Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ആരുടേതാണ് ദേശം? ആരുടേതാണ് ഭൂമി?

കുറിപ്പെഴുതുമ്പോള്‍ മനസില്‍ സെര്‍ബിയന്‍ ചലച്ചിത്ര സംവിധായകന് ഗോരാന്‍ പാവ്ലോവിഷിന്റെ ഇറ്റാലിയന്‍ ചലച്ചിത്രം ‘ഡെസ്പൈറ്റ് ദ ഫോഗി’ന്റെ ഫ്രെയിമുകളാണ്. ഗോവയില്‍ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരചിത്രങ്ങളുടെ വിധികര്‍ത്താക്കളിലൊരാള്‍ ഗോരാന്‍ ആയിരുന്നു. ഗോവന്‍ ചലച്ചിത്രമേളയുടെ ആദ്യ സിനിമപ്രദര്‍ശനവും പാവ്ലോവിഷിന്റെ ഈ ചിത്രമായിരുന്നു. തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ സിനിമ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. തന്റെ സിനിമ രാഷ്ട്രീയ മുദ്രാവാക്യം അല്ലായെന്ന് സംവിധായകന് പറയുമ്പോഴും വ്യക്തിപരമായ വൈകാരികമായ തീരുമാനങ്ങള്‍ എത്രമാത്രം രാഷ്ട്രീയധ്വനികള്‍ പേറുന്നുവെന്ന് ഈ ചലച്ചിത്രം പറയും. സിനിമയുടെ ഇതിവൃത്തം യൂറോപ്പിനെ ആകമാനം പിടിച്ചുലയ്ക്കുന്ന അഭയാര്‍ഥികളുടെ വരവിനെക്കുറിച്ചാണ്. ഇറ്റാലിയന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി തുറന്നിരിക്കുന്ന അഭയാര്‍ഥി ക്യാമ്പില്‍നിന്ന് സ്വീഡനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെയും അയാളുടെ പിന്നാലെ കടിച്ചുതൂങ്ങി നടക്കുന്ന, തന്റെ കുടുംബാംഗങ്ങള്‍ സ്വീഡനിലുണ്ടെന്ന് വിശ്വസിക്കുന്ന മുഹമ്മദ് എന്ന ബാലന്റെയും മൂടല്‍മഞ്ഞിലൂടെയുള്ള ക്ഷീണിതമായ നടപ്പിലേക്കാണ് സിനിമയുടെ ആദ്യഷോട്ട് തുറക്കുന്നത്. മുഹമ്മദിനെ പിന്നിലുപേക്ഷിച്ച് ആ ചെറുപ്പക്കാരന് സ്വീഡനിലേക്കു പോകുന്നു. മൂടല്‍മഞ്ഞും തണുപ്പും മഴയുമുള്ള ആ രാത്രിയില്‍ ബസ്സ്റ്റോപ്പില്‍ തണുത്തുറഞ്ഞിരിക്കുന്ന മുഹമ്മദിനെ കരുണയുള്ള ആ മനുഷ്യന് കണ്ടെത്തുന്നു. അയാള്‍ ഒരു റസ്റ്റോറന്റ് ഉടമയാണ്. ഇറ്റാലിയന്‍ നഗരപശ്ചാത്തലത്തില്‍ സാമാന്യം ധനികനായ, ഒരു വീടിന്റെ നായകനായ അയാളും ഭാര്യയും താമസിക്കുന്നിടത്തേക്ക് മുഹമ്മദിനെയും അയാള്‍ ചേര്‍ക്കുന്നു. അവരുടെ മകന് നേരത്തെ മരിച്ചുപോയതാണ്. സാവകാശത്തില്‍ പരിഭ്രമത്തോടെ മുഹമ്മദിനെ ആ വീട്ടിലേക്ക് ഉള്‍ച്ചേര്‍ക്കാന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങളുടെയും മുഹമ്മദ് തന്നെ നടത്തുന്ന ചെറുത്തുനില്പുകളും, അയല്‍ക്കാരും ബന്ധുക്കളും നടത്തുന്ന നിരുത്സാഹപ്പെടുത്തലുകളുമെല്ലാം ചേര്‍ത്ത് ആ കുടുംബം ആകപ്പാടെ അങ്കലാപ്പിലാകുന്നു.
