Breaking News

ഇന്ത്യയില്‍ ഇന്ധനം നിറഞ്ഞുകവിയുന്നു

ഇന്ത്യയില്‍ ഇന്ധനം നിറഞ്ഞുകവിയുന്നു

കൊച്ചി: കൊറോണവൈറസ് വ്യാപനം മൂലം രാജ്യത്തെ ഇന്ധനകലവറകള്‍ നിറഞ്ഞു കവിയുന്നു. രാജ്യമെമ്പാടുമുള്ള 66,000 പെട്രോള്‍ പമ്പുകളിലും സ്‌റ്റോക്ക് പരമാവധിയാണ്. ലോകത്തെ മൂന്നാമത്തെ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. 85 മില്യണ്‍ ബാരലാണ് ഇന്ത്യയിലെ റിഫൈനറികളിലെ സംഭരണശേഷി. ബുധനാഴ്ചത്തെ കണക്കുപ്രകാരം ഇതിന്റെ 95 ശതമാനവും നിറഞ്ഞിരിക്കുകയാണ്. ലോക്ഡൗണ്‍മൂലം ഗതാഗതത്തിന് തടസം നേരിട്ടതും ഇന്ധന ഉപഭോഗം ഇടിഞ്ഞതുമാണ് സംഭരണശേഷി പരമാവധിയെത്താന്‍ കാരണം.
ലോകമെമ്പാടും എണ്ണവില കൂപ്പുകുത്തിയിരിക്കുകയാണ്. വന്‍കിട എണ്ണസംഭരണ കമ്പനികളുടെയെല്ലാം അംസ്‌കൃത-സംസ്‌കൃത സംഭരണശേഷിയും പരമാവധിയായി. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ നഗരങ്ങളായ മുംബൈയും ഡല്‍ഹിയും കൊല്‍ക്കൊത്തയും കൊറോണയുടെ പിടിയിലായതാണ് ഇന്ത്യയില്‍ ഇന്ധന വില്‍പന കാര്യമായി ഇടിയാന്‍ കാരണമെന്ന് ഭാരത് പെട്രോളിയം കോര്‍പറേഷന്റെ റിഫൈനറി ഡയറക്ടര്‍ ആര്‍.പ്രേമചന്ദ്രന്‍ പറഞ്ഞു. വില്‍പന പെട്ടെന്ന് ഉയരാന്‍ ഈ സാഹചര്യത്തില്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസേന ശരാശരി ഒന്നര ബില്യണ്‍ ബാരലിന്റെ വില്‍പനക്കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പെട്രോള്‍-ഡീസല്‍ വില്‍പനയാണ് നടക്കുന്നത്. ചില റിഫൈനറികളില്‍ 70 ശതമാനം വരെ വില്‍പന ഇടിഞ്ഞിട്ടുണ്ട്. വിമാന-പൊതുഗതാഗതങ്ങള്‍ നിലച്ചതും ജനങ്ങള്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായതുമാണ് വില്‍പന കുറയാന്‍ കാരണം.
വ്യോമഗതാഗതത്തിന് മാത്രമായി ഇന്ത്യയില്‍ 250 ഇന്ധന സ്‌റ്റേഷനുകളുണ്ട്. പെട്രോള്‍ പമ്പുകള്‍ക്കുപുറമേ 300 ഡെപ്പോകളും ടെര്‍മിനലുകളും ഇന്ത്യന്‍ റിഫൈനറികള്‍ക്കുണ്ട്. മൊത്തം സംഭരണശേഷിയുടെ മൂന്നില്‍ രണ്ടുഭാഗവും ഡീസലിനും 20 ശതമാനം പെട്രോളിനുമാണ് ഉപയോഗിച്ചുവരുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇന്ത്യയ്ക്കു പുറത്ത് കാര്‍ഗോകള്‍ വാടകയ്‌ക്കെടുത്ത് സംഭരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.Related Articles

KLCWA വനിതാദിനാഘോഷം

കൊച്ചി: വരാപ്പുഴ അതിരൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വനിതാദിനാഘോഷം മോൺസിഞ്ഞോർ പണിയാരം പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫിലോമിന ലിങ്കൻ അധ്യക്ഷയായിരുന്നു.

വിശുദ്ധർ പരിമളം പരത്തുന്നതെങ്ങനെ ?

അന്തരീക്ഷത്തില്‍ സുഗന്ധവാഹികളായ ചില പൂക്കളുടെ വാസനയുണ്ടെങ്കില്‍ പ്രേത്യകിച്ച് റോസ്, മുല്ല തുടങ്ങിയ പൂക്കളുടേത്-തീര്‍ച്ചയായും അത്തരം പൂക്കള്‍ പരിസരത്തുണ്ടെങ്കിലോ അതേ സുഗന്ധമുള്ള സുഗന്ധലേപനങ്ങള്‍ ഉണ്ടെങ്കിലോ മാത്രമെ അനുഭവപ്പെടുകയുള്ളു. ഇതൊന്നുമില്ലാതെ

അയോധ്യാകാണ്ഡത്തിനുശേഷം

തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് സ്ഥാനം നല്‍കാതെ അയോധ്യാ കേസിലെ പരമോന്നത കോടതി വിധി പരക്കെ സ്വാഗതം ചെയ്ത രണ്ടു ദിനങ്ങള്‍ക്കുശേഷം മാധ്യമങ്ങള്‍-കുറഞ്ഞത് ദേശീയ മാധ്യമങ്ങളെങ്കിലും- അച്ചടക്കത്തിന്റെ വല്മീകത്തില്‍നിന്ന് പുറത്തുകടന്നിരിക്കുന്നു. കോടതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*