ആനകളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണം

by admin | February 20, 2019 6:49 am

ആനകളെ വിവിധ പരിപാടികളിലും ഉത്സവങ്ങളിലും പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന വന്യജീവി ബോർഡ്. നിലവിലുള്ള പരിപാടികളും ഉത്സവങ്ങളും അല്ലാതെ പുതിയ ഉത്സവങ്ങൾക്കും പരിപാടികൾക്കും ആനകളെ കൊണ്ടുവരുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്ന് ബോർഡ് നിർദ്ദേശിച്ചു.

പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടെ നാട്ടാന പരിപാലന നിയമത്തിൽ ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള ഭേദഗതി സംസ്ഥാന വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.

ഉത്സവകാലത്ത് വിശ്രമമില്ലാതെ ആനകളെ പരിപാടികളിൽ പങ്കെടുക്കുന്നതും പരിപാലനം ലഭിക്കാത്തതും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

നാട്ടാനകൾക്ക് മികച്ച ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുവാനും കർശന നിയമങ്ങളും നിയന്ത്രണങ്ങളും പുതിയനിയമത്തിൽ ഉണ്ടാവും. നിയന്ത്രണങ്ങൾ തെറ്റിച്ച് ആനകളെ പരിപാടികളിൽ പങ്കെടുപ്പിച്ചാൽ ആനകളെ പിടിച്ചെടുക്കാനും മടിക്കില്ല എന്ന് ബോർഡ് അറിയിച്ചു.

Source URL: https://jeevanaadam.in/%e0%b4%86%e0%b4%a8%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f/