ഇടക്കൊച്ചി റോഡ് സഞ്ചാരയോഗ്യമാക്കണം -കെഎല്‍സിഎ

ഇടക്കൊച്ചി റോഡ് സഞ്ചാരയോഗ്യമാക്കണം -കെഎല്‍സിഎ

കൊച്ചി: ഇടക്കൊച്ചിയില്‍ ശുദ്ധജല പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച ദേശീയപാത പൂര്‍വസ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ കൊച്ചി രൂപതാ സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഇടക്കൊച്ചി പാലത്തിനു സമീപത്തുനിന്നാരംഭിച്ച പ്രതിഷേധറാലി എല്‍പിസ്‌കൂളിനു സമീപത്ത് നില്‍പുസമരം നടത്തി. രൂപതാ പ്രസിഡന്റ് പൈലി ആലുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്തു. പൈപ്പ് സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പൂര്‍വ്വസ്ഥിതിയാക്കാതെ മഴക്കാലമായപ്പോള്‍ വെള്ളം കെട്ടിക്കിടക്കുന്നതു മൂലം വളരെയേറെ അപകടങ്ങള്‍ക്ക് കാരണമാകുന്നു. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.
ഫാ. ആന്റണി കുഴിവേലില്‍, ബാബു കാളിപ്പറമ്പില്‍, ജോബ് പുളിക്കില്‍, സാബു കാനക്കാപ്പള്ളി, ഷീലാ ജെറോം, സിന്ധു ജസ്റ്റസ്, യേശുദാസ് പാലംപള്ളി, അഡ്വ. തോമസ് ആന്‍ഡ്രൂസ്, ജോണ്‍സണ്‍, യേശുദാസ് അറക്കപ്പറമ്പ്, അലോഷ്യസ്, സി.വി.പീറ്റര്‍, ജോണി അഴിനാക്കല്‍, ബൈജു നടീപ്പറമ്പില്‍, ബെന്നി ജോസഫ്, സൈമണ്‍ നീലിവീട്ടില്‍, ആല്‍ബി പുത്തംവീട്ടില്‍, ബെയ്‌സില്‍, മെല്‍വിന്‍, ജോണി എന്നിവര്‍ പ്രസംഗിച്ചു.


Related Articles

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 15 ദിവസം കൂടി അനുവദിച്ചു.

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ജനുവരി 15 ാം തിയതിയായി ഉയര്‍ത്തി. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍

ഷൈനച്ചൻ തിരക്കിലാണ് ഈ ലോക് ഡൗൺ കാലത്തും

  കൊച്ചി : ” ഷൈനച്ചോ സുഖമാണോ ? എന്തൊക്കെയാണ് വിശേഷങ്ങൾ ? ഷൈനച്ചന്റെ കൂട്ടുകാരനായ വൈദീകൻ ഫോൺ വഴി വിശേഷങ്ങൾ അന്വഷിച്ചപ്പോൾ , ഷൈനച്ചൻ മരുന്നുമായി

കൂടാം കൂടൊരുക്കാം: ആദ്യ ഭവനത്തിന്‍റെ താക്കോല്‍ദാനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു

പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ഇ എസ് എസ് എസ്) യുടെ ഏകോപനത്താല്‍ രൂപതയിലെ വിവിധ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*