Breaking News

ഉണര്‍വിന്റെ വിചിന്തനം ഫാ.മാര്‍ട്ടിന്‍ എന്‍. ആന്റണി

ഉണര്‍വിന്റെ വിചിന്തനം ഫാ.മാര്‍ട്ടിന്‍ എന്‍. ആന്റണി

ഞാന്‍ ഈ വചന വിചിന്തനം എഴുതുവാന്‍ തുടങ്ങിയത് 2010 മുതലാണ്. ഏകദേശം 10 വര്‍ഷമായിട്ടുണ്ട്. 2010ലാണ് കൊച്ചി രൂപതയിലെ റാഫി കൂട്ടുങ്കലച്ചന്‍ നിര്‍ദേശിച്ചപ്രകാരം വെര്‍ബുംദോമിനിക്കു വേണ്ടി വചനവിചിന്തനം എഴുതാന്‍ തുടങ്ങിയത്. കുര്‍ബാനയ്ക്ക് വൈദികര്‍ക്ക് സഹായമായ വിധത്തിലാണ് തുടക്കമിട്ടത്. പിന്നീട് റാഫിയച്ചന്‍ കൊച്ചി രൂപതയില്‍ റേഡിയോ മരിയ തുടങ്ങിയപ്പോള്‍ വചന വിചിന്തനം റേഡിയോയിലും തുടര്‍ന്ന് യൂട്യൂബ് ചാനലിലും കൊടുക്കുമായിരുന്നു. വിചിന്തനം എന്ന പേരിലാണ് ഓരോ ഞായറാഴ്ചയിലേയും വചനഭാഗങ്ങള്‍ ലളിതമായി വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത്.

പിന്നെ വാട്സാപ്പില്‍ വോയ്സ് മെസേജിലൂടെ ലത്തീന്‍ റീത്തിലെ വചന വിചിന്തനം എല്ലാ ശനിയാഴ്ചയും വൈകുന്നേരം വോയ്സ് ആയി രൂപതയിലെ അച്ചന്മാര്‍ക്കു തന്നെ കൊടുത്തുകൊണ്ടിരുന്നു. നാലു വര്‍ഷമായിട്ട് ഫേസ്ബുക്കിലും എഴുതുന്നു. ശനിയാഴ്ച എഴുതുക എന്നത് പിന്നീട് സ്ഥിരമാക്കി. ചില റിഫ്ളക്ഷന്‍സും മറ്റു രീതികളിലെഴുതുവാന്‍ തുടങ്ങിട്ട് നാലു വര്‍ഷമായി. അത് പലര്‍ക്കും ഉപകാരപ്പെടുന്നുണ്ടെന്നും എഴുത്തിന്റെ ആ ശൈലിയും മറ്റും ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞതുകൊണ്ട് അങ്ങനെ തുടര്‍ന്നുപോന്നു. ഞാന്‍ ബൈബിള്‍ പ്രത്യേകമായി പഠിച്ചിരുന്നതുകൊണ്ടും മിക്ക സമയങ്ങളും ബൈബിളുമായി ഇടപഴകുന്നതുകൊണ്ടും മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതുകൊണ്ടുമായിരിക്കണം ഇതെനിക്കൊരു എനര്‍ജി തന്നെയായിരുന്നു. പലര്‍ക്കും അത് ഉപകാരപ്പെടുന്നുണ്ട് എന്നതിലും സന്തോഷമുണ്ട്.

നെയ്യാറ്റിന്‍കര രൂപതയിലെ കാത്തലിക് വോക്സ് എന്ന വെബ്സൈറ്റും എന്റെ വചനവിചിന്തനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മംഗളവാര്‍ത്ത എന്ന ഒരു വെബ്പോര്‍ട്ടലിലും എടുക്കുന്നുണ്ട്. അതൊക്കെ പലര്‍ക്കും ഉപകാരപ്പെടുന്നുണ്ട് എന്നറിയുന്നു. വ്യക്തിപരമായി ഈ എഴുത്ത് എന്റെതന്നെ ആത്മീയ ഉണര്‍വിനും ഒത്തിരി സഹായിച്ചിട്ടുണ്ട്.

റോമിലെ ഒരു ഇടവകയിലാണ് ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ പ്രവര്‍ത്തനത്തിലും എന്റേതായിട്ടുള്ള അജപാലനരംഗങ്ങളിലും ഈ വചനവും വിചിന്തനങ്ങളുമെല്ലാം സഹായിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ചില എതിര്‍പ്പുകളൊക്കെ വന്നിട്ടുണ്ട്. വചനത്തിന് എതിരായിട്ട് ചില ശബ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒന്നും തളര്‍ത്തിയിട്ടില്ല. ദൈവകൃപയാല്‍ തുടര്‍ച്ചയായി ശനിയാഴ്ചത്തെ വചന വിചിന്തനം എഴുതാന്‍ പറ്റുന്നുണ്ട്. കൊവിഡ് കാലത്ത് വ്യക്തികള്‍ക്കും ഇതു വളരെയേറെ ഉപകരിച്ചു. നിരവധി പേര്‍ ഷെയര്‍ ചെയ്യാനും ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും തുടങ്ങി.

ലത്തീന്‍ സഭയിലെ നല്ലൊരു ശതമാനം അച്ചന്മാര്‍ക്കും അതു ലഭിക്കുന്നുണ്ട്. പലരും അതു കാത്തിരിക്കുന്നുണ്ട് എന്നും കേട്ടിട്ടുണ്ട്. എന്തായിരുന്നാലും ദൈവാനുഗ്രഹമാണ് ഇത്രയും നാള്‍ അതു കൊണ്ടുപോകാന്‍ സാധിച്ചത്. നേരത്തെ വോയ്സ് മെസേജ് ആണ് കൊടുത്തിരുന്നത്. ഇപ്പോള്‍ പലരും വീഡിയോ ചോദിക്കുന്നുണ്ട്. വീഡിയോയിലേക്ക് വരാന്‍ പറ്റുന്നില്ല. റേഡിയോയ്ക്കുവേണ്ടി ഒരു ടേക്ക് കൊടുത്തിരുന്നതാണ്. പക്ഷേ എഴുത്തിനോട് തന്നെയാണ് എനിക്കു താല്പര്യം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
fr. martin odemmalayalam catholics

Related Articles

‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’രണ്ടാം പതിപ്പ് പുറത്തിറങ്ങി

എറണാകുളം: ജീവനാദം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. 2022 ഏപ്രില്‍ 27ന് ബിഷപ് ഡോ. അലക്സ് വടക്കുംതല,

സിസ്റ്റര്‍ മേരി കെല്ലര്‍: കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ലോകത്തെ ആദ്യ വനിത

കാലിഫോര്‍ണിയ: ലോകത്ത് ആദ്യമായി കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ വനിത ഒരു കത്തോലിക്കാ കന്യാസ്ത്രീയാണെന്ന വസ്തുത അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. സ്ത്രീകള്‍ക്ക് കംപ്യൂട്ടര്‍ മേഖല അപ്രാപ്യമായൊരു കാലത്താണ്

കോട്ടപ്പുറത്ത് കാരുണ്യഭവനത്തിന് തറക്കല്ലിട്ടു

കോട്ടപ്പുറം: കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ മദ്ധ്യസ്ഥതിരുനാളിന്റെ ഭാഗമായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് പണിതു നല്‍കുന്നതിന്റെ തറക്കല്ലിടല്‍ ബിഷപ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*