ഈ സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി

ഈ സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി

 

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും അടക്കം ആശങ്കപ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

സമൂഹമാധ്യമങ്ങിലൂടെ അപകീര്‍ത്തികരമായ പ്രചാരം നടത്തുവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും നല്‍കുതാണ് പുതിയ ഭേദഗതി. സെബര്‍ ആക്രമണങ്ങള്‍ തടയാന്‍ മതിയായ നിയമമില്ലെന്ന വിലയിരുത്തല്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ പശ്ചാത്തലത്തിലാണ് ഈ നിയമം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് പോലീസ് ആക്ട് 118(എ)എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നത്. ഈ ഭേദഗതി ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ നിരവധി വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സ്ത്രീകളും ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെപ്പോലും ബാധിക്കുന്നതും, ഇരകളെ ആന്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമമേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.


Related Articles

വാളയാര്‍ സംഭവത്തില്‍ യുവജന ധാര്‍മികസമരം

എറണാകുളം: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടത് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വൈസ്

റവ. ഡോ. ജോണ്‍സണ്‍ പങ്കേത്തിന്റെ ജൂബിലി ആഘോഷം

കോട്ടപ്പുറം: പൗരോഹിത്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ റവ. ഡോ. ജോണ്‍സണ്‍ പങ്കേത്ത് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജോഷി

തീരനിയന്ത്രണ കരട് വിജ്ഞാപനം – കെ എല്‍ സി എ നിവേദക സംഘം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം ടൂറിസം മേഖലയ്ക്ക് ഗുണമുണ്ടാകണമെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഉണ്ടാക്കിയിരിക്കുന്നതാണെന്നും കൂട്ടത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*