Breaking News

ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി പുരസ്‌കാരം എ. മൊയ്തീന് സമ്മാനിച്ചു

ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി പുരസ്‌കാരം എ. മൊയ്തീന് സമ്മാനിച്ചു

കണ്ണൂര്‍: അധ്യാപകര്‍ മാനവപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് അടിസ്ഥാനശില പാകിയ ആര്‍ച്ച്ബിഷപ് ഡോ. ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടെ സ്മരണാര്‍ഥം കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ഏര്‍പ്പെടുത്തിയ അധ്യാപക പുരസ്‌കാരം കണ്ണൂര്‍ പെരിങ്ങാനം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ. മൊയ്തീന് നല്കി സംസാരിക്കുകയായിരുന്നു ബിഷപ്. ക്രാന്തദര്‍ശിയായ മഹാനായിരുന്നു ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി. ഒരു സമൂഹം ഉയര്‍ന്നുവരണമെങ്കില്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതായി ബിഷപ് അലക്‌സ് വടക്കുംതല ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്ആര്‍ഒഐ കണ്‍വീനര്‍ കെ.ആര്‍ ബിജു പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഷൈമ, ഇരിട്ടി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. കാര്‍ത്യായനി, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയില്‍, കെആര്‍എല്‍സിബിസി മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, കെആര്‍എല്‍സിസി സെക്രട്ടറി സ്മിതാ ബിജോയ്, ട്രഷറര്‍ ആന്റണി നൊറോണ എന്നിവര്‍ സംബന്ധിച്ചു. പുരസ്‌കാര ജേതാവ് എ. മൊയ്തീന്‍ മറുപടി പ്രസംഗം നടത്തി. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് സ്വാഗതവും എസ്എംസി ചെയര്‍മാന്‍ എന്‍. വിജേഷ് നന്ദിയും പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ മികച്ച അധ്യാപകര്‍ക്കാണ് ബച്ചിനെല്ലി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.
കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നില്‍ സ്വദേശിയായ എ. മൊയ്തീന്‍ 1985ല്‍ തലശേരി കേളോത്ത് വളപ്പ് എല്‍പി സ്‌കൂളില്‍ അധ്യാപകനായാണ് സേവനം ആരംഭിക്കുന്നത്. മുഴക്കുന്ന ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, ഇരിട്ടി ബിആര്‍സി, പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2017ല്‍ പെരിങ്ങാനം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പ്രഥമാധ്യാപകനായി.


Related Articles

താക്കോല്‍ തുറക്കുമ്പോള്‍

ഒരു സെന്‍ ബുദ്ധ സന്ന്യാസിയുടെയോ സൂഫി ഗുരുവിന്റെയോ ഹൈക്കു പുസ്തകത്തിലെ വരികളിലൂടെ കണ്ടറിഞ്ഞ താപസന്റെയോ രൂപമാണ് കിരണ്‍ പ്രഭാകരന്‍ എന്ന ചലച്ചിത്ര സംവിധായകനെ കാണുമ്പോള്‍ ഓര്‍മവരുന്നത്. അദ്ദേഹത്തിന്റെ

കോവിഡ് കാലത്തെ ഹൃദയം

ഡോ. ജോര്‍ജ് തയ്യില്‍ കൊവിഡ്-19 വ്യാപനത്തിനു ശേഷം കേരളത്തിലെ ആശുപത്രികളില്‍ പുതുതായി ഹാര്‍ട്ടറ്റാക്കുമായി എത്തുന്നവരുടെ സംഖ്യ 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതില്‍

സമുദായ ശാക്തീകരണത്തിന്റെ വഴികാട്ടി

അനീതിയുടെ ചരിത്രത്തെയും അവശതകളുടെ വര്‍ത്തമാനത്തെയും പ്രതിരോധിക്കാനുള്ള സ്വത്വബോധം സൃഷ്ടിക്കാനും അവകാശപ്പോരാട്ടങ്ങള്‍ നയിക്കാനും കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെയും പിന്നാക്ക വിഭാഗങ്ങളെയും സ്‌നാനപ്പെടുത്തിയ വിമോചന നായകരില്‍ ധിഷണയുടെ ഉല്‍ഫുല്ലമായ ചൈതന്യം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*