ആണ്ടുവട്ടം നാലാം ഞായര്‍: 31 January 2021

ആണ്ടുവട്ടം നാലാം ഞായര്‍: 31 January 2021

First Reading: Dt 18:15-20

Responsorial Psalm: Ps 95:1-2, 6-7, 7-9

Second Reading: 1 Cor 7:32-35

Gospel Reading: Mark 1:21-28

 

ആണ്ടുവട്ടം നാലാം ഞായര്‍

 ആണ്ടുവട്ടത്തിലെ നാലാം ഞായര്‍ യേശുവിന്റെ ആധികാരികതയെയും അധികാരത്തെയും കുറിച്ചുള്ള ചിന്തയാണ് നമുക്ക് നല്‍കുന്നത്. തിന്മയുടെ ശക്തിയെ വചനത്തിന്റെ ശക്തിയാല്‍ മാറ്റിക്കളയുന്ന ദൈവപുത്രനെയാണു സുവിശേഷത്തില്‍ നാം കാണുക. അവന്റെ ശക്തി കണ്ടവരെല്ലാം അത്ഭുതത്തോടെ ചോദിക്കുന്നതും അപ്രകാരമാണ്: ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധം! അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു: അവ അവനെ അനുസരിക്കുകയും ചെയ്യുന്നു. (മാര്‍ക്കോസ് 1:27).

സംസാരത്തിലെ വ്യത്യാസവും ഭാഷയിലെ വ്യത്യസ്തതയും നമുക്ക് എളുപ്പം മനസിലാകുന്നതാണ്. ഉദാഹരണമായി വീട്ടുപടിക്കല്‍ ഭിക്ഷ ചോദിച്ചു വരുന്ന യാചകന്‍ ഉയര്‍ന്ന ശബ്ദത്തില്‍, ആരവിടെ പോയി എന്തെങ്കിലും എടുത്തുകൊണ്ടുവരിക എന്നല്ല പറയുക. മറിച്ച് താഴ്ന്ന ശബ്ദത്തില്‍ വല്ലതും തരണേ എന്നാണ്. പക്ഷേ വീട്ടിലെ കുടുംബ നാഥന്‍ എന്തെങ്കിലും ചോദിക്കുമ്പോള്‍ താഴ്മയുടെ ഈ സ്വരമല്ല കേള്‍ക്കുക. മറിച്ച് അധികാരത്തിന്റെ ആജ്ഞാവചനമാണ്. പറയുന്നതിന്റെ ശബ്ദത്തില്‍ പോലും സംസാരത്തിന്റെ ആധികാരികത നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും.

ഇപ്രകാരമുള്ള ഒരു വ്യത്യാസം തന്നെയായിരിക്കണം തങ്ങളുടെ മതനേതാക്കളുടെയും, ഉപദേശകരുടെയും വാക്കുകളില്‍ നിന്ന് യേശുവിന്റെ സംസാരത്തെ വ്യത്യസ്ഥമാക്കിയത്. പറയാന്‍ വേണ്ടി പറഞ്ഞിരുന്ന വാക്കുകളല്ല മറിച്ച് പഞ്ഞാല്‍ പറഞ്ഞതുപോലെ സംഭവിക്കുന്ന ജീവന്‍ തുടിക്കുന്ന വാക്കുകളായിരുന്നു അത്.
കഫര്‍ണാമിലെ സിനഗോഗില്‍ യേശു പഠിപ്പിച്ചുകൊണ്ട് തന്റെ ദൗത്യം ആരംഭിക്കുന്നതായിട്ടാണ് മാര്‍ക്കോസ് സുവിശേഷകന്‍ പറഞ്ഞുവയ്ക്കുക. ദൗത്യത്തിന്റെ ആരംഭത്തില്‍ തന്നെ യേശുവിന്റെ വാക്കുകളുടെ ആധികാരികതയും അവിടെ പങ്കുവയ്ക്കുന്നുണ്ട് അതുകൊണ്ടാണ് കേട്ടിരുന്ന ജനം അത്ഭുതപ്പെടുന്നത്. മാത്രവുമല്ല യേശുവിന്റെ അധികാരത്തിന്റെ വെളിപ്പെടുത്തലാണ് പിശാചുബാധിതനെ സുഖപ്പെടുത്തുന്നതിലൂടെ നാം മനസിലാക്കുന്നത്.

