ആഹാര ക്രമീകരണം കുട്ടികളില്‍

കുട്ടികളെയും കൗമാരപ്രായക്കാരെയും ഭാവിയിലുണ്ടാക്കാന്‍ പോകുന്ന ഹൃദ്രോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുത്താം? പെട്ടെന്ന് വളര്‍ന്ന് വലുതാകണമെന്ന ആര്‍ത്തിയോടെ കുട്ടികള്‍ക്ക് കിട്ടാവുന്നതെന്തും കൊടുക്കാമോ? അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നിര്‍ദേശപ്രകാരം രണ്ടുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേകിച്ച് ഭക്ഷണക്രമീകരണം ആവശ്യമില്ല. എന്നാല്‍ രണ്ടു വയസിനുശേഷം ആഹാരനിയന്ത്രണം തുടങ്ങിയേ പറ്റൂ. കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ കണക്കാക്കാതെ നിര്‍ബന്ധിച്ച് എപ്പോഴും ഭക്ഷണം കഴിപ്പിക്കുക എന്നതാണ് പല അമ്മമാരുടെയും ശാഠ്യം. ചിലരുടെ പ്രധാന ജോലിയും അതുതന്നെ. കുട്ടി പെട്ടെന്ന് വളര്‍ന്ന് വലുതായി ബുദ്ധിരാക്ഷസനായിത്തീരാന് വെമ്പുന്ന അമ്മമാര്‍ കയ്യില്‍ കിട്ടുന്ന പരിഷ്കാര ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊടുക്കുന്നു. എന്ത് കൊടുക്കണം, എന്തു കൊടുക്കരുത് എന്ന പരിഗണനയൊന്നുമില്ല. അയല്പക്കത്തെ കുട്ടിയെക്കാള്‍ തങ്ങളുടെ കുട്ടി തടിച്ചുകൊഴുത്തിരിക്കണം. അതു മാത്രമാണ് മാതാപിതാക്കളുടെ ലക്ഷ്യം. വിശക്കുമ്പോള്‍ കുട്ടി തനിയെ ചോദിച്ചുകൊള്ളുമെന്നും അവന് മതിയെന്ന് പറഞ്ഞാല്‍ പിന്നെ നിര്ബന്ധിക്കേണ്ടതില്ലെന്നുമുള്ള വിവരമൊന്നും പല അമ്മമാര്ക്കുമില്ല. അതുപോലെ കുട്ടി സ്വയം ഭക്ഷണം കഴിക്കാറായി എന്നുകണ്ടാല്‍ അതിനുള്ള പ്രചോദനവും നല്‍കണം. അതുപോലെ ആഹാരമേറെ കഴിച്ച് വ്യായാമം ചെയ്യാതെ തടിച്ചുകൊഴുത്തിരിക്കുന്ന മാതാപിതാക്കള്‍ കുട്ടികള്‍ വണ്ണം വെയ്ക്കരുതെന്ന് ശാഠ്യം പിടിക്കരുത്. അവര്‍ നിങ്ങളെ കണ്ടാണ് വളരുന്നത്. നിങ്ങള്‍ കഴിക്കുന്നതും ചെയ്യുന്നതുമാണ് മക്കളും പൂര്‍ണമായി അനുകരിക്കുന്നതെന്നോര്ക്കുക. അപ്പോള്‍ കുട്ടികള്‍ക്ക് ആരോഗ്യപാഠങ്ങള് വീട്ടില്‍ തന്നെ നടത്തണം.
-ഡോ. ജോര്‍ജ് തയ്യില്‍
Related
Related Articles
വാതപ്പനിയെ പ്രതിരോധിക്കാം
ഡോ. ജോര്‍ജ് തയ്യില്‍ ലോകത്തിലാകമാനം ഏതാണ്ട് 330 ലക്ഷം പേര്‍ക്ക് വാതജന്യ ഹൃദ്രോഗമുണ്ട്. പ്രതിവര്‍ഷം 2.75 ലക്ഷം പേര് വാതജന്യഹൃദ്രോഗം മൂലം മരിക്കുന്നു. വികസിത രാജ്യങ്ങളില്‍ റുമാറ്റിക്ഫീവര്‍
പ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും
പ്രളയാനന്തരം കേരളീയമനസ്സുകളെ തകിടം മറിച്ച ആഘാതങ്ങള്‍ ഏറെക്കാലം നിലനില്ക്കും. ഒരായുഷ്ക്കാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മാനസികവ്യഥ ആരോഗ്യത്തെ സാവധാനം കാര്‍ന്നുകൊണ്ടിരിക്കും. ദുരന്താനന്തര മനോസമ്മര്‍ദ്ദരോഗം അഥവാ ‘പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്
നിപ്പയും കൊറോണയും പഠിപ്പിക്കുന്നത്
നിപ്പയും കൊറോണയും പഠിപ്പിക്കുന്നത് മനുഷ്യന്റെ നിസാരതയെപ്പറ്റി തന്നെ. എന്തൊക്കെ നേടിയിട്ടുണ്ടെന്ന് വീമ്പിളക്കിയാലും പ്രകൃതിയുടെ കടന്നാക്രമണത്തിനുമുന്നില്‍ മനുഷ്യന് എത്ര നിസാരനും ചെറിയവനുമാണ്. അവനെക്കാള്‍ വളരെ ചെറുതായ സൂക്ഷ്മ ദര്‍ശിനികൊണ്ടുമാത്രം