ഈ ഡിജിറ്റൽ തന്ത്രം, ബിസിനസ്സ് വിജയമന്ത്രം

ഈ ഡിജിറ്റൽ തന്ത്രം, ബിസിനസ്സ് വിജയമന്ത്രം

ഈ ഡിജിറ്റൽ തന്ത്രം, ബിസിനസ്സ് വിജയമന്ത്രം

“ഇനി അങ്ങോട്ട് ഡിജിറ്റൽ  മാർക്കറ്റിംഗിന്‍റെ  കാലമാണല്ലോ”- ഈയൊരു വാചകം e-യുഗത്തിൽ നാം നിത്യേന കെട്ടുവരുന്നതാണ്. അതെ, ലോകം ഡിജിറ്റൽ ആയി മാറിക്കഴിഞ്ഞു. ഡിജിറ്റൽ സാമ്രാജ്യം തന്നെയാണ് വർത്തമാന ലോകത്തെ നിലനിർത്തുന്നത്. ഏതൊരു വ്യക്തിയാകട്ടെ, കൂട്ടായ്മയാകട്ടെ, സംരംഭം ആകട്ടെ, ഡിജിറ്റൽ വേൾഡിൽ പ്രവേശിച്ചില്ലെങ്കിൽ നിങ്ങളുടെ പരിശ്രമം ലോകം അറിയുന്നതും, മറ്റുള്ളവരോട് കടപിടിക്കുന്നതും അസാധ്യം. അനേകലക്ഷംപേർ ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ഡിജിറ്റൽ ലോകത്ത് നിങ്ങളോ നിങ്ങളുടെ സംരംഭമോ ശ്രദ്ധിക്കപ്പെടണമെങ്കിൽ അതിനു ഒരു തന്ത്രം കൂടിയേ തീരു. 4ജി യുഗത്തിലെ ഈ ചാണക്യ തന്ത്രത്തിൻന്‍റെ ഓമന പേരാണ് ‘ഡിജിറ്റൽ മാർക്കറ്റിംഗ്’.

സോഷ്യൽ മീഡിയകളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉടനീളം നിങ്ങളുടെ വെബ്സൈറ്റ് മാർക്കറ്റ് ചെയ്യുന്ന പ്രക്രിയയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് തങ്ങളുടെ ഉത്പന്നങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിനായി കൂടുതലായും ഈ വിപണന തന്ത്രം ഉപയോഗിക്കുന്നത്. കൂടാതെ വാർത്താ പോർട്ടലുകൾ, ഈ-കൊമേഴ്സ് വെബ്സൈറ്റുകൾ, യൂട്യൂബ് ചാനലുകൾ തുടങ്ങി വിവിധ മേഖലകളിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്‍റെ സാധ്യതകൾ വ്യാപിച്ചു കിടക്കുന്നു. ഇന്ന് ഡിജിറ്റൽ ലോകം ഭരിക്കുന്ന വമ്പന്മാർ എല്ലാം തന്നെ ഡിജിറ്റൽ മാർക്കറ്റിംഗ് അതി വിദഗ്ധമായ പ്രയോജനപ്പെടുത്തിയത്തിന്‍റെ ഫലമായാണ് ലോകശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞത്. നാം ഇന്ന് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ പല കമ്പനികളുടെയും പരസ്യങ്ങൾ നമ്മെ ആകർഷിക്കുന്നതും,നമ്മളിൽ കൗതുകമുണർത്തുന്നതും, അതുവഴി നമ്മൾ ആ വെബ്സൈറ്റ് സന്ദർശിക്കുന്നതുമെല്ലാം ‘ഡിജിറ്റൽ മാർക്കറ്റിംഗ് ഇഫക്ട്’ എന്ന ഒന്നുകൊണ്ടു മാത്രമാണ്. ബിസിനസ്സ് സാധ്യതകളുടെ പുതിയ ഒരു തലം തന്നെയാണ് ഈ വിദ്യ നമുക്ക് വിഭാവന ചെയ്യുന്നത്. പരമ്പരാഗത മാർക്കറ്റിംഗിന്‍റെ സഹായത്തോടെ വർഷങ്ങളായി കച്ചവടം ചെയ്തിട്ടും ലക്ഷ്യത്തിൽ ഏത്താൻ കഴിയാത്തവർക്ക് പ്രതീക്ഷയുടെ പുതിയ ലോകം തുറന്നുകാട്ടുകയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.