വാക്കിന്റെ ശക്തിയെന്നത് പറയുന്ന വചനം അതേപടി നിവര്‍ത്തിയാകുന്നതിലാണ്. ഉത്പത്തിപോലും ആരംഭിക്കുക ‘ഉണ്ടാവട്ടെ’ എന്ന വാക്കിലൂടെയാണ്. പാഴായ്‌പ്പോകാതിരുന്ന ആ വാക്കിന്റെ അതേ ശക്തി തന്നെ തുടര്‍ന്നുകൊണ്ടാണ് ക്രിസ്തുദൗത്യം ആരംഭിക്കുക. അത്യുന്നതങ്ങളിലും അഗാധങ്ങളിലും പ്രപഞ്ചം മുഴുവനിലും നിറഞ്ഞു നില്‍ക്കുന്ന ദൈവശക്തിയുടെ അധികാര വചനം വായ്തുറക്കുമ്പോള്‍ തിന്മയുടെ ശക്തികള്‍ പോലും വിറച്ചു പോകുന്നു. വെറും സാമൂഹിക നവോത്ഥാനത്തിന്റെ വാക്കുകളായിട്ടല്ല മറിച്ച് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തില്‍ തിന്മയുടെ ബന്ധനത്തില്‍ നിന്ന് മോചിതരാക്കി ഇരുട്ടിന്റെ സന്തതികളെ തോല്‍പ്പിച്ച് നന്മയുടെ, വെളിച്ചത്തിന്റെ, രക്ഷയുടെ സ്വര്‍ഗരാജ്യത്തിലേക്കുള്ള വഴി തുറക്കാനാണ് രക്ഷകന്‍ കടന്നുവന്നത്.

തിന്മയ്‌ക്കെതിരെ ശബ്ദിച്ചുകൊണ്ടും നേരായത് പഠിപ്പിപ്പിച്ചുകൊണ്ടുമാണല്ലോ രക്ഷാകരദൗത്യം ആരംഭിക്കുക. ഇത് യേശുവിനോടു കൂടെ അവസാനിച്ച ഒരു ദൗത്യമല്ല. മറിച്ച് യുഗാന്ത്യം വരെ തുടര്‍ന്നു പോകുന്ന പോരാട്ടമാണ്. നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു (മാര്‍ക്കോസ് 1:24) എന്ന തിന്മയുടെ ചോദ്യം കാലഘട്ടത്തിന്റെ രീതിയനുസരിച്ച് ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്നതാണ്. കുടുംബങ്ങളില്‍, തൊഴില്‍ മേഖലകളില്‍, സാമൂഹിക-സാമൂദായിക-രാഷ്ട്രീയ ചുറ്റുപാടുകളില്‍ പലരും ചോദിക്കും നീ എന്തിനു ഞങ്ങളുടെ കാര്യത്തിലിടപെടുന്നവെന്ന്. തിന്മയുടെ പൈശാചിക രൂപം വെറും കെട്ടുകഥയല്ല. മറിച്ച് സാഹചര്യവും രീതിയും അനുസരിച്ച് ഈ തിന്മയുടെ ശക്തി നമുക്കു മുന്നില്‍ പ്രത്യേക്ഷപ്പെടുന്നുണ്ട് എന്നു മറന്നുപോകരുത്. പക്ഷേ ദൈവസങ്കല്പം പോലും നഷ്ടപ്പെടുത്തി ജീവിക്കുന്ന മനുഷ്യര്‍ക്ക് പാപബോധവും തിന്മയെക്കുറിച്ചുള്ള അവബോധവും നഷ്ടപ്പെടും. അങ്ങനെ നന്മയും തിന്മയും തിരിച്ചറിയാനുള്ള വകതിരിവ് ഇല്ലാതാവുകയും നന്മയുടെ ബാഹ്യമോടിയണിഞ്ഞ തിന്മയുടെ പിറകേ പോകാനും പ്രയോജനകരമായ സകലതും നന്മയെന്നു തെറ്റിദ്ധരിപ്പിക്കാനും വളരെ വേഗത്തില്‍ സാധിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്.

