ഈ ആത്മബലിയിൽ കുരുത്തോലകളേന്തി നിങ്ങളുമുണ്ട് ഒപ്പം

ഈ ആത്മബലിയിൽ കുരുത്തോലകളേന്തി നിങ്ങളുമുണ്ട് ഒപ്പം


നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരി ജീവമാതാ ഇടവകയിലെ ഈ പ്രാവിശ്യത്തെ ഓശാന ഞായർ ഹൃദയഭേദകമായി. യേശുവിൻ്റെ ജറുസലേം പ്രവേശം ആവേശത്തോടെ അനുസ്മരിച്ച് ഓശാന പാടിയിരുന്ന മട്ടാഞ്ചേരിയുടെ തെരുവുകൾ ഇന്ന് വിജനമാണ്. കുരിയച്ചൻ്റെ നടയിൽ രാപകലില്ലതെ ഇപ്പോഴും മെഴുക് തിരികൾ കത്തി എരിയുന്നുണ്ട്. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ഇടവക ജനത്തിൻ്റെ മുഴുവൻ ആത്മീയ പങ്കാളിത്തം വികാരിയച്ചൻ ഉറപ്പാക്കി.

ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും പേരുകൾ ഇരിപ്പിടങ്ങളിൽ എഴുതിവചിരുന്നു. ശൂന്യമായ ദേവാലത്തിൽ കുരുത്തോലകൾ ഏന്തിയ ഇരിപ്പിടങ്ങൾ നോമ്പരപ്പെടുത്തുന്ന കാഴ്ച്ചയായി. വികാരി ഡോമിനിക്ക് അലുവാപറമ്പിൽ അച്ചനും സഹവികാരി പ്രസാദ് കണ്ടത്തിപറമ്പിൽ അച്ചനുമാണ് ക്രീയാത്മകമായി ഇടവക ജനത്തിൻ്റെ പങ്കാളിത്തം ഉറപ്പാക്കുനായി യത്നിച്ചത്. ഇറ്റലിയിലെ ലോബാർഡിയിലും ദിവസങ്ങൾക്ക് മുൻപ് സമാന രീതിയിൽ ബലിയർപ്പണം നടന്നത് വാർത്തയായിരുന്നു. വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പ ശൂന്യമായ ചത്വര്യത്തിലേക്ക് നോക്കി ആശിർവാദം നൽകിയതും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു


Tags assigned to this article:
coonan crossjeeva newsjeevanaadammattanchery

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*