ആത്മീയസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതകള്‍ മാതൃക -കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി

ആത്മീയസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതകള്‍ മാതൃക -കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി

എറണാകുളം/നെയ്യാറ്റിന്‍കര: ആത്മീയ പ്രവര്‍ത്തനങ്ങളിലും അതില്‍നിന്നും ഉള്‍ക്കൊള്ളുന്ന പ്രേരണയാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി. കര്‍ദിനാള്‍ വോള്‍ക്കിക്ക് വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും സ്വീകരണം നല്‍കി.
പ്രേഷിത പ്രവര്‍ത്തനത്തില്‍ മാതൃകയാവുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ രൂപതകളില്‍ നടക്കുന്നുണ്ട്. ജര്‍മനിയുടെ സാഹചര്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ തെക്കെ ഇന്ത്യയിലെ രൂപതകളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അതിരൂപതാ മെത്രാസന മന്ദിരത്തില്‍ കര്‍ദ്ദിനാളിനെ സ്വീകരിച്ചു.
വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, അസി. പ്രൊക്യൂറേറ്റര്‍ ഫാ. അലക്‌സ് കുരിശുപറമ്പില്‍, ‘ജീവനാദം’ മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നെയ്യാറ്റിന്‍കര ബിഷപ് ഹൗസില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസും കര്‍ദിനാളിനെ സ്വീകരിച്ചു. ചാന്‍സിലര്‍ ഡോ. ജോസ് റാഫേല്‍ എപ്പിസ്‌ക്കോപ്പല്‍ വികാരിമാരായ മോണ്‍. റൂഫസ് പയസ്‌ലിന്‍, മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍, ഡോ. ഗ്രിഗറി ആര്‍. ബി., കട്ടയ്‌ക്കോട് ഫൊറോന വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്റ്, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് അഡ്വ. ഡി. രാജു, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിഷപ് ഹൗസ് ചാപ്പലില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി നേതൃത്വം നല്‍കി.
കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കിക്കൊപ്പം കൊളോണ്‍ രൂപതയിലെ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരായ ഡോ. റുഡേള്‍ഫ് ബാഹര്‍, നദീന്‍ അമ്മന്‍ തുടങ്ങിയവരും എത്തിയിരുന്നു.
കോട്ടപ്പുറം രൂപതയുടെ വികാസ് പാസ്റ്ററല്‍ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദകര്‍മവും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി നിര്‍വഹിച്ചു.
ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ ജെക്കോബി, ചാന്‍സലര്‍ റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍, ഫാ. ഡെന്നീസ് അവിട്ടംപ്പിള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.


Related Articles

സ്നേഹശുശ്രൂഷയുടെ മധുരിത സാക്ഷ്യങ്ങള്‍

  കൊവിഡ് മഹാമാരിക്കാലത്ത് മരണത്തിന്റെ താഴ്വരയിലൂടെ തീര്‍ഥാടനം ചെയ്യു ദൈവജനത്തെ വിലാപത്തിലും കണ്ണുനീരിലും അനുധാവനം ചെയ്യു ദൈവിക കാരുണ്യത്തിന്റെ പ്രതിരൂപമാണ് വൈദികന്‍. ലോക്ഡൗണിലെ നിശ്ചലതയില്‍ അടഞ്ഞുകിടക്കു ദേവാലയത്തിലെ

ലൈംഗികാതിക്രമം: സഭയില്‍ പുതിയ ചട്ടങ്ങള്‍

വത്തിക്കാന്‍ സിറ്റി: സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങളും അവ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും മേലധികാരികളെ അറിയിക്കാന്‍ എല്ലാ വൈദികരും സന്ന്യസ്തരും ബാധ്യസ്ഥരാണെന്നു വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ സാര്‍വത്രിക കത്തോലിക്കാ സഭയ്ക്കു

ദിശമാറ്റത്തിന്റെ തരംഗത്തില്‍ പുതിയ ദശകം

തെരുവുപ്രക്ഷോഭകരുടെ വര്‍ഷം എന്ന് വിശേഷിപ്പിക്കപ്പെട്ട 2019 കടന്നുപോകുമ്പോള്‍, ഫ്രാന്‍സ്, സിംബാബ്‌വേ, ലബനോന്‍, സുഡാന്‍, ചിലി, ഇറാഖ്, വെനെസ്വേല, അല്‍ജീരിയ, ഹയ്തി, സ്‌പെയിന്‍, ഹോങ്കോംഗ്, കൊളംബിയ, പ്യുര്‍ട്ടൊ റിക്കോ,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*