ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലി അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

എറണാകുളം: ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഇടയലേഖനത്തിലൂടെ കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ വരാപ്പുഴ വികാരിയാത്തിന്റെ മുന്‍ വികാരി അപ്പസ്തോലിക് ബെര്ണര്ദീന് ബച്ചിനെല്ലി ഒസിഡിയുടെ സ്മരണാര്‍ത്ഥം കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അധ്യാപക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ എല്‍.പി, യു. പി വിദ്യാലയങ്ങളിലെ മികച്ച അധ്യാപകന്/അധ്യാപികയ്ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. ഒരുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും മികച്ച അധ്യാപകന്/അധ്യാപികയ്ക്ക് സമ്മാനിക്കും. 12 വര്‍ഷമെങ്കിലും അധ്യാപനസേവനമനുഷ്ഠിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കോര്‍പ്പറേറ്റ് മാനേജര്‍മാര്‍, സ്കൂള്‍ അധികൃതര്‍, പിടിഎ ഭാരവാഹികള്‍, അധ്യാപക സംഘടനകള്‍, ഇടവകസമിതികള്‍, സന്നദ്ധ-സാമൂഹ്യ സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡിന് അര്‍ഹതയുള്ളവരെ നാമനിര്‍ദേശം ചെയ്യാവുന്നതാണ്. സ്വന്തമായ നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതല്ല.
വിശദവിവരങ്ങള്‍ www.krlcc.org എന്ന സൈറ്റില്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക് കെആര്‍എല്‍സിസി ഓഫീസിലെ 0484 2603705 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 2018 ഒക്ടോബര്‍ 20നു മുമ്പ് എന്‍ട്രികള്‍ കെആര്‍എല്‍സിസി സെക്രട്ടറിയേറ്റില്‍ ലഭിക്കണം. 2018 നവംബര്‍ അവസാനവാരത്തില്‍ അവാര്‍ഡ് ജേതാവിന്റെ സ്കൂളില്‍ നടക്കുന്ന ബെര്ണര്ദീന് ബച്ചിനെല്ലി അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
Related
Related Articles
കടൽക്ഷോഭത്തിന് ഒരു ശാശ്വത പരിഹാരം
ചെല്ലാനം എന്ന ഗ്രാമം കേരളത്തിലെ എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കനത്ത ജനസംഖ്യയുള്ള മത്സ്യബന്ധന ഗ്രാമമാണ് ചെല്ലാനം. 50,000-ത്തിലധികം ആളുകളാണ് ചെല്ലാനം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നത്. പടിഞ്ഞാറ്
ലൊരേറ്റോ ലുത്തിനിയായുടെ അകം പൊരുള്‍
ദൈവമാതാവായ പരിശുദ്ധ കന്യകമറിയത്തോടുള്ള ഭക്തിപ്രകര്‍ഷം അതീതകാലംമുതലേ സഭയിലുണ്ടായിരുന്നു. ദൈവത്തിന്റെ അമ്മയായ മറിയത്തെ മാനവകുലത്തിന്റെ അമ്മയായിക്കൂടി കുരിശുമരണവേളയില്‍ മിശിഹാ തന്നെ കല്പിച്ചുതന്നതാണ്. യോഹന്നാനോട്, ‘ഇതാ, നിന്റെ അമ്മ’
ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?
ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഒസിഡി ചോദ്യം: ‘ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്… ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?