ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കയ്റോസിന്റെ ഇടപെടല്‍

കണ്ണൂര്‍ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കയ്റോസ് കൊറോണക്കാലത്തു നടത്തിയ സാമൂഹിക ഇടപെടലുകള്‍ ശ്രദ്ധേയമായി. കൊറോണവൈറസ് വ്യാപനം തടയുന്നതിന് ലോക്ഡൗണ്‍ ആരംഭിച്ചതിനു തൊട്ടടുത്ത ദിവസം മുതല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ‘ബ്രേക്ക് ദി ചെയിന്‍’ പരിപാടിയില്‍ കൈകഴുകാനും സ്വയംശുചിയാക്കാനുമുള്ള സംവിധാനം സ്ഥാപിച്ചു. വ്യക്തിശുചിത്വത്തെക്കുറിച്ചുള്
കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ കയ്റോസ് പ്രവര്‍ത്തനതീവ്രത വര്‍ധിപ്പിക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ സാനിറ്റൈസര്‍, മാസ്ക് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. 100 മില്ലിലിറ്റര്‍ വീതമുള്ള 250 സാനിറ്റൈസര്‍ ബോട്ടില്‍ നിര്‍മിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. കയ്റോസിന്റെ വിവിധ സംഘങ്ങളിലെ 50 അംഗങ്ങളുടെ നേതൃത്വത്തില്‍ 5,000 മാസ്ക് നിര്‍മിച്ചു; 3,000 മാസ്ക് വാങ്ങുകയും ചെയ്തു. അവ സമൂഹത്തില്‍ വിതരണം ചെയ്യുകയും ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തു. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആഘാതങ്ങളും മാനസിക പിരിമുറുക്കങ്ങളും നേരിടുന്നവര്‍ക്കായി ഓണ്‍ലൈന്‍ ആയും ഫോണ്‍കോള്‍ വഴിയും അല്ലാതെയും ആറു കൗണ്‍സലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് സര്‍വീസ് ആരംഭിച്ചു. തൊഴില്‍ നഷ്ടപ്പെട്ടുവലയുന്നവരും വിദേശത്തു കഴിയുന്ന പ്രവാസികളുടെ ബന്ധുക്കളും ഉള്‍പ്പെടെ 550 പേര്‍ക്ക് കൗണ്‍സലിംഗ് ലഭ്യമാക്കി. സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാന്‍ പറ്റാത്ത അതിഥിതൊഴിലാളികള്‍ക്കും കൗണ്‍സലിംഗ് നല്കി. കൗണ്‍സലിംഗ് സര്‍വീസ് ഇപ്പോഴും തുടരുന്നുണ്ട്.
ലോക്ഡൗണ്‍ ഒരാഴ്ച പൂര്‍ത്തിയായപ്പോള്‍തന്നെ ഭക്ഷ്യകിറ്റ്, ഹൈജീന്‍ കിറ്റ് വിതരണം ആരംഭിച്ചു. 500 അതിഥി തൊഴിലാളികള്‍ക്കും രൂപതയിലെ 1,500 കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റും ഹൈജീന്‍ കിറ്റും നല്കി. ഏറ്റ
വും അര്‍ഹിക്കുന്ന ഇടവകകളില്‍ 60 കിറ്റുകള്‍ വരെ വിതരണം ചെയ്തു. കാസര്‍കോട്, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവിടത്തെ ഇടവകകള്‍ക്ക് ധനസഹായം ഉറപ്പാക്കി. ഭക്ഷ്യധാന്യ കിറ്റുകളും ഹൈജീന്‍ കിറ്റുകളും നല്‍കുന്നതിനായി കാരിത്താസ് ഇന്ത്യയുടെയും സിആര്എസിന്റെയും കൈത്താങ്ങ് വലുതായിരുന്നു. കാന്‍സര്‍ മൂലവും മറ്റു രോഗങ്ങളാലും
കഷ്ടത അനുഭവിക്കുന്നവരില്‍ 350 പേര്‍ക്ക് മരുന്നും മറ്റും വാങ്ങിക്കൊടുത്തു. കണ്ണൂര്‍ ആയിക്കരയില്‍ വൈകുന്നേരങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തതും, കോവിഡ് വ്യാപനത്തിന്റെ തോതു കുറയ്ക്കാനാ
യി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പൊലീസിനും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും വൈകുന്നേരങ്ങളില്‍ ചായയും ചെറുകടിയും എത്തിച്ചതും കയ്റോസിന്റെ സവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റുകൂട്ടുന്നു.
