Breaking News

ആനക്കാര്യത്തില്‍ ഇളക്കമില്ലാതെ കളക്ടര്‍ അനുപമ

ആനക്കാര്യത്തില്‍ ഇളക്കമില്ലാതെ കളക്ടര്‍ അനുപമ
തൃശൂര്‍: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ കാര്യത്തില്‍ കോടതി ഉത്തരവില്‍ വെള്ളം ചേര്‍ക്കാനില്ലെന്ന് കളക്ടര്‍ അനുപമ വ്യക്തമാക്കി. പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. അത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. മെയ് 12,13,14 ദിവസങ്ങളില്‍ നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടക്കുമ്പോള്‍ വിരണ്ടോടുന്ന തരത്തിലുള്ളവ എന്നിങ്ങനെയുള്ള ആനകളെ തൃശൂര്‍ ടൗണിനകത്ത് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. അതേസമയം വിലക്കുള്ള ആനകളില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അവര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് വിലക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഒരു പരിപാടിക്കും ആനകളെ പങ്കെടുപ്പിക്കില്ലെന്ന് ആനയുടമകള്‍ വ്യക്തമാക്കിയിരുന്നു. ഉത്സവങ്ങള്‍ തകര്‍ക്കാനുള്ള നീക്കമാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.
തൃശൂര്‍ പൂരത്തിന് വര്‍ഷങ്ങളായി സ്ഥിര സാന്നിധ്യമാണ് രാമചന്ദ്രന്‍. ഘടക ക്ഷേത്രമായ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുംനാഥന്റെ തെക്കേ ഗോപുരവാതില്‍ തുറന്ന് തെക്കോട്ടിറങ്ങി തൃശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിന് വര്‍ഷങ്ങളായി രാമചന്ദ്രനാണ് തിരഞ്ഞെടുക്കപ്പെടുന്നത്. തെക്കോട്ടിറങ്ങി രാമചന്ദ്രന്‍ മടങ്ങുന്ന കാഴ്ച്ച കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ആനയും കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയുമാണ് രാമചന്ദ്രന്‍. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍നീളം 340 സെന്റീമീറ്റര്‍. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍ എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകള്‍. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനില്‍ക്കുമെന്നതാണ് ആകര്‍ഷണീയത. കേരളത്തില്‍ തലപ്പൊക്ക മത്സരങ്ങളില്‍ എപ്പോഴും വിജയിക്കുന്നതും രാമചന്ദ്രന്‍ തന്നെ. ബിഹാറില്‍ നിന്നു കൊണ്ടു വന്ന രാമചന്ദ്രന് ഇപ്പോള്‍ 50 വയസ് പ്രായമുണ്ട്. 
കാഴ്ചയില്‍ ശാന്തനാണെങ്കിലും ഇടഞ്ഞാല്‍ പോക്കിരിയാണ്. ആറ് പാപ്പാന്‍മാരും നാല് സ്ത്രീകളും ഒരു വിദ്യാര്‍ഥിയും ഉള്‍പ്പെടെ 13 പേരെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇതുവരെ കൊന്നിട്ടുണ്ട്. രാമചന്ദ്രന്റെ കുത്തേറ്റ് തിരുവമ്പാടി ചന്ദ്രശേഖരനെന്ന ആന ചരിഞ്ഞു.

Related Articles

സാമൂഹിക സേവനത്തില്‍ രാഷ്ട്രീയം ഇടങ്കോലിടുമ്പോള്‍

കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗങ്ങള്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഭരണസംവിധാനങ്ങള്‍ക്കും ഒപ്പംനിന്ന് അര്‍പ്പിക്കുന്ന സേവനങ്ങളുടെയും കര്‍മ്മപദ്ധതികളുടെയും വ്യാപ്തിയും പ്രഭാവവും, വൈവിധ്യവും വ്യത്യസ്തയും

മാനവിക സാഹോദര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടം -ബിഷപ് ഡോ. അലക്സ് വടക്കുംതല

  കണ്ണൂര്‍: മാനവിക സാഹോദര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നും മനുഷ്യബന്ധങ്ങള്‍ക്ക് പോറലേല്ക്കാതെ പരസ്പര സൗഹാര്‍ദ്ദത്തോടെ പൊതുനന്മക്കുവേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.

പെസഹാക്കാലം മൂന്നാം ഞായര്‍

പെസഹാക്കാലം മൂന്നാം ഞായര്‍ പെസഹാക്കാലക്കിലെ മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്കു നല്‍കുന്ന സുവിശേഷഭാഗം വിശുദ്ധ യോഹന്നാന്റെ സുവിശേഷം 21:1-9 വരെയാണ്. യേശുവിന്റെ ഉത്ഥാനത്തിനുശേഷം പത്രോസിന്റെ നേതൃത്വത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*