ആര്‍ച്ച്ബിഷപ് ബെന്‍സിഗറും ഫാ. അദെയോദാത്തൂസും മനുഷ്യസ്‌നേഹത്തിന്റെ പ്രതീകങ്ങള്‍ -ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

ആര്‍ച്ച്ബിഷപ് ബെന്‍സിഗറും ഫാ. അദെയോദാത്തൂസും മനുഷ്യസ്‌നേഹത്തിന്റെ പ്രതീകങ്ങള്‍ -ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

തിരുവനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും മുതിയാവിള വല്ല്യച്ചന്‍ എന്നറിയപ്പെട്ടിരുന്ന ഫാ. അദെയോദാത്തൂസും മനുഷ്യസ്‌നേഹത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകങ്ങളായിരുന്നുവെന്നു കൊല്ലം രൂപതാബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിനെയും ഫാ. അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയതിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം വഴുതക്കാട് കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഇരുവരും പ്രാര്‍ത്ഥനാജീവിതം മുറുകെപ്പിടിച്ചവരായിരുന്നു. അടിയുറച്ച ഈശ്വരവിശ്വാസികളായ മാതാപിതാക്കളുടെ ദൈവികശിക്ഷണത്തില്‍ വളര്‍ന്ന വ്യക്തിത്വങ്ങളായിരുന്നു ഇരുവരും.
ക്രിസ്തു നല്‍കിയ സ്‌നേഹത്തിന്റെ സന്തോഷം മറ്റുള്ളവര്‍ക്കും അനുഭവവേദ്യമാകണമെന്ന തീക്ഷ്ണമായ ചിന്തയായിരുന്നു ഇരുവരെയും മുന്നോട്ടു നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിനെയും ഫാ. അദെയോദാത്തൂസിനെയും അറിയുന്നവര്‍ അവരുടെ പ്രാര്‍ത്ഥനാരൂപി അംഗീകരിക്കുകയും അനുഗ്രഹങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ചടങ്ങില്‍ പ്രസംഗിച്ച മലങ്കര കത്തോലിക്കസഭ പത്തനംതിട്ട രൂപതാ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു.
ചടങ്ങില്‍ ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍, ഫാ. അദെയോദാത്തൂസ് എന്നിവരെക്കുറിച്ച് കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുമ്പനാനി ഒസിഡി സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. മലബാര്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ കുടപ്പാട്ട് ഒസിഡി സ്വാഗതം ആശംസിച്ച ചടങ്ങില്‍ കാര്‍മല്‍ഹില്‍ ആശ്രമം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പുന്നോലില്‍ ഒസിഡി നന്ദി പറഞ്ഞു.
ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെര്‍സിഗറിനെയും ഫാ. അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയതിനോടനുബന്ധിച്ച് പാങ്ങോട് കാര്‍മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മികനായിരുന്നു.
കൊല്ലം രൂപത ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി വചനസന്ദേശം നല്‍കി. നെയ്യാറ്റില്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, കോട്ടാര്‍ ബിഷപ് ഡോ. നസ്‌റയെന്‍ സൂസൈ, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡേഷ്യസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ്, ബല്‍ജിയത്തിലെ ഫഌന്റേഴ്‌സ് പ്രോവിന്‍സിലെ പ്രൊവിന്‍ഷ്യല്‍ ഫാ. പോള്‍ ദെ ബോയ്‌സ് ഒസിഡി, മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ കുടപ്പാട്ട് ഒസിഡി, കാര്‍മല്‍ഹില്‍ ആശ്രമം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പുന്നോലില്‍ ഒസിഡി തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.


Tags assigned to this article:
kolllammuthavila valiyachantrivandrum

Related Articles

ഫാ. റോക്കി റോബി കളത്തില്‍ ഡോണ്‍ബോസ്‌കോ ആശുപത്രി ഡയറക്ടര്‍

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ഡോണ്‍ബോസ്‌കോ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയുടെ ഡയറക്ടറായി ഫാ. റോക്കി റോബി കളത്തില്‍ നിയമിതനായി. നിലവില്‍ ജോയിന്റ്

ജീവന്റെ വിലയുള്ള ജാഗ്രതയില്‍ പുനലൂര്‍ രൂപത

കൊവിഡ് മഹാമാരി അതിരൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളോടൊപ്പം ജീവന്റെ വിലയുള്ള ജാഗ്രതയും അനിവാര്യമാണെന്നു കൊറോണവൈറസ് നമ്മെ പഠിപ്പിച്ചു. രോഗവ്യാപനത്തിന്റെ റൂട്ടുമാപ്പുകളിലും അടച്ചുപൂട്ടലിലും തകിടം മറിഞ്ഞ സാമൂഹിക, സാമ്പത്തിക രംഗം

ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ‘ജീവനാദം’ ശാക്തീകരണവാരം

എറണാകുളം: ‘ജീവനാദം‘ സമ്പൂര്‍ണ്ണ ഇടവകയായ ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ ‘ജീവനാദം’ പ്രചാരണത്തിന്റെ ഭാഗമായി ‘ജീവനാദം ശാക്തീകരണവാരം’ സംഘടിപ്പിച്ചു. ‘ജീവനാദം’ മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*