ആപ്പിന്റെ സഹായത്തോടെ വാഹനങ്ങള്‍ നിരീക്ഷിക്കും

പാലക്കാട്: സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍കടന്ന് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്ര ‘കൊവിഡ് കെയര്‍ കേരള’ ആപ്പിന്റെ സഹായത്തോടെ പൊലീസ് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനയ്ക്കുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണില്‍ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധനയ്ക്കിടയില്‍ യാത്രക്കാരുടെയും വാഹനത്തിന്റെയും ഫോട്ടോ, വാഹനത്തിന്റെ നമ്പര്‍, പോകേണ്ട സ്ഥലം, റൂട്ട്, സ്ഥലത്ത് എത്തിച്ചേരുന്ന സമയം എന്നിവ പൊലീസ് ആപ്പിലൂടെ അയക്കും. വാഹനം കടന്നുപോകുന്ന മറ്റു റൂട്ടുകളില്‍ പരിശോധന നടത്തുന്ന പൊലീസുകാര്‍ക്ക് കൃത്യമായി നിരീക്ഷിക്കാനും കഴിയും. ജില്ലയിലെ അതിര്‍ത്തികളില്‍ പരിശോധന നടത്തുന്ന മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും നാളെ മുതല്‍ ഇത്തരത്തില്‍ മൊബൈല്‍ ആപ്പ് വഴി പരിശോധന കര്‍ശനമാക്കുമെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. മനോജ് കുമാര്‍ അറിയിച്ചു.
അനാവശ്യമായി യാത്രചെയ്യുന്നത് ഒഴിവാക്കാനും വാഹനങ്ങളില്‍ ആളുകള്‍ മാറിക്കയറുന്നത് കണ്ടുപിടിക്കാനും ഈ ആപ്പ് പൊലീസിന് കൂടുതല്‍ സഹായകമാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
Related
Related Articles
‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ്
സ്രാവുകളുടെ ചിറകുള്ള മനുഷ്യര്‍
ഫാ. പോള്‍ സണ്ണി (കെആര്‍എല്‍സിബിസി യുവജന കമ്മീഷന് സെക്രട്ടറി) ഒരൊറ്റ സ്വത്വം രക്തമില്ലെന്നുമാത്രം ഒരൊറ്റ സ്പര്‍ശം, മരണം, അല്ലെങ്കില്‍ ഒരൊറ്റ പനിനീര്‍പ്പൂ കടല്‍ വരുന്നൂ; അത് നമ്മുടെ
കേരളത്തിന്റെ കര്‍മ്മലീത്താ പൈതൃകം
റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ (ഹെരിറ്റേജ് കമ്മീഷന് സെക്രട്ടറി, കെ.ആര്.എല്‍.സി.ബി.സി) വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്‍മല്‍ മലയുടെ പുണ്യവും പ്രവാചക ശ്രേഷ്ഠനായ ഏലിയായുടെ തീക്ഷ്ണതയും നെഞ്ചിലേറ്റി കര്‍മലീത്താ