Breaking News

ആല്‍ഫി ഇവാന്‍സിന്റെ വേര്‍പാടില്‍ അഗാധദു:ഖം: ഫ്രാന്‍സിസ് പാപ്പാ

ആല്‍ഫി ഇവാന്‍സിന്റെ വേര്‍പാടില്‍ അഗാധദു:ഖം: ഫ്രാന്‍സിസ് പാപ്പാ
                       കുഞ്ഞ് ആല്‍ഫിയുടെ നിര്യാണത്താല്‍ താന്‍ ആഴമായി സ്പര്‍ശിക്കപ്പെട്ടതായി ഫ്രാന്‍സിസ് പാപ്പാ. വിങ്ങുന്ന ഹൃദയത്തോടെയാണ് ലോകം ആല്‍ഫി ഇവാന്‍സ് എന്ന പിഞ്ചുകുഞ്ഞിന്റെ മരണവാര്‍ത്ത ശ്രവിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളിലും ഇറ്റലിയിലെ റോമിലും അമേരിക്കയിലെ ന്യൂയോര്‍ക്കിലും ആ കുരുന്നുജീവനുവേണ്ടി മനമുരുകി പ്രാര്‍ത്ഥനയിലും ഐക്യദാര്‍ഢ്യ ജാഗരണത്തിലും മുഴുകിയിരുന്നവരോടൊപ്പം വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായും ‘കുഞ്ഞ് ആല്‍ഫിയെ’ ഓര്‍ത്തു വ്യസനിച്ചു; ‘ദൈവം അവനെ ആര്‍ദ്രമായി പുല്‍കുന്ന ഈ വേളയില്‍ അവന്റെ ദുഃഖാര്‍ത്തരായ മാതാപിതാക്കള്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം’ എന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
തലച്ചോര്‍ ക്ഷയിച്ചില്ലാതാകുന്ന അജ്ഞാതരോഗം ബാധിച്ച് 2016 മുതല്‍ ലിവര്‍പൂളിലെ ആശുപത്രിയില്‍ കഴിഞ്ഞുവന്ന ആല്‍ഫിക്ക് ചികിത്സ തുടരുന്നതുകൊണ്ട് പ്രയോജനമില്ലെന്നും കൃത്രിമ ഉപാധികളോടെ ജീവന്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് ആ കുഞ്ഞിന്റെ താല്പര്യത്തിനു വിരുദ്ധമാണെന്നും കണ്ടെത്തിയ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ തീരുമാനത്തെ എതിര്‍ത്ത് ഏഴു മാസമായി ഇംഗ്ലണ്ടിലെ സുപ്രീം കോടതിയിലും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലും വരെ അപ്പീലുമായി പോയ അവന്റെ മാതാപിതാക്കളായ ടോം ഇവാന്‍സും കെയ്റ്റ് ജെയിംസും നിയമപോരാട്ടത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിഷ്‌ക്രിയ ദയാമരണത്തിന്റെ തീര്‍പ്പ് നടപ്പാക്കുകയായിരുന്നു. കൃത്രിമ ശ്വാസയന്ത്രം വിച്ഛേദിച്ചിട്ടും അഞ്ചു ദിവസത്തോളം സ്വന്തം നിലയ്ക്കു ശ്വസിക്കാന്‍ ശ്രമിക്കുകയും പോഷണവും ജലവും നിര്‍ത്തലാക്കിയിട്ടും ഒരാഴ്ചയോളം ജീവന്റെ തുടിപ്പ് നിലനിര്‍ത്തുകയും ചെയ്ത ഇരുപത്തിമൂന്നു മാസം പ്രായമുള്ള ആല്‍ഫി കഴിഞ്ഞ 28ന് വെളുപ്പിനാണ് അന്ത്യശ്വാസം വലിച്ചത്. ‘എന്റെ കുഞ്ഞു യോദ്ധാവ് അവന്റെ കവചം അഴിച്ചുവച്ച് ചിറകു വിരിച്ചു. ഞങ്ങളുടെ ഹൃദയം തകര്‍ന്നു’, ആല്‍ഫിയുടെ പിതാവ് ടോം ഇവാന്‍സ് മകന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചു.
രോഗനിര്‍ണയത്തിനും വിദഗ്ധ പരിചരണത്തിനുമായി ആല്‍ഫിയെ റോമിലെ ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമങ്ങളെ ഇംഗ്ലണ്ടിലെ അപ്പീല്‍ കോടതി തടയുകയുണ്ടായി. ടോം ഇവാന്‍സും കെയ്റ്റ് ജെയിംസും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പായുടെ സഹായം തേടിയതിനെ തുടര്‍ന്ന് ബദല്‍ ചികിത്സാവിധി തേടുന്നതിന് അവസരം നല്‍കണമെന്ന് പാപ്പാ നിര്‍ദേശിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് കുഞ്ഞിനെ ഇറ്റലിയിലേക്ക് അടിയന്തര ചികിത്സയ്ക്കായി കൊണ്ടുവരുന്നതിന് സഹായകമായി കുഞ്ഞിന് ഇറ്റാലിയന്‍ പൗരത്വം നല്‍കാനും നടപടിയുണ്ടായി. കൃത്രിമ ശ്വാസയന്ത്രത്തിന്റെ സഹായമില്ലാതെ കുഞ്ഞ് ശ്വാസമെടുത്തതു കണ്ട് പ്രത്യാശയോടെ അവന്റെ മാതാപിതാക്കള്‍ ലിവര്‍പൂളിലെ ആശുപത്രി അധികൃതരുമായുള്ള അഭിപ്രായ ഭിന്നതകള്‍ മറന്ന് അനുരഞ്ജന നീക്കം ആരംഭിച്ചിരിക്കെയാണ് ആല്‍ഫി മരണത്തിനു കീഴടങ്ങിയത്. ലിവര്‍പൂളിലും റോമിലും ന്യൂയോര്‍ക്കിലും ആല്‍ഫിയുടെ ജീവന്‍ സംരക്ഷിക്കുക എന്ന ആവശ്യവുമായി ആഴ്ചകളായി നൂറുകണക്കിന് ആളുകള്‍ ജാഗരണപ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യപ്രകടനവും നടത്തിവരികയായിരുന്നു.

