ഉചിതമായ തീരുമാനമെടുക്കണമെന്ന് കെഎല്‍സിഎ

എറണാകുളം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ആരോപണത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതി സിസിബിഐ (അഖിലേന്ത്യ കത്തോലിക്ക മെത്രാന് സമിതി) പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് കത്ത് നല്കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദ്വികോത്രയ്ക്കും ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഫ്രാങ്കോ ബിഷപ്പിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെ പേരില്‍ കത്തോലിക്ക സഭ പൊതു സമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ മെത്രാന്‍സമിതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നു എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ട്രഷറര്‍ ജോസഫ് പെരേര, വൈസ് പ്രസിഡന്റുമാരായ സി. ടി അനിത, ഇ. ഡി ഫ്രാന്‍സിസ്, എം. സി ലോറന്‍സ്, എബി കുന്നേപ്പറമ്പില്‍, എഡിസന് പി. വര്‍ഗീസ്, ജോണി മുല്ലശേരി, സെക്രട്ടറിമാരായ ഷൈജ ആന്റണി, ജോസഫ് ജോണ്സന്, ബേബി ഭാഗ്യോദയം, ജസ്റ്റിന് ആന്റണി, കെ. എച്ച് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
കടൽക്ഷോഭം നേരിടാൻ എസ് പി വി രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണം
കേരളത്തിലെ തീരദേശ ജില്ലകളിൽ, നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കെഎൽസിഎ
നീതി ജലം പോലെ ഒഴുകട്ടെ
നീതിയുടെ അരുവികള്‍ ഒഴുകട്ടെ എന്ന പ്രവാചക ധര്‍മത്തിന്റെ പാരമ്പര്യത്തിന് മങ്ങലേറ്റിട്ടില്ലെന്നു തന്നെയാണ് സഭയുടെ നിലപാടുകള്‍ എക്കാലത്തും വിളിച്ചുപറയുന്നത്. നീതി ജലം പോലെ ഒഴുകട്ടെ; സമാധാനം വറ്റാത്ത നീരുറവപോലെയും.
പ്രളയക്കെടുതിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സർക്കാർ ഉത്തരവിറങ്ങി
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ- രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന പുരയിടങ്ങളിലെ കുടുംബങ്ങൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കും. പൂർണമായും തകർന്ന പൂർണമായും വാസയോഗ്യമല്ലാത്ത വീടുകൾക്ക് നാലു ലക്ഷം രൂപ.