ഇന്റര്‍നാഷണല്‍ വോളന്റീയേഴ്‌സ് ഡെ അനുസ്മരണം നടത്തി

ഇന്റര്‍നാഷണല്‍ വോളന്റീയേഴ്‌സ് ഡെ അനുസ്മരണം നടത്തി

കൊല്ലം: ക്യു. എസ്. എസ്.എസിന്റെയും, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും, കാരിത്താസ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ വോളന്റീയേഴ്‌സ് ഡെ അനുസ്മരണത്തിന്റെ ഭാഗമായി കോവിഡ് -19 വാരിയേഴ്‌സിന് അവാര്‍ഡ് വിതരണം നടത്തി. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ക്യു. എസ്. എസ്. എസ്. നടത്തി വന്നിരുന്ന സേവനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന വോളന്റിയര്‍മാര്‍ക്ക് പ്രധാനമായും കോവിഡ് മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ വോളന്റിയര്‍മാര്‍ക്കാണ് അവാര്‍ഡ് നല്‍കി അനുമോദിച്ചത്. കെഎസ്എസ്എഫ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കലാണ് അവാര്‍ഡ് വിതരണം ചെയ്തത്. ക്യു. എസ്. എസ്. എസ് ഡയറക്ടര്‍ റവ. ഫാ. അല്‍ഫോണ്‍സ്. എസ്. അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്യു. എസ്. എസ്. എസ്. അസി. ഡയറക്ടര്‍ റവ. ഫാ. ജോ ആന്റണി അലക്‌സ് സ്വാഗതം ആശംസിച്ചു. റവ. ഫാ. ലെനിന്‍ ലിയോണ്‍സ്, സിസ്റ്റര്‍ ജെസ്സിനാ, ശ്രീ. രാജേഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാരിത്താസ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. റിനീഷ് ആന്റണി എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeevanaadamjeevanaadamnewsjeevanaadamonlinenews

Related Articles

പുതിയ പഠനകാലം തുടങ്ങുമ്പോള്‍

റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍           പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍

ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവ്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മലങ്കര മാര്‍തോമാ സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവായിരുന്നുവെന്നു കെസിബിസി പ്രസിഡണ്ടും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും ഇന്റര്‍ ചര്‍ച്ച്

കെഎല്‍സിഎ സംസ്ഥാന നേതൃക്യാമ്പ് മൂന്നാറില്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് മൂന്നാര്‍ മൗണ്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*