Breaking News

ആലപ്പുഴ രൂപതക്ക് ഇന്ന് അറുപത്തെട്ടാം പിറന്നാള്‍

ആലപ്പുഴ രൂപതക്ക് ഇന്ന് അറുപത്തെട്ടാം പിറന്നാള്‍
1952 ജൂണ്‍ 19നാണ് പന്ത്രണ്ടാം പീയൂസ് പാപ്പ’ഏയ റെദെംപ്‌തോറിസ് വെര്‍ബാ ‘ എന്ന തിരുവെഴുത്ത് വഴി കൊച്ചി രൂപത വിഭജിച്ച് ആലപ്പുഴ രൂപത സ്ഥാപിച്ചത്. പ്രഥമമെത്രാനായി ബിഷപ് മൈക്കിള്‍ ആറാട്ടുകുളത്തിനേയും പാപ്പ നിയമിച്ചു. തെക്ക് തോട്ടപ്പള്ളി മുതല്‍ വടക്ക് കുത്തിയതോട് വരെയും രൂപതകളുടെ അതിര്‍ത്തിയായി നിശ്ചയിച്ചു.
മത്സ്യത്തൊഴിലാളികളും കയര്‍തൊഴിലാളികളും ധാരാളമുള്ള ആലപ്പുഴ രൂപതയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് പ്രഥമമെത്രാന്‍ മൈക്കിള്‍ ആറാട്ടുകുളം പിതാവ് അക്ഷീണം പ്രയത്‌നിച്ചു.കാനന്‍നിയമ വിശാരദനായിരുന്ന ആറാട്ടുകുളം പിതാവിന്‌ശേഷം 1984 മുതല്‍ 2002 വരെ ബിഷപ് ഡോ.പീറ്റര്‍ ചേനപ്പറമ്പില്‍ രൂപതയെ നയിച്ചു. ഭാവനാസമ്പന്നനായ അദ്ദേഹം എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തികൊണ്ട് പല പദ്ധതികളും രൂപതയില്‍ ആരംഭിച്ചു. ആലപ്പുഴ രൂപതയുടെ ചരിത്രത്തിലാദ്യമായി സിനഡ് നടത്തിയതും അദ്ദേഹമായിരുന്നു.
2001 ഡിസംബര്‍ ഒമ്പതിനാണ് ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ മെത്രാനായി അഭിവന്ദ്യ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ സ്ഥാനമേല്‍ക്കുന്നത്. സുനാമി ദുരന്തത്തില്‍ അവശതകള്‍ അനുഭവിക്കുന്ന കടലോര ജനതയ്ക്ക് അവകാശപ്പെട്ട സുനാമി ഫണ്ട് മുഴുവന്‍ നേടിയെടുക്കുന്നതിന് രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് സമരം പിതാവിന്റെ സാമൂഹ്യപ്രതിബദ്ധതക്ക് ഉത്തമ ഉദാഹരണമായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 2019 ഒക്ടോബര്‍ 11 ന് അഭിവന്ദ്യ ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ പിതാവ് ആലപ്പുഴ രൂപതയുടെ നാലാമത്തെ മെത്രാനായി സ്ഥാനമേറ്റു.
ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലാണ് ഭദ്രാസന ദേവാലയം.രൂപതയുടെ മദ്ധ്യസ്ഥ കര്‍മ്മല മാതാവ്. ദൈവദാസന്‍ ഫാ.സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍ 1924 ല്‍ ആലപ്പുഴ രൂപതയിലെ കാട്ടൂരില്‍ സ്ഥാപിച്ച സന്യാസിനീ സമൂഹമാണ് സിസ്‌റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ .
സെന്റ്.ആന്‍ഡ്രൂസ് ബസിലിക്ക അര്‍ത്തുങ്കല്‍, സെന്റ്. ജൂഡ്‌സ് ചര്‍ച്ച് വനസ്വര്‍ഗം, സെന്റ് തോമസ് ചര്‍ച്ച് തുമ്പോളി, സെന്റ്.ജോണ്‍ മരിയ വിയാനി ചര്‍ച്ച് പുന്നപ്ര, തിരുമുഖ തീര്‍ത്ഥാടന കേന്ദ്രം ഫോര്‍ട്ട് കൊച്ചി ,എന്നിവയാണ് രൂപതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍.
സെന്റ്.മൈക്കിള്‍സ് കോളേജ് ചേര്‍ത്തല, സെന്റ്.സെബാസ്റ്റ്യന്‍സ് വിസിറ്റേഷന്‍സ് ഹോസ്പിറ്റല്‍ അര്‍ത്തുങ്കല്‍, തുടങ്ങിയവ പ്രധാന സ്ഥാപനങ്ങളാണ്.
അഭിവന്ദ്യ ജെയിംസ് പിതാവിനും വൈദികര്‍ക്കും സന്യസ്തര്‍ക്കും രൂപത മക്കള്‍ക്കും സ്ഥാപനദിനത്തിന്റെ പ്രാര്‍ഥനാശംസകള്‍..
ജീവനാദം

Related Articles

ഉള്‍നാടന്‍ ജലാശയങ്ങള്‍ നല്‍കിയത് 1.92 ലക്ഷം മെട്രിക് ടണ്‍ മത്സ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,92,027 മെട്രിക്ടണ്‍ മത്സ്യം. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണിത്. മത്സ്യകര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് 24,511 ടണ്‍

നോത്ര ദാം: വീണ്ടെടുപ്പിന്റെ വിശ്വാസജ്വാലകള്‍

പാരിസ്: യൂറോപ്പിന്റെ ക്രൈസ്തവ പൈതൃകത്തിന്റെയും പാശ്ചാത്യ വാസ്തുശില്പസൗഭഗത്തിന്റെയും ഉജ്വല പ്രതീകമായി ഫ്രാന്‍സിന്റെ തലസ്ഥാന നഗരത്തില്‍ ഉയര്‍ന്നുനിന്ന പരിശുദ്ധ കന്യകമാതാവിന്റെ നാമത്തിലുള്ള നോത്ര ദാം കത്തീഡ്രലിന്റെ മേല്‍ക്കൂരയും മുഖ്യഗോപുരവും

കെ.എല്‍.സി.എ സംസ്ഥാനതല ബിസിനസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

കെഎല്‍സിഎ സംസ്ഥാനതല ബിസിനസ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. അവാർഡ് വിതരണം 2018 മേയ് 27 ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് ആശീര്‍ഭവനില്‍. കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ സംസ്ഥാനസമിതിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*