ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം

അമരാവതി: ആന്ധ്രാപ്രദേശിലെ എലൂരുവില്‍ ദുരൂഹ രോഗം കണ്ടെത്തി.ഒരാള്‍ മരിച്ചു,292 ഓളം പേര്‍ രോഗബാധിതരായി.ഓക്കാനം,അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് മരിച്ചത്.

രോഗകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചയാളുടെ പരിശോധന ഫലങ്ങള്‍ വന്നതിനുശേഷം മാത്രമെ കാരണം വ്യക്തമാകുവെന്നും ഇക്കോളജി ഫലങ്ങളും കാത്തിരിക്കുന്നതായി ജില്ലാ ജോയിന്റ് കലക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞു.

140 പേര്‍ക്ക് അസുഖം ഭേദമായി. ആശുപത്രിയില്‍ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ മെഡിക്കല്‍ വിഭാഗം അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷ്യന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ എന്നിവിടങ്ങളില്‍ നിന്നും വിദഗ്ധ ശാസ്ത്രജ്ഞന്‍മാര്‍ എലൂരുവില്‍ എത്തും.രോഗബാധിതരെ ചികിത്സിക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാര്‍ എലൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.


Tags assigned to this article:
andrapradeshdeathdisease

Related Articles

കെ.എൽ.സി.എ.കൊച്ചി രൂപത പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു.

ഡയറക്ടർ ഫാ.ആന്റണി കുഴിവേലിലിന്റെയും പൈലി ആലുങ്കലിന്റെയും നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്ന് 7 വനിതകൾ ഉൾപ്പടെ 42 കെ.എൽ.സി.എ. പ്രവർത്തകർ വരാപ്പുഴ പഞ്ചായത്തിലെ വാർസ് നമ്പർ 6

കുഞ്ഞാറ്റക്കിളിയുടെ യാത്ര

സിസ്റ്റര്‍ നിരഞ്ജന അധ്യാപകര്‍ക്കായി കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ.നേരം പരപരാ വെളുത്തുതുടങ്ങി. അങ്ങ് കിഴക്ക്

അദ്ധ്യാപകര്‍ക്ക് നീതി നിഷേധിച്ച് എന്തു ശാക്തീകരണം?

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന നൂറുകണക്കിന് അദ്ധ്യാപകരുടെ ദുരവസ്ഥയും അധ്യാപകനിയമനത്തിലെ അനിശ്ചിതത്വവും പരിഹരിക്കുന്നതിന് പുതിയ അധ്യയനവര്‍ഷത്തിലും ആശാവഹമായ ഒരു നീക്കവും പൊതുവിദ്യാഭ്യാസ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*