ഇറ്റലിപോലെ ക്രൈസ്തവ പശ്ചാത്തലമുള്ള ഒരു രാജ്യത്തേയ്ക്ക് ഇസ്ലാമിക പശ്ചാത്തലമുള്ള മനുഷ്യര്‍ അഭയാര്‍ഥികളായി കടന്നുവരുമ്പോള്‍ എന്തുതരം മതമനോഭാവമാണ് ഒരാള്‍ പുലര്‍ത്തേണ്ടത് എന്ന നിര്‍ണായകമായ മാനകവികതയിലൂന്നിയ ചോദ്യം ഈ സിനിമ ഉന്നയിക്കുന്നുണ്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി എത്തുന്നവരെ പല രീതിയില്‍ സ്വീകരിക്കുന്ന രാജ്യങ്ങളുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാഷ്ട്രങ്ങള്‍ പരസ്പര സമ്മതത്തോടെ ഏര്‍പ്പെട്ടിരിക്കുന്ന കരാറുകളില്‍, അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെപ്പറ്റിയുള്ള നിലപാടുകളുമുണ്ട്. രാഷ്ട്രീയമായ നിലപാടുകള്‍ ഭരണതലത്തില്‍ സ്വീകരിക്കുമ്പോഴും അസ്തിത്വപരമായ നിരവധി ചോദ്യങ്ങളും പ്രശ്നങ്ങളും അനുദിനജീവിതത്തില്‍ അഭയാര്ഥികളായെത്തുന്നവരും അവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരും നേരിടുന്നുണ്ട്. അഭയാര്‍ഥികള്‍ എത്തിച്ചേരുന്ന രാഷ്ട്രങ്ങളില്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ചും ആതിഥേയ രാഷ്ട്രത്തോട് കൂറുപ്രഖ്യാപിച്ചും പൊതുജീവിതത്തില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ നല്‍കാതെ നിലവിലുള്ള സൗകര്യങ്ങള്‍ക്കനുസരിച്ച് സഹവര്‍ത്തിത്വത്തോടെ കഴിയാനും സന്നദ്ധരാണോ എന്ന ചോദ്യമാണ് നിര്‍ണായകമായി ഉന്നയിക്കപ്പെടുന്നത്. അഭയാര്‍ഥികളായും അതിഥികളുമായെത്തുന്നവര് എത്തിച്ചേരുന്നയിടങ്ങളില്‍ ഭൂമിയുടെയും സമ്പത്തിന്റെയും അവകാശികളാണോ എന്ന മൗലികമായ ചോദ്യത്തിന്, അല്ലായെന്ന രാഷ്ട്രീയ ഉത്തരം കൊടുക്കാനാണ് യൂറോപ്യന്‍ യൂണിയന് അംഗങ്ങളായ രാഷ്ട്രങ്ങളും അവരുടെ ഭരണകൂടങ്ങളും തയ്യാറെടുത്തിട്ടുള്ളത്. കുറേക്കൂടി ഉദാരവും മനുഷ്യാവകാശങ്ങളില്‍ ഊന്നുന്നതുമായ നിലപാടുകളാണ് ഈ രാഷ്ട്രങ്ങള്‍ സ്വീകരിക്കേണ്ടത് എന്ന വത്തിക്കാന്റെ കാഴ്ചപ്പാട് അതുകൊണ്ടുതന്നെ കണ്ണിലെ കരടായിട്ടാണ് അവര്‍ക്ക് അനുഭവപ്പെടുന്നത്. ഇരുകരങ്ങളും നീട്ടി അവരെ സ്വീകരിക്കണമെന്ന പാപ്പായുടെ നിലപാട് പ്രായോഗികമായി നടപ്പിലാക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് കഴിയില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
‘ഡെസ്പൈറ്റ് ദ ഫോഗ്’ എന്ന സിനിമയുടെ പ്രമേയത്തിലേക്ക് തിരിച്ചുവരാം. മരണപ്പെട്ടുപോയ തങ്ങളുടെ മകന്റെ സ്ഥാനത്താണ് ആ മാതാപിതാക്കള്‍ മുഹമ്മദിനെ ഇപ്പോള്‍ കാണുന്നത്. പക്ഷേ, തന്റെ മാതാപിതാക്കളെ അന്വേഷിക്കുന്ന ബാലന് മാത്രമാണ് മുഹമ്മദ്. ആ വീടിന്റെ മതപരമോ സാംസ്കാരികമോ ആയ പ്രത്യേകതകളൊന്നും മുഹമ്മദിന് മനസിലാകുന്നില്ല. അവന്റെ നിസ്ക്കാരങ്ങള്ക്കൊന്നും അവര്‍ തടസം നില്ക്കുന്നില്ല. ക്രിസ്മസ് രാത്രിയില്‍ അവര്‍ മുഹമ്മദിനെ അണിയിച്ചൊരുക്കി പള്ളിയിലെത്തുന്നു. അവന് അസ്വസ്ഥനാണ്. പ്രത്യേകിച്ച് മരിച്ചുപോയ തങ്ങളുടെ മകന്റെ സ്ഥാനത്ത് ആ പേരുവിളിച്ച് മുഹമ്മദിനെ സ്ഥാപിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം