Breaking News

ആത്മാവില്‍ ദേവാലയംതീര്‍ത്ത ഷെവലിയര്‍ പ്രീമൂസ് പെരിഞ്ചേരിക്ക് ആദരം

ആത്മാവില്‍ ദേവാലയംതീര്‍ത്ത ഷെവലിയര്‍ പ്രീമൂസ് പെരിഞ്ചേരിക്ക് ആദരംഎറണാകുളം: കുംഭച്ചൂടില്‍ പകല്‍ എരിഞ്ഞുതീര്‍ന്നെങ്കിലും മഴമരച്ചോട്ടില്‍ തീര്‍ന്നെങ്കിലും മഴമരച്ചോട്ടില്‍ മകരത്തിന്റെ കുളിര്‍വിട്ടൊഴിഞ്ഞിരുന്നില്ല. യേശുവിന്റെ സ്‌നേഹത്തിനായി ജീവിതം സമര്‍പ്പിച്ച ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി ഏഴുതിരിയിട്ട എണ്ണവറ്റാത്ത വിളക്കായി മഴമരത്തിനുസമീപം കൂടിയിരുന്നവര്‍ക്കുമുന്നില്‍ ജ്ഞാനത്താലും കര്‍മത്താലും ജ്വലിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ് ഡോ. അലക്‌സ് വടക്കുംതല തുടങ്ങിയ പിതാക്കന്മാരും പുരോഹിതരും സന്ന്യസ്തരും സംഗീതജ്ഞരും ഗായകരും സുഹൃത്തുക്കളും അക്ഷരവഴികളില്‍ അമൃത് നുകര്‍ന്നവരും ശിഷ്യഗണങ്ങളും പ്രീമൂസ് പെരിഞ്ചേരിയെ ആദരിക്കുന്ന കൊച്ചിന്‍ ആര്‍ട്‌സ് കമ്യൂണിക്കേഷന്റെ (സിഎസി) സ്‌നേഹക്കൂട്ടായ്മയില്‍ പങ്കാളികളായി.
സെന്റ് ആല്‍ബര്‍ട്‌സ് കോളജിന്റെ പിന്നാമ്പുറത്തെ ചെറിയ മൈതാനത്തിനുമപ്പുറത്തേക്ക് ജനക്കൂട്ടം നീണ്ടു. സംഗീതമഴ തുടങ്ങിവച്ചത് ഗാഗുല്‍ ജോസഫ്. ‘ആത്മാവിലൊരു പള്ളിയുണ്ട്, അതിലൊരു സക്രാരിയുണ്ട്’ എന്ന ഗാനം രചയിതാവിന്റെ ആത്മാവിഷ്‌കാരമായി. പിന്നീട് പ്രീമൂസ് പെരിഞ്ചേരി രചിച്ച ഗാനങ്ങള്‍ ഓരോന്നായി ആസ്വാദകഹൃദയത്തിലേക്ക് സ്‌നേഹമായി പെയ്തിറങ്ങി. ‘ആത്മാനുതാപ വികാരങ്ങളോടെ നിന്‍ കാലിണ കണ്ണീരില്‍ കഴുകാന്‍’ എന്ന ഗാനം പള്ളികളില്‍ അധികം പാടികേള്‍ക്കാത്തതായിരുന്നു. അര്‍ദ്ധശാസ്ത്രീയസംഗീതത്തിന്റെ ചേലുള്ള ഈരടികളില്‍ വാക്കുകള്‍ ഗാംഭീര്യത്തോടെ അണിനിരന്നു. ദേവാലയഗീതങ്ങളില്‍ എക്കാലത്തേയും ഹിറ്റുകളായ ‘ഏഴുതിരിയിട്ട വിളക്കാണെന്‍ ഹൃദയം എണ്ണതീരാത്ത വിളക്കാണെന്‍ ഹൃദയം’, ‘ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായി മുറിയും അപ്പമാണു നീ’ തുടങ്ങിയ ഗാനങ്ങള്‍ ഗൃഹാതുരത്വത്തോടെയാണ് കേള്‍വിക്കാര്‍ ഏറ്റുവാങ്ങിയത്. പാട്ടുകളില്‍ ഹിന്ദുസ്ഥാനി സംഗീതമായ കവ്വാലിയുടെ ശൈലിയില്‍ തയ്യാറാക്കിയ പരിശുദ്ധ മറിയത്തോടുള്ള യാചനാഗീതം ഒഴിച്ചാല്‍ മറ്റെല്ലാ പാട്ടുകളുടെയും അടിസ്ഥാനം യേശുവിനെ തന്റെ ഹൃദയത്തിലേക്ക് ക്ഷണിക്കലാണ്. ബഥനിയായിലെ മറിയമായും താബോര്‍ മലയിലെ ശിഷ്യനായും രൂപം മാറിയ എഴുത്തുകാരന്റെ പ്രതിച്ഛായ വരികളില്‍ നിറഞ്ഞുനിന്നു. ‘പുലരിയില്‍ പൂമൊട്ടുവിരിയും പോലെ’ എന്ന പാട്ട് പ്രകൃതിയുടെയും ദൈവത്തിന്റെയും സമന്വയമായപ്പോള്‍ ‘ഓയെന്റെ ഹൃദയേശ്വരാ…യേശു മഹേശ്വരാ വരൂ’ എന്ന് ഈശോയെ കൂട്ടായ്മയിലേക്ക്ക്ഷണിച്ചെന്നപോലെ അവസാനഗാനം.
ഇരുളും വെളിച്ചവും ഇടകലര്‍ത്തിയ രംഗസംവിധാനത്തിലൂടെ മഴമരം ത്രിത്വത്തിന്റെ രൂപം പ്രാപിച്ചപ്പോള്‍ ബിഷപ്പുമാരും പ്രീമൂസ് പെരിഞ്ചേരിയും ചേര്‍ന്ന് ഏഴുതിരികള്‍ തെളിച്ചു.
ക്രൈസ്തവ ഭക്തിഗാന രംഗത്തും അധ്യാപനമേഖലയിലും ഷെവലിയാര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി നല്കിയ സേവനങ്ങള്‍ നിസ്തുലവും മാതൃകാപരവുമാണെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ആരാധനാക്രമത്തിന് അനുയോജ്യമായ അനേകം ഗാനങ്ങള്‍ നല്കിയ ഷെവലിയാറിന്റെ ഗാനങ്ങള്‍ കാലാതീതമായി നിലനില്ക്കുന്നവയാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. പ്രീമൂസ് പെരിഞ്ചേരി എഴുതിയ ‘പള്ളീം പട്ടക്കാരനും’ എന്ന പുസ്തകം ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിനു നല്കി ആര്‍ച്ച്ബിഷപ് പ്രകാശനം ചെയ്തു. പ്രീമൂസ് പെരിഞ്ചേരിയുടെ ഗാനങ്ങളുടെ സമാഹാരം ‘വരദാനം’ ഓഡിയോ ആല്‍ബം കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല സംഗീതസംവിധായകന്‍ ഇഗ്നേഷ്യസിനു നല്കി പ്രകാശനം ചെയ്തു.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഫാ. ക്യാപിസ്റ്റന്‍ ലോപ്പസ്, സിഎസി ഡയറക്ടര്‍ ഫാ. റ്റിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഗാനസന്ധ്യയ്ക്ക് കെസ്റ്റര്‍, ജോണ്‍സണ്‍ മങ്ങഴ, ഗാഗുല്‍ ജോസഫ്, എലിസബത്ത് രാജു, മിഥില മൈക്കിള്‍, ഷാജി ജോസ്, താന്‍സെന്‍ ബേണി, മരിയ ഡാവിന, ആഗ്നസ്, ജയിംസ് അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്കി.


