ആനിമസ്ക്രിനോടുള്ള അനാദരവ്, മേയർ മാപ്പു പറയണം

ആനിമസ്ക്രിനോടുള്ള അനാദരവ്, മേയർ മാപ്പു പറയണം

തിരുവനന്തപുരം : സാമുഹ്യ പരിഷ്ക്കർത്താവും ഇന്ത്യൻ ഭരണഘടന ശില്പി കളിലൊരാളുമായിരുന്ന ആനിമസ്ക്രിന്റെ ജന്മദിനത്തിൽ അവരുടെ പ്രതിമയിൽ ശുചീകരണത്തൊഴിലാളികളെക്കൊണ്ട് ഹാരാർപ്പണം നടത്തി അവഹേളിച്ച തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ആനി മസ്ക്രിന്റെ ജന്മദിനമായ ജുൺ 6 ന് കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് കോർപ്പറേഷന്റെയും മേയറുടെയും ഭാഗത്തു നിന്ന്  അവഹേളനപരമായ ഈ നടപടിയുണ്ടായത്. ഇത് ആനിമസ്ക്രീനെ മാത്രമല്ല അവർ പ്രതിനിധാനം ചെയ്യുന്ന ലത്തിൻ സമുദായത്തെക്കുടി അവഹേളിക്കുന്ന തരത്തിലായി. ഇത്തരത്തിലൊരു അനാദരവിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് വുമൻ സ് അസോസിയേഷനും, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന് സർക്കാരിനോട് ആവശ്യപ്പെട്ടു.        

ആനിമസ്ക്രിൻ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വഴുതക്കാടുള്ള ആനിമസ്ക്രിൻ പ്രതിമയിൽ രാവിലെ 8.30 ന് പുഷ്പാർച്ചനക്കായി തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ, കെ ആർ എൽ സി സി ഭാരവാഹികൾ അൽമായ -സമുദായ നേതാക്കൾ വൈദികർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നുള്ള പ്രവർത്തകർ എത്തിയപ്പോഴാണ്  നേരത്തെ അറിയിച്ചിരുന്നതിന് വിരുദ്ധമായി മേയർ ആര്യാ രാജേന്ദ്രൻനു പകരം കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അനാദരിക്കൽ ചടങ്ങ് ശ്രദ്ധയിപ്പെടുന്നത്.                     

മേയറുടെയും കോർപ്പറേഷന്റെയും ഭാഗത്തു നിന്നുണ്ടായ വേദനാജനകമായ ഈ നടപടി ലത്തിൻ സമുദായത്തോടുള്ള അവഹേളനമായി മാത്രമേ കാണാൻ കഴിയൂവെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ പരസ്യമായി മാപ്പ് പറയണമെന്നും അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ മൈക്കിൾ തോമസ്, കെ എൽ സി ഡബ്ളിയു എ സംസ്ഥാന പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസീസ്, കെ എൽ സി എ അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു.                                                 

കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ രൂപീകരണ ദിനാഘോഷം വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കെ എൻ സി ഡബ്ളിയു എ സംസ്ഥാന പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്നു നടന്ന പ്രതിനിധി സമ്മേളനം കെ സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ബീന പോൾ, മേരി പുഷ്പം, ഷേർളി ജോണി, ഫാ തോമസ് തറയിൽ ,ഫാ .ഷാജ്കുമാർ , ഫാ മൈക്കിൾ തോമസ്, പാട്രിക് മൈക്കിൾ സിസ്റ്റർ എമ്മ മേരി , തെരേസ, സ്റ്റെർളി സ്റ്റാൻലി ,സുജ ജയിംസ്, മെറ്റിൽഡ മൈക്കിൾ , കാർമലി സ്റ്റിഫൻ തുടങ്ങിയ വർ പ്രസംഗിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ഒന്നേമുക്കാല്‍ സെന്റിലൊരു വീട് : എം വിന്‍സെന്റ് എം എല്‍എയുടെ വീട്ടുവിശേഷം ചര്‍ച്ചയാകുന്നു.

കേരളത്തിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും കോവളം നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം ആണ് എം.വിന്‍സെന്റ് എംഎല്‍എ. എംഎല്‍എയായി അഞ്ചുവര്‍ഷം ആകുന്ന വിന്‍സെന്റിന്റെ വീട്ടുവിശേഷങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. അധികാരത്തിലിരിക്കുന്ന

രാഷ്ട്രീയത്തിന്റെ ഗാന്ധിയന്‍ പാഠം

അധികാരം കൈയൊഴിയുമ്പോള്‍ നേതാവ് പിറക്കുന്നുവെന്ന ചൊല്ലുണ്ട്, അധികാരത്തെച്ചൊല്ലിയും രാജ്യത്ത് നേതൃസ്ഥാനത്തിരിക്കേണ്ടവരെച്ചൊല്ലിയും ഡല്‍ഹിയില്‍ ചൂടുപിടിച്ച ചര്‍ച്ചകളും ബഹളങ്ങളും നടന്നുകൊണ്ടിരുന്ന 1947 ന്റെ തുടക്കമാസങ്ങളില്‍ ഗാന്ധിജി എല്ലാറ്റില്‍ നിന്നും അകന്നുനിന്നു.

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ സീറ്റ് ഒഴിവ്.

കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ കേരള സര്‍ക്കാര്‍ പുതുതായി അനുവദിച്ച അഞ്ച് വര്‍ഷ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്(എയ്ഡഡ്) കോഴ്‌സിലും യുജിസി അനുവദിച്ച പുതിയ കോഴ്‌സുകളായ എം.വോക്ക് ലോജിസ്റ്റിക്‌സ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*