ആലപ്പുഴ: തീരദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ച് ‘അര്‍ത്തുങ്കല്‍-വേളാങ്കണ്ണി പില്‍ഗ്രിം റൈഡര്‍’ കെഎസ്ആര്‍ടിസി സര്‍വീസ് ആഗസ്റ്റ് 31ന് ആരംഭിക്കും.

വൈകുന്നേരം അഞ്ചുമണിക്ക് അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ ഭക്ഷ്യവകുപ്പ്മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഫഌഗ് ഓഫ് ചെയ്യും. എ.എം. ആരിഫ് എംപി, രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ചേര്‍ത്തലയില്‍നിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലെത്തി അവിടെനിന്നും വേളാങ്കണ്ണി പള്ളിയിലേക്കും തിരിച്ച് അര്‍ത്തുങ്കല്‍ പള്ളി വഴി ചേര്‍ത്തലയിലും എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്നും എല്ലാ ദിവസവും വൈകീട്ട് മൂന്നരമണിക്ക് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.55ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. വേളാങ്കണ്ണിയില്‍നിന്നും വൈകീട്ട് 4.15ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ എട്ടിന് ചേര്‍ത്തലയില്‍ എത്തിച്ചേരും.
ട്രിച്ചി, തഞ്ചാവൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും ഈ പില്‍ഗ്രിം റൈഡര്‍ പ്രയോജനപ്രദമാണ്.
ചേര്‍ത്തല, അര്‍ത്തുങ്കല്‍, വൈറ്റില ജംഗ്ഷന്. എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍, വടക്കഞ്ചേരി, ആലത്തൂര്‍, പാലക്കാട് , കോയമ്പത്തൂര്‍, കങ്കയം, പല്ലടം, കരൂര്‍, ട്രിച്ചി, തഞ്ചാവൂര്‍, നാഗപട്ടണം, വേളാങ്കണ്ണി എന്ന റൂട്ടിലാണ് സര്‍വ്വീസ് നടത്തുന്നത്.
ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാന്‍ ഓണ്‍ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2463799 (തിരുവനന്തപുരം), 0478 2812582 (ചേര്‍ത്തല).
Related
Related Articles
താക്കോല്‍ തുറക്കുമ്പോള്‍
ഒരു സെന്‍ ബുദ്ധ സന്ന്യാസിയുടെയോ സൂഫി ഗുരുവിന്റെയോ ഹൈക്കു പുസ്തകത്തിലെ വരികളിലൂടെ കണ്ടറിഞ്ഞ താപസന്റെയോ രൂപമാണ് കിരണ്‍ പ്രഭാകരന് എന്ന ചലച്ചിത്ര സംവിധായകനെ കാണുമ്പോള്‍ ഓര്‍മവരുന്നത്. അദ്ദേഹത്തിന്റെ
ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍: ലോകമനഃസാക്ഷി ഉണരണം കെസിബിസി
കൊച്ചി: നൈജീരിയയില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച് ദിവ്യബലിയില്‍ പങ്കുകൊണ്ടിരുന്നവരെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) പ്രതിഷേധിച്ചു. ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൂട്ടക്കൊല
*ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്*
ഒരു പക്ഷേ ഇതൊരു നിസാര കാര്യമാകാം, മറ്റൊരാൾക്ക് അത്ര വലിയ അതിശയോക്തി തോന്നണമെന്നുമില്ല , എന്നാൽ ഇതൊരു അനുഭവമാണ് ഞാനുഭവിച്ചറിഞ്ഞ ഒരനുഭവം ,എനിക്ക് മുമ്പ് അനുഭവിച്ചവരും, അനുഭവിച്ച്