ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം; പ്രാരംഭ അന്വേഷണത്തിന് തുടക്കമായി എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം; പ്രാരംഭ അന്വേഷണത്തിന് തുടക്കമായി എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്

അട്ടിപ്പേറ്റിയുടെ നാമകരണത്തിനുള്ള കാനോനികമായ പ്രാരംഭ അന്വേഷണത്തിന് തുടക്കം കുറിച്ചു. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ 49-ാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍. ജോസഫ് എട്ടുരുത്തില്‍ സന്ദേശം നല്‍കി. പുണ്യസ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും ശേഖരിച്ചു ഗവേഷണ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍ രൂപീകരിച്ചുള്ള കല്പന ലത്തീനില്‍ വികാരി ജനറല്‍ ഫാ. മാത്യു കല്ലുങ്കലും മലയാളത്തില്‍ ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കലും വായിച്ചു. കമ്മീഷന്‍ പ്രസിഡന്റായി ഫാ. അഗസ്റ്റിന്‍ ലൈജു കണ്ടനാട്ടുതറയെയും അംഗങ്ങളായി ഫാ. ഫ്രാന്‍സിസ് മരോട്ടിക്കാപ്പറമ്പില്‍, ഫാ. ജോസഫ് തട്ടകത്ത് എന്നിവരേയും പോസ്റ്റുലേറ്ററായി ഫാ. ആന്‍ഡ്രൂസ് അലക്‌സാണ്ടറേയും നിയമിച്ചു. 1932 നവംബര്‍ 29നാണ് വരാപ്പുഴ അതിരൂപതയുടെ കോ അജ്യൂത്തോര്‍ ആര്‍ച്ച്ബിഷപ്പായി ജോസഫ് അട്ടിപ്പേറ്റി നിയമിതനായത്.


Related Articles

വയനാട്ടില്‍ നിന്നൊരു പ്രവാസി ശില്പി

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ആലുവ സെന്റ് അഗസ്റ്റിന്‍ ആശ്രമത്തിലെ റെക്ടറുടെ ജന്മദിനം. ആഘോഷങ്ങള്‍ക്കിടയില്‍ മരത്തില്‍ കൊത്തിയെടുത്ത ഒരു ശില്പം – ക്രിസ്തു കുഞ്ഞാടിനെ തോളിലേന്തി നില്ക്കു ന്ന മനോഹരമായ

ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ പഠനമികവിനായി ടാലന്റ് അക്കാഡമിക്കു തുടക്കം

കൊച്ചി: ദളിത് ക്രൈസ്തവ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനമികവിനും പ്രോത്സാഹനത്തിനുമായി കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെ ടാലന്റ് അക്കാഡമിക്കു തുടക്കം. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന

മാനുഷിക മൂല്യങ്ങളെ വിലമതിച്ച മഹാനടന്‍

ഗിരീഷ് കര്‍ണാട് തന്റെ വേഷം പൂര്‍ത്തിയാക്കി അരങ്ങിനോടു വിടപറയുമ്പോള്‍ നഷ്ടം ഇന്ത്യയിലെ കലാസ്‌നേഹികള്‍ക്കു മാത്രമല്ല, മാനുഷികമൂല്യങ്ങളെ വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികള്‍ക്കുള്ളില്‍ തളച്ചിടാന്‍ വിസമ്മതിക്കുന്ന മാനവികമൂല്യങ്ങള്‍ക്കുമാണ്. മഹാരാ്ട്രയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*