കറുത്ത രൂപവും തലയില്‍ കൊമ്പും പുറകില്‍ വാലുമുള്ള പഴങ്കഥകളിലെ സാത്താന്‍ രൂപം മാത്രമല്ല ആധുനികതയുടെ വര്‍ണ്ണകുപ്പായമിട്ട് മോഹിപ്പിച്ച കാഴ്ച നല്‍കി സുഖാനുഭൂതി നല്‍കി ഒപ്പം കൂടുന്ന പൈശാചികതയുമുള്ള ലോകത്തിലാണ് നാം ജീവിക്കുന്നതെന്ന് ഓര്‍മവേണം. ഇവിടെയെല്ലാം അധികാരപൂര്‍ണമായ വചനത്തിന്റെ ശക്തിയുടെ ബലം ഒരാള്‍ക്ക് ആവശ്യമാണ്. വേണ്ടാത്തതിനോട് വേണ്ടായെന്നു പറയുവാനും ഒഴിവാക്കേണ്ടതിനെ മാറിപ്പോകു എന്നു പറയുവാനും തോന്നിപ്പിക്കുന്ന വചനത്തിന്റെ കൂട്ട് എല്ലാവര്‍ക്കും ആവശ്യമാണ് അതിനായി ജീവിക്കുന്ന ദൈവത്തിന്റെ പക്കലേക്കു വരുവാനും അവന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാനും അവന്റെ വചനം ഉപയോഗിച്ച് സംസാരിക്കുവാനും നമുക്കാവണം. കര്‍ത്താവായ യേശുക്രിസ്തുവാകുന്ന ഏകരക്ഷകനെ ഏറ്റു പറഞ്ഞ് അവന്‍ തുടങ്ങി വച്ച ദൈവരാജ്യ സംസ്ഥാപനം തുടര്‍ന്നുകൊണ്ടുപോയി അവന്റെ വാക്കുപയോഗിച്ച് തിന്മയെ കീഴടക്കാനുള്ള അനുഗ്രഹം നമുക്ക് യാചിക്കാം.


Related Articles

മുനമ്പം ബോട്ടപകടം: ആർച്ച് ബിഷപ്പ് സൂസൈപാക്യം സന്ദർശിച്ചു

മുനമ്പം ബോട്ടപകടത്തിൽ ഒമ്പത് പേരെ കാണാതായിരുന്നു. മുനബത്ത് നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന് മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ ഷിപ്പിംഗ് കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ദേശ് ശക്തി

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രതിഷേധം രേഖപ്പെടുത്തി കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരള ലാറ്റിന്‍

സഹനപാതയിലെ പുണ്യപുഷ്പം ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍ ഇഗ്‌നേഷ്യസ് തോമസ്

വേദനയുടെ കയ്പുനീര്‍ കാസ കുടിക്കുമ്പോഴും നിരാശയോ ദുഃഖമോ പ്രകടിപ്പിക്കാതെ, ദൈവഹിതത്തിനും തിരുവനന്തപുരം രൂപതയുടെ വിശുദ്ധീകരണത്തിനുമായി ജീവിതം സമര്‍പ്പിച്ച സഹനദാസനായിരുന്നു ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍. സന്ന്യാസമെന്നാല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*