ഇറ്റലിയില്‍ മരിച്ച വൈദികരുടെ എണ്ണം 60 ആയി

ഇറ്റലിയില്‍ മരിച്ച വൈദികരുടെ എണ്ണം 60 ആയി


റോം: ഇറ്റലിയില്‍ കൊറോണവൈറസ് മഹാമാരിയില്‍ മരിച്ച വൈദികരുടെ എണ്ണം 60 ആയി. രാജ്യത്തെ മെത്രാന്മാരുടെ ദേശീയ സമിതിയുടെ പത്രമായ അവെനീരേയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച 51 രൂപതാവൈദികരുടെ പേരുകള്‍ പ്രസിദ്ധീകരിച്ചു. സന്ന്യാസസഭാംഗങ്ങളായ ഒന്‍പതു പേര്‍ മഹാമാരിക്ക് ഇരകളായിട്ടുണ്ട്. പകര്‍ച്ചവ്യാധി പിടിപെട്ട് മരണമടഞ്ഞ വൈദികരില്‍ ഏറെയും 70 വയസിനു മുകളിലുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞ വൈദികന്‍, പിയാചെന്‍സയില്‍ ലൂര്‍ദ്മാതാവിന്റെ ഇടവക വികാരി ഫാ. പൗളോ കമ്മിനാത്തിക്ക് 53 വയസായിരുന്നു.
തന്റെ രൂപതയിലെ അഞ്ചു വൈദികരെ നഷ്ടപ്പെട്ട പിയാചെന്‍സാ ബോബിയോയിലെ ബിഷപ് ജിയാന്നി അംബ്രോസിയോ കുരിശിന്റെ വഴി അര്‍പ്പിച്ചുകൊണ്ട് എഴുതി: ഈ മഹാമാരിയുടെ കുരിശ് ഞങ്ങളോടൊപ്പം വഹിക്കണമേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ് ഞങ്ങള്‍ കുരിശിന്റെ വഴി അര്‍പ്പിക്കുന്നത്.
എറിട്രിയയില്‍ നിന്നുള്ള സിസ്റ്റേര്‍ഷ്യന്‍ സന്ന്യാസി ഫാ. കിഡേന്‍ ബെര്‍ഹെനും, ലൊംബാര്‍ദിയിലെ കിയാരവാല്ലെ ആശ്രമത്തില്‍ 87കാരായ ഇരട്ടസഹോദരന്മാരായ ഫാ. മാരിയോ, ഫാ. ജൊവാന്നി ബൊസെല്ലിയും കൊവിഡ് ബാധിച്ചു മരിച്ചവരുടെ പട്ടികയിലുണ്ട്.
ബെര്‍ഗമോ രൂപതയില്‍ 20 രൂപതാവൈദികരും രണ്ടു സന്ന്യസ്തരും മരിച്ചു. ക്രെമോണയില്‍ നാലു രൂപതാവൈദികരും പാഷനിസ്റ്റ് മിഷണറി വൈദികനും മരിച്ചു.
പാര്‍മ, മിലാന്‍, ലോദി, ബ്രെഷിയ, കസാലെ മോണ്‍ഫെറാത്തോ, തോര്‍തോണ, ത്രെന്തോ, ബൊള്‍സാനോ, സലേര്‍ണോ, അരിയാനോ ഇര്‍പിനോ, നുവോരോ, പെസാരോ രൂപതകളിലും വൈദികര്‍ കൊവിഡ് മഹാമാരിക്ക് ഇരകളായി.
പിനെറോളോയിലെ ബിഷ്പ് ദേരിയോ ഒലിവേരോ (59) ശ്വാസതടസവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായി. ക്രെമോണയിലെ ബിഷപ് അന്തോണിയോ നപ്പോളിയോനി കൊറോണവൈറസ് ബാധിച്ച് 10 ദിവസം ചികിത്സയില്‍ കഴിഞ്ഞു.No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*