Breaking News

ഇന്ത്യയും കൊറോണയുടെ ഇരുപതിനായിരം ക്ലബ്ബില്‍

ഇന്ത്യയും കൊറോണയുടെ ഇരുപതിനായിരം ക്ലബ്ബില്‍

*ലോകത്ത് കൊറോണ രോഗികള്‍ 2,558,951, മരണം 177,704

ന്യൂഡല്‍ഹി: ഇരുപതിനായിരം കൊവിഡ്-19 രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനംപിടിച്ചു. 20,225 രോഗികളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 655 പേരാണ് രാജ്യത്ത് മരിച്ചത്. ഗുജറാത്തും മഹാരാഷ്ട്രയുമാണ് രോഗവ്യാപനത്തില്‍ മുന്‍പന്തിയിലുള്ളത്.
819,175 രോഗികളുള്ള അമേരിക്കയാണ് മുന്നില്‍. 45,343 രോഗികള്‍ ഇവിടെ മരിച്ചു. 204,178 രോഗികളുള്ള സ്‌പെയിന്‍ രണ്ടാം സ്ഥാനത്തും 1,83,957 രോഗികളുള്ള ഇറ്റലി മൂന്നാംസ്ഥാനത്തുമാണ്. സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് 21,282 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ 24,648 പേര്‍ മരിച്ചിട്ടുണ്ട്. ഫ്രാന്‍സ് (രോഗികള്‍-1,58,050, മരണം-20,796), ബ്രിട്ടന്‍ (രോഗികള്‍-1,29,044-മരണം-17,337). ചൈനയില്‍ 4,632 പേരും ബെല്‍ജിയത്തില്‍ 6000 പേരും മരിച്ചു.
പോര്‍ച്ചുഗലാണ് ഇന്ത്യയ്ക്കു തൊട്ടുമുന്നില്‍ ഇപ്പോള്‍ ഇരുപതിനായിരം ക്ലബ്ബിലുള്ളത്. ഇവിടെ 762 പേരാണ് മരിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കുപിന്നില്‍ 17,837 രോഗികളുമായി പെറുവും 16,040 രോഗികളുമായി അയര്‍ലന്‍ഡുമുണ്ട്. പെറുവില്‍ 484 പേരാണ് മരിച്ചിട്ടുള്ളതെങ്കില്‍ അയര്‍ലണ്ടില്‍ 750 ആയി മരണസംഖ്യ. രോഗികളുടെ സംഖ്യ മൂവായിരത്തില്‍ താഴെയാണെങ്കിലും മരണസംഖ്യ 400ലെത്തിയ അള്‍ജീരിയ കൊവിഡിന്റെ പുതിയ താവളമാണ്.



Related Articles

പുല്ലുവിള നീയെത്ര ധന്യ

തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പുല്ലുവിള. മഹത്തുക്കളുടെ ജന്മംകൊണ്ടും അസാധാരണമായ മാനവ വിഭവശേഷികൊണ്ടും ഇത്രമാത്രം ശ്രദ്ധേയമായ മറ്റൊരു തീരഗ്രാമം കേരളത്തില്‍ ഉണ്ടാവില്ല. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1545 ജനുവരി 27ന്

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് സ്മാരക മ്യൂസിയം പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തി

എറണാകുളം: കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയോടനുബന്ധിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ താമസിച്ചിരുന്ന ആശ്രമത്തിന്റെ പുനര്‍നിര്‍മാണം കേരള സര്‍ക്കാരിന്റെ സഹായത്തോടുകൂടി നടത്തുന്നു. ചരിത്ര മ്യൂസിയത്തിന്റെ കല്ലിടല്‍ കര്‍മം

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി

പുനലൂര്‍: കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 33-ാമത് ജനറല്‍ അസംബ്ലി 16, 17 തിയതികളില്‍ പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതന്‍ പാസ്റ്ററല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*