പരമ്പരാഗത മാർക്കറ്റിംഗിൽ നിന്നും എങ്ങനെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് വ്യത്യസ്തമാകുന്നത് എന്ന ചോദ്യം പലർക്കും ഉണ്ടായിരിക്കാം. എന്തുകൊണ്ടും പരമ്പരാഗത മാർക്കറ്റിംഗിനേക്കാളും ലളിതവും ഗുണപ്രധവും തുച്ഛംവുമാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാലും എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗിനെ കൂടുതൽ ഫലപ്രദം ആക്കുന്നതെന്ന് അറിയണ്ടേ? അവ ഇവയൊക്കെയാണ്:

1, തൂച്ഛമായ ചിലവിൽ കൂടുതൽ ഗുണങ്ങൾ നേടാം എന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗിന്‍റെ ഏറ്റവും വലിയ സവിശേഷത. വൻകിട കമ്പനികൾ പത്രപരസ്യം, ടെലിവിഷൻ ആഡ് പോലുള്ള ചിലവേറിയ മാർക്കറ്റിംഗ് ക്യാമ്പൈനുകൾ ഉപയോഗിച്ച് നേടുന്നതിനേക്കാൾ ജനശ്രദ്ധ, നവമാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങളിലൂടെ നേടാൻ സാധിക്കുന്നു. ഇത് ചെറുകിട സംരംഭകരെ വൻകിട കമ്പനികളുമായി കടപിടിക്കാൻ കെല്പുള്ളവരാക്കുന്നു.

2, പരമ്പരാഗത മാർക്കറ്റിംഗിൽ പ്രചാരണത്തിനായി ആയിരക്കണക്കിന് പോസ്റ്ററുകളും നോട്ടീസുകളുമാണ് അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. പക്ഷേ, ഇത്തരം പ്രചാരണത്തെക്കാൾ കൂടുതൽ ഫലപ്രദവും വ്യാപകവുമായതാണ് സോഷ്യൽ മീഡിയയിൽ നൽകുന്ന പരസ്യങ്ങളും ഡിജിറ്റൽ പോസ്റ്ററുകളുമെല്ലാം. പരമ്പരാഗത മാർക്കറ്റിംഗ് ആകർഷിക്കുന്നതിനേക്കാൾ കൂടുതൽ ജങ്ങളെ ആകർഷിക്കുവാൻ ഇവയ്ക്ക് സാധിക്കും.

3, മെഷറെബിൾ മാർക്കറ്റിംഗ് ആണ് മറ്റൊരു സവിശഷത. അതായത് നിങ്ങളുടെ മാർക്കറ്റിംഗിന്‍റെ തോത് നിങ്ങൾക്ക് തന്നെ അളക്കാൻ കഴിയുന്നു. എത്രപേർ നിങ്ങളുടെ പരസ്യങ്ങൾ കണ്ടൂ, അധികവും കണ്ടത് ഏതു പ്രായക്കാരാണ്, ഏത് സ്ഥലങ്ങളിൽ നിന്നുള്ളവരാണ് തുടങ്ങിയ കണക്കുകൾ ഇതുവഴി നിങ്ങൾക്ക് ലഭിക്കുന്നു. ഇവയനുസരിച്ചു നിങ്ങൾക്ക് നിങ്ങളുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ നവീകരിക്കാൻ കഴിയും.

4, ‘ടാർജിട്ടിട് മാർക്കറ്റിംഗ്’, അഥവാ നിങ്ങൾ ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കളെ മാത്രം ലക്ഷ്യംവെച്ചാണ് പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ, ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ അത് സാധ്യമാക്കാൻ കഴിയും. നിങ്ങളുടെ ഉത്പന്നങ്ങൾ ആവശ്യമുള്ളവരും അവ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായ ജനങ്ങളെ ലക്ഷ്യംവച്ച് നിങ്ങൾക്ക് മാർക്കറ്റ് ചെയ്യാനാകും.

5, നിങ്ങൾക്ക് നിങ്ങളുടെ കസ്റ്റമർസ്സ് ആയി മികച്ച ഒരു ബന്ധം പടുത്തുയർത്താൻ ഡിജിറ്റൽ മാർക്കറ്റിംഗ് കൊണ്ട് കഴിയും. നിങ്ങൾ നിങ്ങളുടെ ഉത്പന്നങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾ വഴി, ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളുംമെല്ലാം നിങ്ങളോട് പങ്കുവയ്ക്കാനാകുന്നു. ഉപഭോക്താക്കൾക്ക് തന്നെ ഇത്തരം പോസ്റ്റുൾ മറ്റുള്ളവരിലേയ്ക്ക് ഷെയർ ചെയ്യാനും സാധിക്കുന്നു.

