ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം വൈകിട്ട് നെടുമ്ബാശേരിയിലെത്തിക്കും

ന്യൂഡല്‍ഹി: ഇസ്രേയേൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇസ്രേയേൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും. പാലസ്തീൻ ഹമാസ് തിവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്
നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്കാരം. ഇസ്രായേലിലെ അഷ്ക ലോണില്‍ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്ത് വരികയായിരുന്നു സൗമ്യ. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ച് ദുരന്തമുണ്ടായത്. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. ഭര്‍ത്താവും മകനും നാട്ടിലാണ്. ഇസ്രായേൽ നയതന്ത്ര പ്രധിനിധികൾ സൗമ്യയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്
Mortal remains of Kerala woman who died in Palestinian rocket strike earlier this week arrive at Delhi airport. Union Minister V Muraleedharan and Rony Yedidia Clein, Israel's Deputy Envoy pay floral tribute pic.twitter.com/5Jd5Atty6r
— ANI (@ANI) May 15, 2021
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വാളയാര്‍ കേസ് പ്രോസിക്യൂഷനെതിരെ കോടതി
പാലക്കാട്: വാളയാറിലെ സഹോദരിമാരായ ദളിത്പെണ്കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെയും മൊഴിപ്പകര്‍പ്പിലെയും വിവരങ്ങള്‍ പുറത്ത്. 2017 ജനുവരി 13ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 13 വയസുകാരിയെ പീഡിപ്പിച്ചത്
പ്രളയബാധിതർക്കായി 1000 തിരുഹൃദയ ചിത്രങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നു
കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക പ്രളയബാധിത കുടുംബങ്ങളിൽ പ്രതിഷ്ഠിക്കാൻ നിർമ്മിച്ചു നൽകുന്ന 1000 തിരുഹൃദയ ചിത്രങ്ങളുടെ നിർമ്മാണം പൂർത്തിയായി വരുന്നു . 19 ഇഞ്ച് ഉയരത്തിലും 15
വാക്കിനെ ആര്‍ക്കാണ് പേടി?
ഹെംലക്ക് ചെടിയുടെ ചാറുമായി സോക്രട്ടീസ് നില്പ്പുണ്ടിപ്പോഴും, കാലത്തിന്റെ തടവറയില്‍. ഏത് രാജ്യത്തും ഏതു സമൂഹത്തിലുമുണ്ട്, സോക്രട്ടീസ്; കറുപ്പിന്റെ വിധിയാളന്മാരുടെ മുന്നില്‍ മരണവിധി ശിരസാവഹിച്ചു കൊണ്ട്. ജ്ഞാനത്തിന്റെ ശബ്ദത്തെ