ആരും കുമ്പസാരികരുത്: വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കെഎൽസിഎ മുഖ്യമന്ത്രിക്ക് പരാതി നൽകി

Print this article
Font size -16+
കുമ്പസാരം: വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കെഎല്‍സിഎ
എറണാകുളം: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്ത കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ പ്രൊഫ വി കാര്ത്തികേയന് നായര്‍ക്കെതിരെ മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295ഏ വകുപ്പുപ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക ജേണലായ വിജ്ഞാനകൈരളി കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അംഗീകരിച്ച ഒരു പ്രസിദ്ധീകരണം ആയിരിക്കെ ഇത്തരത്തില്‍ മതവിദ്വേഷം പുലര്‍ത്തുന്ന, മതആചാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങളുമായി പത്രാധിപക്കുറിപ്പ് തന്നെ പുറത്തിറങ്ങുന്നത് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് മുഖ്യമന്ത്രി പിണറായി വിജയന്റെയും, വൈസ് ചെയര്മാന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെയും അറിവോടുകൂടിയാണൊ എന്ന് വെളിപ്പെടുത്തണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചെലവില്‍ അച്ചടിക്കുന്ന ഈ മാസികയില്‍ തുടര്‍ച്ചയായി കഴിഞ്ഞ രണ്ടു ലക്കങ്ങളില്‍ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സമകാലിക കേരളത്തില്‍ മതവിശ്വാസങ്ങളെ ആകെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടുകൂടി പുതിയതലമുറയെ മാറ്റിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമായി വ്യാഖ്യാനിക്കേണ്ടിവരുമോ എന്നും കെഎല്‍സിഎ ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, ട്രഷറര്‍ ജോസഫ് പെരേര, മോണ്‍. ജോസ് നവസ്, വൈസ് പ്രസിഡന്റുമാരായ സി. ടി അനിത, ഇ. ഡി ഫ്രാന്‍സിസ്, എം. സി ലോറന്‍സ്, എബി കുന്നേപ്പറമ്പില്‍, എഡിസന് പി വര്‍ഗ്ഗീസ്, ജോണി മുല്ലശ്ശേരി, സെക്രട്ടറിമാരായ ഷൈജ ആന്റണി, ജോസഫ് ജോണ്സന്, ബേബി ഭാഗ്യോദയം, ജസ്റ്റിന് ആന്റണി, കെ എച്ച് ജോണ്‍, ജസ്റ്റിന് കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, അനില്‍ ജോസഫ്, രാജു ഈരശേരില്‍, ബിജോയ് കരകാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
കേരളത്തില്‍ 19 പേര്‍കൂടി രോഗമുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍കൂടി കോവിഡ് മുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് 12, പത്തനംതിട്ട 3, തൃശൂര്‍ 3, കണ്ണൂര്‍ 1 -എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ
ഫാദർ ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു
വരാപ്പുഴ അതിരൂപത മുൻ ചാൻസിലർ റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ (55) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു നിലവിൽ ചേരാനല്ലൂർ സൈന്റ്ജെയിംസ് ഇടവക അ
പരിഗണിക്കുകയും പാലിക്കപ്പെടുകയും ചെയ്യേണ്ട വസ്തുതകളും വ്യവസ്ഥകളും
കേരളത്തിലെ പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള ആറാംവട്ട തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ ഭരണസംവിധാനത്തിലെ മൂന്നാം തലത്തിലെയും താഴെത്തട്ടിലെയും സര്‍ക്കാരുകളെന്ന നിലയില്‍ ജനങ്ങളുമായി അടുപ്പവും
No comments
Write a comment
No Comments Yet!
You can be first to comment this post!