`ഇല്ലാ, ഗീബല്‍സ്‌ മരിച്ചിട്ടില്ല; ജീവിക്കുന്നു, നേതാക്കളിലൂടെ”

`ഇല്ലാ, ഗീബല്‍സ്‌ മരിച്ചിട്ടില്ല; ജീവിക്കുന്നു, നേതാക്കളിലൂടെ”

2017 നവംബറില്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ ആകമാനം നിറഞ്ഞുനിന്ന വിവാദ വ്യക്തിയായിരുന്നു ഷൗര്യ ദേവല്‍. ഇദ്ദേഹം നിയന്ത്രിക്കുന്ന `ഇന്ത്യാ ഫൗണ്ടേഷന്‍’ എന്ന സ്ഥാപനവും അതിന്റെ പ്രവര്‍ത്തനവും ആയിരുന്നു വിവാദങ്ങളുടെ കേന്ദ്രബിന്ദു. ഇദ്ദേഹം ചില്ലറക്കാരനല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവലിന്റെ അരുമ സന്താനമാണ്‌ ഷൗര്യ. നേരത്തെ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാതി ചതുര്‍വേദിയെന്ന പ്രശസ്‌ത പത്രപ്രവര്‍ത്തക ഇന്ത്യാ ഫൗണ്ടേഷനെ സംബന്ധിച്ച്‌ സ്‌ഫോടനാത്മകമായ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ദി വയര്‍. ഇന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ഒരു ലേഖനത്തിലൂടെ പുറത്തുവിട്ടു. ഇന്ത്യാ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞിരുന്നുവെന്നും ദൈനംദിന കാര്യങ്ങള്‍ ഒട്ടും സുതാര്യമായിട്ടല്ല നടക്കുന്നതെന്നും സ്വാതി ആരോപിച്ചു. കുഞ്ഞു ദോവല്‍ ഇതിനെതിരെ കോടതിയില്‍ മാനനഷ്‌ടകേസ്‌ ഫയല്‍ ചെയ്‌തു. ഇതോടെ സ്വാതി പുത്തന്‍ കുറെ വെളിപ്പെടുത്തലുകളുമായി വര്‍ദ്ധിത വീര്യത്തോടെ വീണ്ടും രംഗത്തു വന്നു. ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പ്രസ്ഥാനവും അതിന്റെ പ്രവര്‍ത്തനങ്ങളും നിസാരവല്‌ക്കരിച്ചു കാണേണ്ട ഒന്നല്ലെന്നും, ഇതിന്‌ ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തിലെ പ്രത്യേകിച്ച്‌, ആഭ്യന്തര-ബാഹ്യ സുരക്ഷയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭര്‍ക്ക്‌ പ്രത്യക്ഷത്തിലും പരോക്ഷത്തിലും ശക്തമായ ബന്ധം ഉള്ളതായും വെളിവാക്കപ്പെട്ടു. ഇന്ത്യാ ഫൗണ്ടേഷനിലെ ഡയറക്‌ടര്‍ ബോര്‍ഡംഗങ്ങളുടെ പട്ടികയില്‍ കേന്ദ്ര പ്രതിരോധവകുപ്പു മന്ത്രി നിര്‍മലാ സീതാരാമന്‍, വ്യവസായ വാണിജ്യവകുപ്പു മന്ത്രി സുരേഷ്‌ പ്രഭു, വ്യോമയാന വകുപ്പു മന്ത്രി ജയന്ത്‌ സിന്‍ഹ, ജമ്മു-കാശ്‌മീര്‍ വിഷയത്തില്‍ ശക്തമായ നിലപാടുകളുമായി മാധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ബിജെപിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി റാം മാധവ്‌ തുടങ്ങിയവരുടെ പേരുകള്‍ കാണുമ്പോള്‍ സ്വാതിയുടെ ആരോപണങ്ങള്‍ വീണ്ടും കരുത്താര്‍ജിക്കുന്നതായി സമൂഹത്തിന്‌ ബോദ്ധ്യപ്പെടുന്നു.
ഇളമുറക്കാരനായ ദോവല്‍ മാനേജിംഗ്‌ ഡയറക്‌ടറായി രംഗത്തുള്ള ജമിനി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തി വേണം ഇന്ത്യാ ഫൗണ്ടേഷനെ വീക്ഷിക്കേണ്ടത്‌ എന്നു സ്വാതി അതിശക്തമായി അടിവരയിട്ട്‌ ആരോപണം ഉന്നയിക്കുമ്പോള്‍, ജിഎഫ്‌സിയുടെ ഉത്ഭവവും പ്രവര്‍ത്തനവഴികളും വിശദമായ പരിശോധനയ്‌ക്കു വിധേയമാക്കേണ്ടതാണ്‌.