അവന് ചെറുത്തുതോല്‍പിക്കുന്നു. അടുത്തവര്‍ഷം ക്രിസ്മസ് കാരള്‍ സംഘത്തില്‍ അവനെയും ചേര്‍ക്കണം എന്ന അമ്മയുടെ ആഗ്രഹം കേട്ട് അവന് പൊട്ടിത്തെറിക്കുന്നു. ‘ഞാന്‍ മുഹമ്മദാണ്, ഞാന്‍ മുഹമ്മദാണ്’ എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് മുഹമ്മദ് പുറത്തേയ്ക്കോടുന്നു. മറ്റുള്ളവരുടെ മുന്നില്‍ അപമാനിതരായ ആ മാതാപിതാക്കള്‍ പുറത്തേയ്ക്കോടിയ മുഹമ്മദിന്റെ പിന്നാലെ പായുന്നു. പാതിരാവില്‍ പള്ളിമണികള്‍ മുഴങ്ങുമ്പോള്‍, ദേവാലയങ്ങളില്‍ കാരള്‍ ഗാനങ്ങള്‍ ഉയരുമ്പോള്‍ ദൈവപുത്രന് പിറക്കുമ്പോള്‍ ഇറ്റലിയുടെ മഞ്ഞുവീഴുന്ന തെരുവില്‍ മുഹമ്മദിനെ പുണര്‍ന്നുകൊണ്ട് ആ അമ്മ പറയുന്നു: ‘എനിക്കറിയാം നീ മുഹമ്മദാണെന്ന്, എനിക്കറിയാം നീ മുഹമ്മദാണെന്ന്’. അസാധാരണമായ വെളിപാടായി ഈ വാക്യങ്ങള്‍ സിനിമയില്‍ മുഴങ്ങുകയാണ്. പിന്നീട് മൂടല്‍മഞ്ഞിനെ വകഞ്ഞുമാറ്റിപ്പായുന്ന കാറിനുള്ളില്‍നിന്ന് സംഭാഷണമുയരുന്നു. നമ്മള് സ്വീഡനിലേക്ക് പോവുകയാണോ? മുഹമ്മദിന്റെ ചോദ്യത്തിന് അമ്മ അതെയെന്ന് ഉത്തരം മൂളൂന്നു. തന്റെ സ്വപ്നഭൂമിയായ സ്വീഡനിലേക്ക് പോകുന്നതിന്റെ ആനന്ദവുമായിരിക്കുന്ന മുഹമ്മദായിത്തന്നെയിരിക്കുന്ന മുഹമ്മദിന് ഷോട്ട് അവസാനിക്കുന്നു. അപ്പോഴും ഇറ്റലിയുടെ തെരുവുകളിലേക്ക് അഭയാര്‍ഥികള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു.
പ്രായോഗികമായ രാഷ്ട്രീയ ചോദ്യങ്ങളില്‍ കുടുങ്ങി അലയുന്ന മനുഷ്യരുടെ ദേശമേതാണെന്ന സങ്കടം ഞെരുങ്ങിയില്ലാതാകുന്നു. കാലത്തിന്റെ പ്രതിനിധിയായി സെര്‍ബിയന്‍ സംവിധായകനായ ഗൊരാന്‍ ഈ സിനിമയുടെ പ്രേക്ഷകരുടെ മുന്നില്‍ നില്ക്കുന്നു. ഗോവയില്‍ ഗൊരാനോട് ചോദിച്ചു: ‘അഭയാര്‍ഥി പ്രശ്നത്തിന് ശാശ്വതമായ പരിഹാരങ്ങള്‍ എന്തെങ്കിലുമുണ്ടോ?’ ഒരു നിമിഷം നിശബ്ദനായശേഷം അദ്ദേഹം പറഞ്ഞു: ‘യുദ്ധങ്ങള്‍ അവസാനിക്കണം. രാഷ്ട്രങ്ങള്‍ക്കുള്ളിലും പ്രഖ്യാപിക്കപ്പെടുന്ന യുദ്ധങ്ങള്‍ നിര്‍ത്തിയാല്‍ പിന്നെ ആരും ആഭയാര്ഥികളായി അലയേണ്ടിവരില്ല, സുതാര്യവും ലളിതവുമായ ഈ ഉത്തരത്തിലേക്കെത്താന്‍ മനുഷ്യസമൂഹങ്ങള്‍ ഇനി എത്രകാതങ്ങള്‍ അലയേണ്ടിവരും!
Related
Related Articles
Bishop Jerome to be made Servant of God
Kollam: Bishop Jerome, the first native bishop of the Kollam diocese of the Catholic Church, will be elevated as Servant
വിമാനത്താവളം: അദാനിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റര്‍പ്രൈസിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നടത്തിപ്പ് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ ഭൂമി
അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം
കൊടുങ്ങല്ലൂര്‍: തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശമേഖലയിലെ പ്രധാന യാത്രാമാര്‍ഗവുമായ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടനെ പുനരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) മുന്നറിയിപ്പ്