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് അതിഥിതൊഴിലാളികള്‍ക്കും സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍ക്കുമായി 50 ബോധവത്കരണ ക്ലാസുകള്‍ നടത്തി. ജില്ലാ ഹോസ്പിറ്റലിലെ നഴ്സുമാര്‍ക്കും സാമൂഹ്യ
പ്രവര്‍ത്തകര്‍ക്കും താമസിക്കാനായി ലോക്ഡൗണ്‍ ആരംഭം മുതല്‍ കയ്റോസ് ഓഫീസ് വിട്ടുകൊടുത്തിരുന്നു. കൊവിഡ് പ്രതിാേധത്തിന്റെ ഭാഗമായി കെഎസ്എസ്എഫിന്റെയും കയ്റോസ് കണ്ണൂറിന്റെയും നേ
തൃത്വത്തില്‍ സമരിറ്റന്‍ ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചു. ബിഷപ് ഡോ. അലക്സ് വടക്കുംതല പരിപാടി ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ക്ലാസിനോടൊപ്പം മാസ്ക് ധരിക്കല്‍, കൈ
കഴുകല്‍, പിപിഇ കിറ്റ് ധരിക്കല്‍, ഡെഡ്ബോഡി മാനേജ്മെന്റ് എന്നിവ സംബന്ധിച്ച് 15 വൈദികര്‍ക്ക് പരിശീലനവും നല്കി.
രൂപതയില്‍ കൊവിഡ് മരണം സംഭവിക്കുന്ന വേളയില്‍ ഈ ടാസ്ക് ഫോഴ്സിന്റെ സേവനം കയ്റോസ് ലഭ്യമാക്കുന്നു. കയ്റോസിന്റെ അഭിനന്ദനാര്‍ഹമായ ഇടപെടലുകള്‍ക്കെല്ലാം പിന്നില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡയറക്ടര്‍ ഫാ. ഷൈജു പീറ്ററും ടീമും ഒരുപറ്റം സാമൂഹ്യപ്രവര്‍ത്തകരുമുണ്ട്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പല ഡിപ്പാര്ട്ടുമെന്റിലേക്കും പ്രൊജക്റ്റ് നല്‍കിയും, സഹായം അഭ്യ
ര്ഥിച്ചുമാണ് കയ്റോസ് സമൂഹത്തിന്റെ നന്മയ്ക്കായി ചെലവഴിക്കാനുള്ള ധനസ്രോതസ് സ്വരുക്കൂട്ടുന്നത്. കൊവിഡ് അതിജീവനത്തിനായുള്ള പോരാട്ടങ്ങളില്‍ കയ്റോസിന്റെ നിര്‍ണായക ഇടപെടലുകള്‍ സമൂഹത്തിന് അഭിമാനവും പ്രചോദനവുമാണ്.
Related
Related Articles
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് താങ്ങായി മാറാന്‍ വിശ്വാസികള്‍ക്ക് കഴിയണം : ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും കൈത്താങ്ങായി മാറുവാന്‍ കത്തോലിക്ക വിശ്വാസിസമൂഹങ്ങള്‍ കഴിയണമെന്നും അതിനുള്ള വഴികാട്ടിയായി സഭകള്‍ മാറണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍
കണ്ണൂർ വിമാനത്താവളം: ടിക്കറ്റ് ബുക്കിംഗ് തിങ്കളാഴ്ച തുടങ്ങും
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡിസംബർ ഒൻപതിന് വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്താൻ എയർ ഇന്ത്യാ എക്സ്പ്രസിന് അനുമതി ലഭിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വെള്ളിയാഴ്ച
കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ
വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക്