധാത്മാവിനാൽ

അലമലാംബിക സ്‌കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

തേക്കടി: പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നെടുംകണ്ടം മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ നാശം സംഭവിച്ച പച്ചടി, മഞ്ഞപ്പാറ,

മെഡിക്കല്‍ വിദ്യഭ്യാസത്തിന് കുറഞ്ഞ ഫീസ് മതിയെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

  മെഡിക്കല്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന ഫീസ് ആവശ്യപ്പെട്ട സ്വാശ്രയ മെഡിക്കല്‍ കേളേജുകള്‍ക്ക് കടിഞ്ഞാണിട്ട് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ ഫീസ് ഘടന. സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*