ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി 150-ാം ചരമവാര്‍ഷിക അനുസ്മരണം: പോസ്റ്റല്‍ കവര്‍ പ്രകാശനം ഇന്ന് (നവംബര്‍ 10, ശനി)

കൊച്ചി: പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ മലയാളക്കരയില്‍ ജാതി മത ലിംഗ ഭേദമില്ലാതെ എല്ലാവര്ക്കും പ്രാഥമിക വിദ്യാഭ്യാസത്തിന് ആധുനിക രീതിയില്‍ വ്യവസ്ഥാപിത സംവിധാനത്തിനു തുടക്കം കുറിച്ച വരാപ്പുഴ വികാരിയാത്തിലെ വികാരി അപ്പസ്തോലിക്കയായിരുന്ന ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലിയുടെ 150-ാം ചരമവാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ഇന്നു നടത്തും.
എറണാകുളം ആശിര്‍ഭവനില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഹെരിറ്റേജ് കമ്മിഷന് ചെയര്മാന് ബിഷപ് ഡോ. അലക്സ് വടക്കുംതല, പ്രഫ. കെ.വി. തോമസ് എംപി, എറണാകുളം പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട് പ്രതീക് തുടങ്ങിയവര്‍ പങ്കെടുക്കും.
എറണാകുളം നോര്‍ത്ത് പോസ്റ്റ് ഓഫിസില്‍ നിന്നാണ് സ്പെഷല്‍ കവറും പ്രത്യേക സ്റ്റാമ്പും മുദ്രചെയ്യുന്നതെന്ന് ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി 150 ചരമവാര്‍ഷികാചരണ സംഘടക സമിതി ചെയര്മാന് മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ അറിയിച്ചു.
ബച്ചിനെല്ലി അനുസ്മരണത്തോടനുബന്ധിച്ച് ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ), കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്, കെആര്‍എല്‍സിബിസി ഹെരിറ്റേജ് കമ്മിഷന് എന്നിവ ചേര്‍ന്നു സംഘടിപ്പിക്കുന്ന ചരിത്ര സെമിനാര്‍ 10.30ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. ‘കേരള സാംസ്കാരിക നവോത്ഥാനം: ആര്‍ച്ച്ബിഷപ് അലക്സിസി മെനേസിസ് മുതല്‍ ശ്രീനാരായണഗുരു വരെ’ എന്ന വിഷയത്തിലാണ് സെമിനാര്‍.
Related
Related Articles
കോടതിയോടുള്ള വെല്ലുവിളിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ്
ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ റോഡ്
കോഴിക്കോട്: ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ ഒരു റോഡ് എന്ന സ്വപ്നം അവസാനം യഥാര്‍ഥ്യമായി. ജന്മംകൊണ്ട് ഇറ്റലിക്കാരനും ജീവിതംകൊണ്ട് ഇന്ത്യക്കാരനും കര്‍മംകൊണ്ട് കോഴിക്കോടുകാര്ക്കും പ്രിയപ്പെട്ടവനായ ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍
ചിന്താകലാപങ്ങള്‍ ജോണ്‍ ഓച്ചന്തുരുത്തിന് നൈവേദ്യാര്‍പ്പണം
വലുതും ചെറുതമായ ഒരുപിടി കുറിപ്പുകളുടെ സമാഹരണമാണ് ‘പള്ളീം പട്ടക്കാരനും’ എന്ന ഈ ഗ്രന്ഥം. വളരെ ആഴത്തില്‍ അര്‍ഥഗരിമ പേറുന്ന ലഘുകുറിപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്; അത്രതന്നെ കനം തോന്നാത്ത ദീര്‍ഘകുറിപ്പുകളും.