6, റീ-ടാർജിറ്റിംഗ് എന്നത് ഡിജിറ്റൽ മാർക്കറ്റിംഗിന്‍റെ ഏറ്റവും വിശിഷ്ടമായ ഒരു മാർക്കറ്റിംഗ് സാങ്കേതികത തന്നെയാണ്. നാം പല ഈ-കൊമേഴ്സ് സൈറ്റുകളിൽ പല ഉത്പന്നങ്ങളും തിരയാറുണ്ട്. അതിനു ശേഷം നമ്മുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിങ്ങനെ പല നവ മാധ്യമങ്ങളിലായി നാം തിരഞ്ഞ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ സ്ഥിരം കാണാൻ കഴിയും. ഇത് തന്നെയാണ് റീ-ടാർജിറ്റിംഗ്. ഇതുവഴി നമ്മുടെ ബിസിനസ്സിന് നല്ല രീതിയിൽ തന്നെ ജനശ്രദ്ധ കൈവരിക്കാൻ സാധിക്കും.

ഇതിനുമപ്പുറമായി ധാരാളം സവിശേഷതകൾ ഡിജിറ്റൽ മാർക്കറ്റിംഗിന് സ്വന്തം പേരിലുണ്ട്. ആർക്കുമാകട്ടെ എന്തിനുമാകട്ടെ ഡിജിറ്റൽ ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെങ്കിൽ ഡിജിറ്റൽ മാർക്കറ്റിംഗ് അത്യന്താപേക്ഷിതമാണ്. പുതുമയുള്ള തന്ത്രങ്ങളോടെ വിപണന നടത്തിയില്ലെങ്കിൽ ഏതു സംരംഭവും നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നുള്ളത് തീർച്ചയാണ്. നമ്മുടെ കൊച്ചു കേരളത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് വളരെ അധികം ശക്തി പ്രാപിച്ചു വരികയാണ്. നമ്മുടെ സംസ്ഥാനത്ത് തന്നെ ഇന്ന് ഡിജിറ്റൽ മാർക്കറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് ടിജിഐ ടെക്നോളജീസ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടിജിഐ ടെക്നോളജീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ഇതിനോടകം തന്നെ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചു കഴിഞ്ഞു. ഡിജിറ്റൽ മാർക്കറ്റിംഗ് കൂടാതെ ഗ്രാഫിക്സ് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, കണ്ടന്‍റ് ക്രിയേഷൻ, വെബ് ഡെവലപ്മെന്‍റ്, വെബ് ആപ്ലിക്കേഷൻ, ഇൻ ഹൗസ് അപ്ലിക്കേഷൻ തുടങ്ങി ഒരു സംരംഭത്തിന്‍റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ തരം സേവനങ്ങളും ടിജിഐ ടെക്നോളജീസ് ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനി ലഭ്യമാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9037472816 , www.tgitechnologies.com

അനേകലക്ഷംപേർ അന്യോന്യം മൽസരിക്കുന്ന ഡിജിറ്റൽ ലോകത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ മാത്രമേ ഏതൊരു സംരംഭവും വിജയ പാതയിൽ എത്തുകയുള്ളൂ. ബുദ്ധിപൂർവം ചിന്തിച്ച് ഡിജിറ്റൽ  മാർക്കറ്റിംഗിന്‍റെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തി നിങ്ങൾക്കും ലോകശ്രദ്ധ ആകർഷിക്കുന്ന സംരംഭങ്ങളുടെ തുടക്കക്കാർ ആകാം. അതിനാൽ ഒട്ടും മടിക്കാതെ തന്നെ ഡിജിറ്റൽ മാർക്കറ്റിംഗിലെയ്ക്ക് ചുവടു വയ്ക്കൂ. ചരിത്രം സൃഷ്ടിക്കാൻ നിങ്ങൾക്കും സാധിക്കും.


Related Articles

മഞ്ചേരിയില്‍ ചികിത്സയ്ക്കിടെ മരിച്ച വ്യക്തിയുടെ കൊവിഡ് ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ

അക്രമങ്ങള്‍ വേണ്ട ജനാധിപത്യബോധമുണ്ടാകട്ടെ

യൂണിവേഴ്‌സിറ്റി കോളജിനുമുന്നില്‍ നിന്നു സെക്രട്ടേറിയറ്റ് പടിക്കലേക്ക് വിദ്യാര്‍ഥിനി സമൂഹം പഠിക്കാനുള്ള അവകാശത്തിനായും കാമ്പസിനുള്ളിലെ സ്വാതന്ത്ര്യത്തിനായും പ്രക്ഷോഭജാഥയായി നീങ്ങുന്നതു കണ്ടതിനുശേഷമാണ് ഈ കുറിപ്പെഴുതുന്നത്. കൊടികളുടെ നിറമില്ലാതെ, രാഷ്ട്രീയ സംഘടനകളുടെ

യൂത്ത് സെന്‍സസ് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു

എറണാകുളം: കെആര്‍എല്‍സിബിസി യുവജന കമ്മീഷന്റെയും എല്‍സിവൈഎം സംസ്ഥാന സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കെആര്‍എല്‍സിസി ഓഫീസില്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ നിര്‍വഹിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*