ഇമാം ഉമര്‍ അഹമ്മദ് ഇല്ല്യാസി ബിഷപ് ഡോ. ജോസഫ് കരിയിലുമായി കൂടിക്കാഴ്ച നടത്തി

ഇമാം ഉമര്‍ അഹമ്മദ് ഇല്ല്യാസി ബിഷപ് ഡോ. ജോസഫ് കരിയിലുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ജാതിമതചിന്തകള്‍ക്ക് അതീതമായി രാജ്യത്തിന്റെ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഇമാം മൗലാന ഉമര്‍ അഹമ്മദ് ഇല്ല്യാസി പറഞ്ഞു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലുമായി ബിഷപ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇമാം.
സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കേണ്ടത് ഏവരുടെയും ആവശ്യമാണ്. ഒരു ഇന്ത്യ ഒരു ജനത എന്നതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശത്തിന്റെ വളര്‍ച്ചക്ക് പരസ്പരം കൈകോര്‍ക്കണമെന്നും ന്യൂ
നപക്ഷങ്ങളുടെ ഒരുമ അനിവാര്യമാണെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ വ്യക്തമാക്കി.
സാമൂഹിക പ്രവര്‍ത്തകരായ എ.എം. നൗഷാദ്, കെ.ബി. ഹനീഫ്, ബേസില്‍ ഡിക്കോത്ത എന്നിവരും ഇമാമിനൊപ്പം ഉണ്ടായിരുന്നു.


Related Articles

നവംബര്‍ 21 മീന്‍ പിടിക്കുന്നവര്‍ പറയുന്നു

മീന്‍പിടിത്തത്തൊഴിലിനെയും തൊഴിലാളികളെയും അന്താരാഷ്ട്ര ജനസമൂഹം ആദരവോടെ ഓര്‍മിക്കുന്ന ഒരുദിനം നവംബര്‍ മാസത്തിലുണ്ട്. വെള്ളത്തിന്റെയും ജീവന്റെയും തീരങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പച്ചപ്പിന്റെയും ഓര്‍മപോലെ നവംബര്‍ 21 കടന്നുപോകുന്നു. അവര്‍ കടലിനോട്

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

പുനഃപരിശോധന നടത്തണം

  കേരളം എന്നല്ല ഇന്ത്യ തന്നെ കണ്ടിട്ടുള്ള ഏറ്റവും ആദരണീയനായ സാങ്കേതിക വിദഗ്ദ്ധനാണ് ഇ. ശ്രീധരന്‍. പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം മുതല്‍ ഏറ്റവും ഒടുവില്‍ കൊച്ചിന്‍ മെട്രോയുടെയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*