Related Articles

കെ. സി. വൈ. എം കൊച്ചി രൂപതയും ജീവനാദവും കൈകോർത്തു

  കെ.സി.വൈ.എം കൊച്ചി രൂപതയും കേരള ലാറ്റിൻ കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദവും കൈകോർക്കുന്നു. കുമ്പളങ്ങി സാൻജോസ് ഇടവകയിൽ വച്ച് ഈ പദ്ധതിയുടെ രൂപതാതല ഉത്ഘാടനം ജീവനാദം

ലത്തീന്‍ സമുദായത്തിന് അധികാരപങ്കാളിത്തം നിഷേധിക്കപ്പെടുന്നു – ഷാജി ജോര്‍ജ്

  കൊല്ലം: രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ള ലത്തീന്‍ സമുദായത്തെ രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും

കൈരളിയുടെ സാംസ്കാരിക രംഗം ഇത്ര ശൂന്യമോ?!

ഫാ. ജോഷി മയ്യാറ്റിൽ സാംസ്‌കാരിക മേഖലയിലെ ഇന്നത്തെ പരമ ദയനീയമായ കാഴ്ച കഴുത്തില്‍ ബെല്‍റ്റു വീണ സാംസ്‌കാരിക നായകന്മാരാണ്. സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന പൊതുവായുള്ള വിഷയങ്ങള്‍ ബോധപൂര്‍വം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*