Breaking News

ഇന്ത്യയില്‍ മേയ് മാസം കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കും

ഇന്ത്യയില്‍ മേയ് മാസം കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കും

ന്യൂഡല്‍ഹി: മേയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെത്തുമെന്നും അതിന് ശേഷം പോസറ്റീവ് കേസുകള്‍ കുറയുമെന്നും വിലയിരുത്തല്‍. വൈറസ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലിലാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതുകൊണ്ടുതന്നെ അടുത്ത രണ്ടാഴ്ചകള്‍ വളരെ നിര്‍ണായകമാണ്. രാജ്യത്തെ കൊവിഡ് പരിശോധന വര്‍ധിപ്പിക്കുകയാണ്. അതിനാല്‍ രോഗികളുടെ എണ്ണവും കൂടും. ശ്വാസസംബന്ധമായി ബുദ്ധിമുട്ടുള്ള എല്ലാവരേയും പരിശോധിക്കുമെന്നും ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നതായി ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. ഐസൊലേഷനിക്കുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. അടുത്ത ഏതാനം ദിവസങ്ങളില്‍ രാജ്യത്തെ കേസുകളില്‍ വലിയ വര്‍ധനവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നു.
രോഗവ്യാപനം കുറയാന്‍ ലോക്ഡൗണ്‍ സഹായിച്ചതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തെതന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വൈകിയതാണ് ഈ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ 13,387 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത്. 437 പേര്‍ മരിച്ചു. വരും ദിവസങ്ങളില്‍ ഈ സംഖ്യകളില്‍ വലിയ വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമാണ് കൂടുതല്‍ ഗുരുതരം. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 3200 കടന്നു. ഡല്‍ഹിയില്‍ 1640 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1267 പേര്‍ക്കും ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ആയിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

 

 Related Articles

കത്തോലിക്കാസഭയിലെ മെത്രാന്മാരെ അടച്ചാക്ഷേപിച്ച ബിജെപി നേതാവ് സി കെ പത്മനാഭന് എതിരെ ബിജെപി അധ്യക്ഷന് പരാതി. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്ന് കെഎൽസിഎ

കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരേയും അധിക്ഷേപിച്ച് സംസാരിച്ച BJP നേതാവ് CK പത്മനാഭൻ എതിരെ Klca Klca സംസ്ഥാനസമിതിപ്രതിഷേധം അറിയിച്ചു. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് C

നിന്റെ മഹത്വം എന്നെയും കാണിക്കണമേ: ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ

  നിന്റെ മഹത്വം എന്നെയും കാണിക്കണമേ യേശുവിന്റെ വചനങ്ങള്‍ ശ്രവിക്കുവാന്‍ ജനങ്ങള്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തുകൂടുന്നതും തീരത്തുണ്ടായിരുന്ന ശിമയോന്റെ വള്ളം ഈശോ വചനപ്രഘോഷണത്തിന്റെ വേദിയാക്കി മാറ്റുന്നതും, രാത്രി

ഫ്രാൻസിസ് പാപ്പാ യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസില്‍

150 ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്താണ് 1,60,000 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. 2017 ലാണ് ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത്. സ്ഫടികവും സ്വര്‍ണ്ണവും പതിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*