ആലപ്പുഴ രൂപതാദിനം 2018 ആചരിച്ചു

ആലപ്പുഴ രൂപതാദിനം 2018 ആചരിച്ചു

ആലപ്പുഴ: ലത്തീന്‍ സമുദായം വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കണമെന്ന് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുദായത്തിന് സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്താന്‍ സാധിക്കുകയുള്ളു. സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച സമുദായം ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ പിന്തള്ളപ്പെടുന്ന കാഴ്ചയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ രുപതാ ദിനം പുന്നപ്ര സെന്റ് ജോസഫ് ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപതയില്‍ നിന്ന് പ്രത്യകം തിരഞ്ഞെടുക്കപ്പെട്ട അല്മായ പ്രതിനിധികളും വൈദികരും സന്യസ്തരും പങ്കെടുത്തു. ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ചാന്‍സലര്‍ ഫാ.യേശുദാസ് കാട്ടുങ്കല്‍ത്തയില്‍ രൂപതാ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് വായിച്ചു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജാക്‌സണ്‍ ആറാട്ടുകുളം ആശംസകള്‍ നേര്‍ന്നു. ഫൊറോനാ വികാരി വികാരി ജനറല്‍ മോണ്‍.പയസ് ആറാട്ടുകുളം സ്വാഗതവും .ഫാ.പോള്‍ ജെ.അറയ്ക്കല്‍ നന്ദിയും പറഞ്ഞു.
1952 ജൂണ്‍ 19ന് പന്ത്രണ്ടാം പീയുസ് പാപ്പ പുറപ്പെടുവിച്ച ‘ഏയ റെദംതോറീസ് വേര്‍ബ’ എന്ന തിരുവെഴുത്തിലൂടെ സ്ഥാപിക്കപ്പെട്ടതാണ് ആലപ്പുഴ രൂപത.


Tags assigned to this article:
alleppybishop jamesbishop stephencathedral

Related Articles

പുല്ലൂറ്റ് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും നൊമ്പരത്തോടെ വിട

മതസൗഹാർദ്ദത്തിന് യും സാഹോദര്യത്തെയും ഉത്തമ മാതൃക പ്രകടിപ്പിച്ചുകൊണ്ട് കൊടുങ്ങല്ലൂർ IRW ക്യാംബിൽ നിന്ന് ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയം. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ലുള്ള ദുരിതാശ്വാസ ക്യാമ്പിൽ

ബെഞ്ചമിന്‍ നെതന്യാഹു ക്വാറന്റൈനില്‍

ഇസ്രയേല്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇസ്രയേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നെതന്യാഹു വീട്ടില്‍ അടച്ചിരിക്കാന്‍ തീരുമാനിച്ചത്. 70

മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി നിയുക്ത കൊല്ലം ബിഷപ്

കൊല്ലം: മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരിയെ കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട്(2018 ഏപ്രില്‍ 18ന്)

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*