Breaking News

ഇന്തൊനീഷ്യയിലെ ചാവേര്‍ ആക്രമണം: സമാധാനത്തിനായി പാപ്പാ പ്രാര്‍ത്ഥിച്ചു

ഇന്തൊനീഷ്യയിലെ ചാവേര്‍ ആക്രമണം: സമാധാനത്തിനായി പാപ്പാ പ്രാര്‍ത്ഥിച്ചു
വത്തിക്കാന്‍ സിറ്റി:  ഇന്തൊനീഷ്യയില്‍ ജാവ ദ്വീപിലെ സുരബായയില്‍ ഞായറാഴ്ച മൂന്നു ക്രൈസ്തവ ദൈവാലയങ്ങളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആ രാജ്യത്തെ പ്രിയ ജനതയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ സമാധാനത്തിനായി പ്രാര്‍ഥിച്ചു. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി പ്രത്യേകം പ്രാര്‍ഥിക്കുന്നതോടൊപ്പം അക്രമസംഭവങ്ങള്‍ക്ക് അറുതിയുണ്ടാകാനും ഹൃദയങ്ങളില്‍ വിദ്വേഷത്തിനും പകയ്ക്കും പകരം അനുരഞ്ജനത്തിനും സാഹോദര്യത്തിനും ഇടമുണ്ടാകാനും വേണ്ടി ദൈവത്തിന്റെ സമാധാനത്തിനായി ഒരുമിച്ചു പ്രാര്‍ഥിക്കാമെന്ന് ഞായറാഴ്ച ത്രികാലജപ പ്രാര്‍ഥനയ്ക്കുശേഷമുള്ള സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
ഇസ്‌ലാമിക തീവ്രവാദി പ്രസ്ഥാനമായ ജമഅ അന്‍ഷൗരത് ദൗലായുടെ പ്രാദേശിക നേതാവും ഭാര്യയും ഒന്‍പതും പന്ത്രണ്ടും വയസു പ്രായമുള്ള രണ്ടു പെണ്‍മക്കളും 17, 19 വയസ് പ്രായമുള്ള രണ്ട് ആണ്‍മക്കളുമാണ് കിഴക്കന്‍ ജാവയിലെ തുറമുഖ നഗരമായ സുരബായയിലെ ക്രൈസ്തവ ആരാധനാലയങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തിയത്. രാവിലെ 7.30ന് സാന്താ മരിയ കത്തോലിക്കാ പള്ളിയിലേക്ക് കൗമാരപ്രായക്കാരായ സഹോദരങ്ങള്‍ മോട്ടോര്‍ബൈക്ക് ഓടിച്ചുകയറ്റി ബോംബ്‌സ്‌ഫോടനം നടത്തി. പള്ളിയിലുണ്ടായിരുന്നവരില്‍ നാലുപേര്‍ അക്രമികളൊടൊപ്പം കൊല്ലപ്പെട്ടു. അഞ്ചു മിനിറ്റു കഴിഞ്ഞ് പിതാവ് സുരബായ സെന്റര്‍ പെന്തക്കോസ്തല്‍ പള്ളിയിലേക്ക് ബോംബുമായി കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ദേഹത്ത് സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച് രണ്ടു പെണ്‍മക്കളോടൊപ്പം അമ്മ ദിപൊനെഗോരോ ഇന്തൊനീഷ്യന്‍ ക്രിസ്ത്യന്‍ പള്ളിയിലേക്ക് കയറിയാണ് മൂന്നാമത്തെ സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ ചാവേര്‍ കുടുംബത്തിലെ ആറുപേരും മരിച്ചു. രണ്ട് ആരാധനാലയങ്ങളില്‍ കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കി. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 41 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച എട്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ രണ്ടു മോട്ടോര്‍ബൈക്കുകളിലായി സുരബായ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപമുള്ള ചെക്‌പോസ്റ്റില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നാലു പൊലീസ് ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കു പരിക്കേറ്റു. മരിച്ച അക്രമികളോടൊപ്പം ബൈക്കിലുണ്ടായിരുന്ന പെണ്‍കുഞ്ഞ് പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരം വളര്‍ത്തണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: പരസ്പരസ്‌നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും തയ്യാറാകണമെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മീഡിയാ

കായിക താരങ്ങള്‍ക്ക് പരിശീന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു: ശിലാസ്ഥാപനം കൊല്ലം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി നിര്‍വഹിച്ചു

കൊല്ലം: കൊല്ലം രൂപതയുടെ ബിഷപ്പ് ജോസഫ് സപ്തതി നഗറില്‍ കൊല്ലത്തെ ക്രിക്കറ്റ്- ഫുട്ബാള്‍ പ്രതിഭകളായ കുട്ടികള്‍ക്ക് കളിക്കാനും പരിശീലനം നേടാനുമായി സെവന്‍സ് ഫുട്‌ബോള്‍, ക്രിക്കറ്റ് മൈതാനങ്ങളും പരിശീലന

രാജ്യത്ത് മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്തണം

-കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌ബെനൗളിമിന്‍, ഗോവ: രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*