ഇ​ന്ത്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 73,196 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചു​.

ഇ​ന്ത്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 73,196 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചു​.

 ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 70 ല​ക്ഷ​വും പി​ന്നി​ട്ടു. 37,089,652 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് വേ​ൾ​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വി​ൽ ഇ​ന്ത്യ​യാ​ണ് മു​ന്നി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 73,196 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ വൈ​റ​സ് ബാ​ധി​ച്ച​ത്.വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് 1,072,087 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 27,878,042 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്. 

ആ​ദ്യ 10നു ​ശേ​ഷ​മു​ള്ള 15 രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്രി​ട്ട​ൻ, ഇ​റാ​ൻ, ചി​ലി, ഇ​റാ​ക്ക, ബം​ഗ്ലാ​ദേ​ശ്, ഇ​റ്റ​ലി,സൗ​ദി അ​റേ​ബ്യ, ഫി​ലി​പ്പീ​ൻ​സ്, തു​ർ​ക്കി, ഇ​ന്തോ​നീ​ഷ്യ, ജ​ർ​മ​നി, പാ​ക്കി​സ്ഥാ​ൻ, ഇ​സ്ര​യേ​ൽ, ഉ​ക്രെ​യ്ൻ എ​ന്നി​വ​യാ​ണ് ഈ 15 ​രാ​ജ്യ​ങ്ങ​ൾ. കാ​ന​ഡ​യും, നെ​ത​ർ​ല​ൻ​ഡ്സും, റൊ​മേ​നി​യ​യും, മൊ​റോ​ക്കോ​യും ഇ​ക്വ​ഡോ​റും ഉ​ൾ​പ്പെ​ടെ 18 രാ​ജ്യ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

രോ​ഗ​ബാ​ധ​യി​ൽ ഒ​ന്നാ​മ​ത് നി​ൽ​ക്കു​ന്ന അ​മേ​രി​ക്ക​യി​ൽ 60,000ന​ടു​ത്ത് ആ​ളു​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്.  പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കി​ലും ഇ​ന്ത്യ​യാ​ണ് മു​ന്നി​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ൽ 929 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. അ​തേ​സ​മ​യ​ത്ത്, അ​മേ​രി​ക്ക​യി​ൽ 877 പേ​ർ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യി മ​ര​ണ​മ​ട​ഞ്ഞു


Related Articles

കെആര്‍എല്‍സിസി 38-ാമത് ജനറല്‍ അസംബ്ലി

ജനുവരി 8, 9 തീയതികളില്‍ ആലപ്പുഴയില്‍ മുഖ്യവിഷയം: ലത്തീന്‍ കത്തോലിക്കര്‍ – സാമൂഹിക പുരോഗതിയിലെ വെല്ലുവിളികള്‍, സാധ്യതകള്‍ ആലപ്പുഴ: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ

വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷൻ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ്.തെരേസാസ് ദേവാലയത്തിൽ

ജെ.ബി കോശി കമ്മീഷനു മുമ്പാകെ കെആര്‍എല്‍സിസി തെളിവുകള്‍ സമര്‍പ്പിച്ചു

എറണാകുളം: ക്രൈസ്തവ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന് കെആര്‍എല്‍സിസി നിവേദനവും തെളിവുകളും സമര്‍പ്പിച്ചു. കെഎല്‍സിഎ സംസ്ഥാന സമിതിയും വിവിധ രൂപതാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*