ലോകത്തിലെ ഏറ്റവും സമ്പന്നമായ 35 രാജ്യങ്ങള്‍ക്ക്‌ അംഗത്വമുള്ള ഒരു സംഘടനയാണ്‌ ഛഋഇഉ. (ഛൃഴമിശമെശേീി ളീൃ ഋരീിീാശര ഇീഛുലൃമശേീി മിറ ഉല്‌ലഹീുാലി)േ ഈ സംഘടനയില്‍ നിന്നും ശതകോടികളുടെ സാമ്പത്തികം ജമിനി ഫിനാഷ്യല്‍ സര്‍വീസസ്‌ (ഏഎട) സ്വീകരിച്ചിരുന്നതായി രേഖകളുടെ ബലത്തില്‍ ലേഖനത്തില്‍ എഴുതിയിരുന്നു. ഷൗര്യ ദോവല്‍ മാനേജിംഗ്‌ ഡയറക്‌ടറായ ജിഎഫ്‌എസിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്‌ സൗദി രാജഭരണകൂടത്തിലെ പ്രമുഖനായ അബ്‌ദുള്ള ബിന്‍ ടര്‍ക്കിബിന്‍ അബ്‌ദുള്‍ അസീസ്‌ അല്‍ സൂദിയുടെ മകന്‍ മിഷാല്‍ ബിന്‍ അബ്‌ദുള്ളയെ കാണുമ്പോള്‍ ഒരു സാധാരണ ഹിന്ദുസ്ഥാനിക്ക്‌ ഉണ്ടാകുന്ന ന്യായമായ സംശയങ്ങള്‍ക്ക്‌ തക്കതായ വിശദീകരണം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട ദേശീയ നേതാക്കള്‍ ബാദ്ധ്യസ്ഥരാണ്‌. ഇതിനെ സംബന്ധിച്ച്‌ പൊതുസമൂഹം ആവര്‍ത്തിച്ച്‌ ഉയര്‍ത്തിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ അധികാരപ്പെട്ടവര്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ച്‌ നില്‍ക്കുന്നതു കാണുമ്പോള്‍ ഇന്ത്യന്‍ പൗരന്റെ ശരീരത്തിന്‌ വിറയല്‍ ബാധിക്കുന്നു. എന്തെന്നാല്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ദേശീയ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഇതുമായി കൂട്ടിച്ചേര്‍ത്തു വായിക്കപ്പെടുന്നു എന്നതുതന്നെ.
2013ല്‍ അധികാരത്തിലെത്തിയതു മുതല്‍ ഇപ്പോഴും ഭരണരംഗത്തെ സുതാര്യതയെപ്പറ്റി പ്രസംഗവേദികളില്‍ വാചാലനാകുന്ന പ്രധാനമന്ത്രി ഈ വിഷയത്തിന്മേല്‍ നാളിതുവരെ ഒരു ശ്വാസം കൊണ്ടുപോലും പ്രതികരിച്ചിട്ടില്ല. ബോയിംഗ്‌ പോലുള്ള വിമാന കമ്പനികളില്‍ നിന്നുപോലും, ഒരു വിദേശി ചെയര്‍മാനായ സ്ഥാപനം, കോടികളുടെ സഹായധനം സ്വീകരിച്ച്‌ ഇന്ത്യയില്‍ പ്രവര്‍ത്തന നിരതമായിരിക്കുമ്പോള്‍, ആയതിന്റെ ഭരണസമിതിയില്‍ ഭരണകക്ഷിയുടെ പ്രമുഖരും, കേന്ദ്രമന്ത്രിസഭയില്‍ ഉത്തരവാദിത്വപ്പെട്ട വകുപ്പ്‌ നിയന്ത്രിക്കുന്ന മന്ത്രിമാരും നിലനില്‍ക്കുമ്പോള്‍, പ്രസ്‌തുത സ്ഥാപനത്തിന്‌ എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന വേളയില്‍, ഭരണസുതാര്യതയുടെ പ്രയോക്താവായ പ്രധാനമന്ത്രി മൗനത്തിന്റെ വാല്‌മീകത്തില്‍ നിന്നും പുറത്തുവരണമെന്ന്‌ ഒരു സാധാരണ ഇന്ത്യക്കാരന്‍ പ്രതീക്ഷിച്ചാല്‍ അയാളുടെ ആഗ്രഹത്തെ ദുരാഗ്രഹത്തിന്റെ പട്ടികയില്‍പ്പെടുത്തി എഴുതിത്തള്ളരുതെന്ന്‌ അപേക്ഷ.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകാപ്രവിശ്യയില്‍, ഒരു ഫ്‌ളാറ്റിലെ കുടുസു മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യാ ഫൗണ്ടേഷന്‍ ഞൊടിയിടയില്‍ ഇന്ദ്രപ്രസ്ഥത്തിലെ കണ്ണായ സ്ഥലത്ത്‌ ഓഫീസ്‌ സമുച്ചയത്തില്‍ ഉയര്‍ന്നു പൊങ്ങിയതിന്റെ പിന്നിലെ മാന്ത്രികശക്തിയെപ്പറ്റി സാമാന്യ രീതിയിലുള്ള ഒരന്വേഷണമെങ്കിലും വേണ്ടതല്ലേ? പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയും, ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്‌ അമിത്‌ഷാ ആഭ്യന്തരമന്ത്രിയുമായി ഭരിച്ചിരുന്ന സമയത്ത്‌ മതന്യൂനപക്ഷങ്ങള്‍ക്കും, ആദിവാസി, ദളിത്‌ ഗോത്രവര്‍ഗ സമൂഹങ്ങള്‍ക്കും എതിരായി ഒട്ടേറെ കലാപങ്ങള്‍ നടന്നിരുന്നു. മതന്യൂനപക്ഷങ്ങള്‍,പ്രത്യേകിച്ച്‌ മുസ്ലീം സമുദായാംഗങ്ങള്‍, ആയിരക്കണക്കിന്‌ വധിക്കപ്പെട്ടു. ഈ അക്രമങ്ങളുടെ നേരറിവ്‌ പൊതുസമൂഹത്തിന്‌ ലഭിക്കുന്നതിന്‌ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. സവര്‍ണവരേണ്യ വര്‍ഗം നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ്‌ മാധ്യമങ്ങള്‍ അക്രമങ്ങളുടെയും കൊള്ളകളുടെയും കലാപങ്ങളുടെയും യഥാര്‍ത്ഥവിവരങ്ങള്‍ മറച്ചുവയ്‌ക്കുന്നതില്‍ അതീവ ജാഗരൂകരായിരുന്നു. അതുവഴി പച്ചയായ പരമാര്‍ത്ഥങ്ങള്‍ തമസ്‌കരിക്കപ്പെട്ടു. ഇതില്‍ ഖിന്നരായ ഒരുപറ്റം സുമനസുകള്‍ ഭയലേശമെന്യേ മുന്നോട്ടുവന്നു. അവര്‍ കലാപബാധിതപ്രദേശങ്ങള്‍ നേരിട്ട്‌ സന്ദര്‍ശിക്കുകയും ബാധിക്കപ്പെട്ട ജനങ്ങളെ കണ്ട്‌ വിവരങ്ങള്‍ ശേഖരിച്ച്‌ ഒരു പുസ്‌തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അങ്ങനെ സ്വാമി അഗ്നിവേശ്‌, വല്‍സന്‍ തമ്പു, അരുന്ധതി റോയ്‌, ഹര്‍ഷ്‌ മന്ദര്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ‘ഒമൃ്‌ലേെ ീള ഒമലേ: ഏൗഷമൃമവേ ഡിറലൃ ടശലഴല’ എന്ന പുസ്‌തകം പുറത്തിറങ്ങി. ഈ പുസ്‌തകം പ്രസാധകരംഗത്ത്‌ ഒരു വിപ്ലവം തന്നെ സൃഷ്‌ടിച്ചു. അനേകം പതിപ്പുകള്‍ ഇറങ്ങുകയും കോപ്പികള്‍ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്‌തു. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക്‌ വഴങ്ങാത്ത, ഗൂഢലക്ഷ്യങ്ങളില്ലാത്ത, പൊതുസമൂഹം ബഹുമാനിക്കുന്ന, ഈ മനുഷ്യസ്‌നേഹികളുടെ വെളിപ്പെടുത്തലുകള്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമായി. അതുവഴി, ലോകം യഥാര്‍ത്ഥത്തില്‍ ഗുജറാത്തില്‍ സംഭവിച്ചതിനെ സംബന്ധിച്ച്‌ അറിയുവാനും ഇടവന്നു. സംഘപരിവാര്‍ ശക്തികള്‍ക്ക്‌ ഇതു ഒരു കനത്ത ആഘാതം സൃഷ്‌ടിച്ചു. അവരുടെ വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. കാപട്യത്തിന്റെ മുഖംമൂടി വലിച്ചു ചീന്തപ്പെട്ടു. അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും തൂലികയ്‌ക്കും ഇനിയും ശക്തി ക്ഷയിച്ചിട്ടില്ലെന്ന്‌ അവര്‍ക്ക്‌ ബോധ്യം വന്നു. അച്ചടിമഷി പുരണ്ട യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെ സംബന്ധിച്ച്‌ വീണ്ടും ഓരോര്‍മപ്പെടുത്തല്‍ അതുവഴി ഇന്ത്യന്‍ ജനതയ്‌ക്കും ലഭിച്ചു. (തുടരും)

-മാര്‍ഷല്‍ ഫ്രാങ്ക്‌


Related Articles

അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം

കൊടുങ്ങല്ലൂര്‍: തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശമേഖലയിലെ പ്രധാന യാത്രാമാര്‍ഗവുമായ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടനെ പുനരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) മുന്നറിയിപ്പ്

നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു

കോഴിക്കോട് : കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയസംബന്ധമായ അസുഖമടക്കം ഗുരുതര രോഗങ്ങളേടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.

പുനലൂര്‍ രൂപതതല സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം

പുനലൂര്‍: ആഗോള കത്തോലിക്കാ തിരുസഭയില്‍ ആരംഭിച്ച സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന പുനലൂര്‍ രൂപതതല സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു. ബിഷപ്പിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*