ആലപ്പുഴ ഒറ്റമശേരി കടലിൽ നിൽപ്പുസമരം നടത്തി

ആലപ്പുഴ ഒറ്റമശേരി കടലിൽ നിൽപ്പുസമരം നടത്തി

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ കടലിൽ ‘മനുഷ്യ കടൽഭിത്തി’ തീർത്ത് ‘നിൽപ് സമരം’ നടത്തി. 19/6/19 രാവിലെ 11 മണിമുതൽ 12.30 വരെ ഒറ്റമശ്ശേരി കടലിലാണ് പ്രതീകാത്മകമായ് മനുഷ്യകടൽഭിത്തി നിർമ്മിച്ച് കടലിൽ നിൽപ് സമരം നടത്തിയത്. ആലപ്പഴ രൂപത സോഷ്യൽ ആക്ഷൻ ടീമും കെ.സി.വൈ.എം., കെ.എൽ.സി.എ. തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി.വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം, ഫാ.സേവ്യർ കുടിയാം ശ്ശേരി, ഫാ.ജസ്റ്റിൻ കുരിശിങ്കൽ, ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ, ഫാ.ജോൺസൺ പുത്തൻവീട്ടിൽ ഇവരായിരുന്നു മുൻനിരയിൽ. ഫാ.തോബിയാസ് തെക്കേ പാലയ്ക്കൽ നിൽപ് സമരം ഉദ്ഘാടനം ചെയ്തു. ഫാ.ക്രിസ്റ്റ് ഫർ എം.അർത്ഥശ്ശേരിൽ വിഷയാവതരണം നടത്തി. തുടർന്ന്, കെ.എൽ.സി.എ. പ്രസിഡന്റ് ജോൺ ബ്രിട്ടോ, കെ.സി.വൈ.എം. പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ, ഇ.വി.രാജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അടിയന്തിരമായ് കടൽഭിത്തി നിർമ്മിക്കുക, മന്ത്രിമാരും കളക്ടറും സത്വരമായ് ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വൈദികരോടൊപ്പം യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ മത-രാഷ്ട്രീയ ഭേദമില്ലാതെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ഈ സമരത്തിലൂടെ അധികാരികളിൽ നിന്ന് സത്വര നടപടികൾ ഉണ്ടായില്ലയെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകുമെന്നും, അത് ഭരണസിരാകേന്ദ്രങ്ങളെ സ്തംഭിപ്പിക്കുന്നതായിരിക്കുമെന്നും സോഷ്യൽ ആക്ഷൻ ടീം പറഞ്ഞു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*