ആര്‍ച്ച്ബിഷപ് ഡോ. ആന്തണി പൂല ദളിതരില്‍ നിന്ന് പ്രഥമ കര്‍ദിനാള്‍

Print this article
Font size -16+
;
വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതി (സിസിബിഐ) അധ്യക്ഷന്‍ ഗോവ-ദമന്‍ ആര്‍ച്ച്ബിഷപ്പും ഈസ്റ്റ് ഇന്‍ഡീസ് സ്ഥാനിക പാത്രിയാര്‍ക്കീസുമായ ഡോ. ഫിലിപ് നേരി അന്റോണിയോ സെബസ്തിയോ ദൊ റോസാരിയോ ഫെറാവോയെയും ഹൈദരാബാദ് ആര്‍ച്ച്ബിഷപ് ഡോ. ആന്തണി പൂലയെയും ഫ്രാന്‍സിസ് പാപ്പാ സാര്‍വത്രിക സഭയിലെ കര്‍ദിനാള്‍ പദവിയിലേക്ക് നാമനിര്
ദേശം ചെയ്തു. ഓഗസ്റ്റ് 27-ന് വത്തിക്കാനില്‍ വിളിച്ചുകൂട്ടുന്ന കണ്‍സിസ്റ്ററിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ദിനാള്‍മാരായി അവരോധിക്കപ്പെടുന്ന 21 സമുന്നത സഭാമേലധ്യക്ഷന്മാരുടെ ഗണത്തില്‍ ഭാരതസഭയുടെ ഈ രണ്ട് മെത്രാപ്പോലീത്തമാരുമുണ്ടാകും. ഇതോടെ ഇന്ത്യയിലെ കര്‍ദിനാള്‍മാരുടെ എണ്ണം ആറാകും.
ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ ചിന്തുകൂരു പൊലൂരു ഗ്രാമത്തിലെ ദളിത് കുടുംബത്തില്‍ ജനിച്ച അറുപത്തൊന്നുകാരനായ ആര്‍ച്ച്ബിഷപ് ആന്തണി പൂല ഇന്ത്യയിലെ ദളിത് ക്രൈസ്തവ സമൂഹത്തില്‍ നിന്നും തെലുങ്ക് മേഖലയില്‍ നിന്നും കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ സഭാമേലധ്യക്ഷനാണ്. കര്‍ണൂല്‍ മൈനര്‍ സെമിനാരിയിലും ബാംഗളൂരിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി 1992 ഫെബ്രുവരി 20-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പതിനാറര വര്‍ഷം കഡപ്പ രൂപതയില്‍ വൈദികനായി ശുശ്രൂഷ ചെയ്തു. അമേരിക്കയിലെ മിഷിഗണില്‍ കളമസൂ രൂപതയിലും ഷിക്കാഗോ അതിരൂപതയിലും രണ്ടു വര്‍ഷം അജപാലനശുശ്രൂഷ ചെയ്തു. 2008 ഫെബ്രുവരിയില്‍, 46-ാം വയസ്സില്‍ കര്‍ണൂല്‍ മെത്രാനായി നിയമിതനായി.
2021 ജനുവരിയിലാണ് 59-ാം വയസ്സില്‍ ഹൈദരാബാദ് അതിരൂപതയുടെ പതിനൊന്നാമത്തെ മെത്രാപ്പോലീത്തയായി സ്ഥാനമേല്‍ക്കുന്നത്.തെലുഗു മേഖല യുവജന കമ്മീഷന് ചെയര്മാന്, പട്ടികജാതി-പിന്നാക്ക വര്‍ഗ കമ്മീഷന്, ആന്ധ്രപ്രദേശ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ ചെയര്മാന്, തെലുഗു കത്തോലിക്കാ മെത്രാന് സമിതി സെക്രട്ടറി ജനറല്‍, ടിസിബിസി പ്രീസ്റ്റ്സ് കമ്യൂണിറ്റി സെക്രട്ടേറിയറ്റില്‍ സിക്ക് വില്ലേജ് ക്യാംപസ് ചെയര്മാന് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
തെലങ്കാനയിലെ സെക്കന്തരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് അതിരൂപത ആന്ധ്രപ്രദേശ്-തെലങ്കാന മേഖലയില്‍ ഹൈദരാബാദ്, രംഗറെഡ്ഡി, മെഡ്ചല്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. അദിലാബാദ്, കഡപ്പ, ഖമ്മം, കര്‍ണൂല്‍, നല്‍ഗോണ്ട, വാറങ്കല്‍ എന്നിവ സാമന്ത രൂപതകളാണ്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
പങ്കായം പറയുന്ന വീരകഥകള്‍
ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ”പങ്കായം പറയുന്ന വീരകഥകള്‍-മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ രക്ഷാസൈന്യം” എന്ന പുസ്തകം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
ഡോ. സൈമണ്‍ കൂമ്പയിലിന് ആര്.എല്‍ ജെയിന് മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ്
മുംബൈ: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എന്‍ജിനിയേഴ്സ് (ഇന്ത്യ) ഏര്‍പ്പെടുത്തിയ 2021ലെ ആര്.എല്‍ ജെയിന് മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് നാഷണല്‍ അവാര്‍ഡിന് ഡോ. സൈമണ്‍ കൂമ്പയില്‍ അര്‍ഹനായി.
വൈദീക കൂട്ടായ്മയിൽ വീണ്ടും പുണ്യം പരക്കുന്നു..
തിരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന അവസരത്തിലാണ് തങ്ങളുടെ തുച്ചമായ വരുമാനത്തിൽ ഒരു പങ്ക് ഈ വൈദീകർ മാറ്റിവെക്കുന്നത്.
No comments
Write a comment
No Comments Yet!
You can be first to comment this post!