Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ഇറാഖ് പാപ്പായെ കാത്തിരിക്കുന്നുവെന്ന് മൊസൂള്‍ ആര്‍ച്ച്ബിഷപ്

ബാഗ്ദാദ്: ഷിയാ മുസ്ലിംകളും കുര്‍ദുകളും ഉള്‍പ്പെടെ ഇറാഖിലെ ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം പ്രതീക്ഷിച്ചിരിക്കയാണെന്ന് മൊസൂളിലെ പുതിയ കല്‍ദായ മെത്രാപ്പോലീത്ത നജീബ് മിഖായേല്‍ മൗസാ പറഞ്ഞു. 2008ല്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മാര്‍ പൗലോസ് ഫറാജ് റാഹോ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി പുതുതായി അഭിഷിക്തനായതാണ് ആര്‍ച്ച്ബിഷപ് മൗസാ.
ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ മൊസൂളില്‍ ഈയിടെ പുനരുദ്ധരിച്ച സെന്റ് പോള്‍ ദേവാലയത്തില്‍ ബാഗ്ദാദിലെ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ റഫായേല്‍ സാക്കോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന അഭിഷേചനകര്മത്തില് 12 കല്‍ദായ മെത്രാന്മാരും രണ്ടു സുറിയാനി കത്തോലിക്കാ മെത്രാന്മാരും ഒരു സുറിയാനി ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയും രണ്ടു മുസ്ലിം ഷെയ്ക്കുമാരും പങ്കെടുത്തു. മൊസൂള്‍ അതിരൂപതയുടെ 95 ശതമാനവും യുദ്ധത്തില്‍ നശിച്ചിരിക്കെ പുതിയ മെത്രാപ്പോലീത്ത തത്കാലം നിനവെ തടത്തിലെ കരാമലെസിലാണ് താമസിക്കുന്നത്.
തനിക്കു വൈദികപട്ടം നല്കിയ മെത്രാപ്പോലീത്തയും തന്റെ മുന്‍ഗാമിയായ മെത്രാപ്പോലീത്തയും രകതസാക്ഷികളായത് അനുസ്മരിച്ച ആര്‍ച്ച്ബിഷപ് മൗസാ സാര്‍വത്രിക സഭയുടെ സഹായവും പ്രാര്‍ഥനയുമാണ് തങ്ങള്‍ക്ക് കരുത്തേകുന്നതെന്ന് വ്യക്തമാക്കി.
Related
Related Articles
ചാന്ദ്രദൗത്യത്തിന്റെ ജൂബിലിയില്‍ ആ ദിവ്യകാരുണ്യ സ്മരണയും
വത്തിക്കാന്‍ സിറ്റി: മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തിയതിന്റെ, ‘മനുഷ്യന് ചെറിയൊരു കാല്‍വയ്പ്, മാനവരാശിക്ക് വലിയൊരു ചുവടുവയ്പ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ആ ചരിത്രമുഹൂര്‍ത്തത്തിന്റെ, അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, നമ്മുടെ
തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനം സംഘടിപ്പിച്ചു.
അരൂക്കുറ്റി പാദുവാപുരം സെൻ്റ് ആൻ്റെണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കെ.സി.വൈ.എം കൊച്ചി രൂപത
സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്താന്‍ അപേക്ഷ നല്‍കിയത് 10600 ഓളം ബസുകള്‍
കൊച്ചി:പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സര്‍വീസ് താത്കാലികമായി നിര്‍ത്താനുള്ള നീക്കത്തില്‍. സംസ്ഥാനത്തെ 10,600 സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം മോട്ടോർവഹന വകുപ്പിന് അപേക്ഷ നല്‍കിയിട്ടുള്ളത്.