Related Articles

ഓശാന തിരുനാള്‍

റോമന്‍ റീത്തില്‍ ഉപയോഗിക്കുന്ന യാമപ്രാര്‍ത്ഥനകളില്‍ ഓശാന ഞായറാഴ്ച വായിക്കുന്നതിനുവേണ്ടി നല്‍കുന്ന മനോഹരമായ ഒരു വായനയുണ്ട്. അത് എഴുതിയിരിക്കുന്നത് ക്രിറ്റിലെ വിശുദ്ധ അന്ത്രയോസാണ്. കൊറോണ പകര്‍ച്ചവ്യാധിമൂലം ഒരുമിച്ചു കൂടാനും

അധ്യാപകരുടെ ധർമ്മസമരം വിജയിച്ചു.

  ഇന്ന് തിരുവനന്തപുരത്ത് അഭിവന്ദ്യ പിതാക്കൻമാരും ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രിയും ധനമന്ത്രിയും നടത്തിയ ചർച്ചയിൽ നമ്മൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു.സർക്കാർ വൈകിട്ട് പത്രക്കുറിപ്പ് ഇറക്കി.

തീരനിയന്ത്രണ വിജ്ഞാപനം: ഭവനങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കും-കെഎല്‍സിഎ

ആലപ്പുഴ: തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച ലംഘനങ്ങളുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഇപ്പോള്‍ തെറ്റായി ഉള്‍പ്പെടുത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശവാസികളുടെ ഭവനങ്ങള്‍ പട്ടികയില്‍നിന്ന് മാറ്റണമെന്ന്കേരള ലാറ്റിന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*