Breaking News

ഉത്തരവാദിത്വപൂര്‍ണമായ മാധ്യമപ്രവര്‍ത്തനത്തിലേക്ക് സമൂഹത്തെ നയിക്കണം

ഉത്തരവാദിത്വപൂര്‍ണമായ മാധ്യമപ്രവര്‍ത്തനത്തിലേക്ക് സമൂഹത്തെ നയിക്കണം

 

മാധ്യമങ്ങള്‍ സത്യത്തെ ബലികഴിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന ആരോപണം ഇപ്പോള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും പൗരോഹിത്യത്തെയും സന്ന്യാസത്തെയും അപമതിപ്പിന് ഇടയാക്കാന്‍ ശ്രമിക്കുന്നു എന്നും ആരോപണങ്ങളുണ്ട്. ഈ വിഷയങ്ങളുടെ വെളിച്ചത്തിലാണ് ഇത്തവണത്തെ നമ്മുടെ മാധ്യമസംഗമം നടക്കുന്നതെന്ന് ഞാന്‍ അറിയുന്നു. ഇക്കാര്യങ്ങള്‍ നിങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. എല്ലാ സത്യവും ദൈവത്തിന്റെ സത്യമാണെന്ന് പ്രശസ്ത ചിന്തകനായ ജോണ്‍ കാല്‍വിന്‍ പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തുവിന്റെ സദ്‌വാര്‍ത്ത ഏതു കാലഘട്ടത്തിലും പ്രസക്തമാണ്. പക്ഷേ നമ്മള്‍ ക്രൈസ്തവര്‍ പലരും ആ സത്യത്തെ പലപ്പോഴും തിരിച്ചറിയുന്നില്ല.
ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തനം റേറ്റിംഗില്‍ അധിഷ്ഠിതമാണ്. എന്നു വച്ചാല്‍ കാഴ്ചക്കാരും വായനക്കാരും കൂടിയാലേ റേറ്റിംഗും വര്‍ധിക്കുകയുള്ളൂ. റേറ്റിംഗ് കൂടിയാലേ പരസ്യങ്ങള്‍ ലഭിക്കുകയുള്ളൂ. അത് നിലനില്പിന്റെയും ലാഭത്തിന്റെയുമൊക്കെ പ്രശ്‌നമാണ്. അങ്ങനെ വരുമ്പോള്‍ റേറ്റിംഗ് കൂടുതലുണ്ടാക്കുന്ന എന്തും വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കും. അതിനു പിന്നാലെ ചര്‍ച്ചകള്‍ നടത്തും. വാര്‍ത്തയില്‍ എത്രമാത്രം സത്യമുണ്ടെന്നത് അപ്പോള്‍ അവരുടെ വിഷയമേയല്ല.
ഇത്തരുണത്തില്‍ സത്യമെന്തെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള കടമ ഓരോ ക്രൈസ്തവനുമുണ്ട്. അതിനുള്ള മാര്‍ഗം നമ്മുടെ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ശക്തിപ്പെടുത്തുക എന്നതാണ്. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമല്ല സത്യം. ഇതാ തെളിവു സഹിതം സത്യമെന്തെന്ന് ഞങ്ങള്‍ വെളിപ്പെടുത്തുന്നു എന്ന് ആര്‍ജവത്തോടെ നമുക്ക് പറയാന്‍ കഴിയണമെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ അതിനുള്ള ശക്തിസംഭരിച്ചേ മതിയാകൂ.
മാധ്യമ പ്രവര്‍ത്തന രംഗത്ത് ക്രൈസ്തവര്‍ക്കും ലത്തീന്‍ സമൂഹത്തിനും മഹത്തായ പാരമ്പര്യമുണ്ട്. അച്ചടിവിദ്യയും പത്രപ്രവര്‍ത്തനവും കേരളത്തില്‍ ആരംഭിച്ചതിന്റെ-അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് െ്രെകസ്തവ മിഷണറിമാര്‍ക്കും അവരെ പിന്തുടര്‍ന്ന സഭാസമുദായ നേതൃത്വത്തിനുമാണെന്ന വസ്തുത പലപ്പോഴും നമ്മളും മറക്കുന്നുണ്ട്.
1847ലാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രാജ്യസമാചാരം, പശ്ചിമോദയം തുടങ്ങിയ പത്രങ്ങള്‍ ആരംഭിക്കുന്നത്. മലയാളമാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. അതിന്റെ തുടര്‍ച്ചയായാണ് 1876ല്‍ കര്‍മലീത്താ സമൂഹം വരാപ്പുഴ വികാരിയത്തിലെ കൂനമ്മാവ് ഇടവകയിലെ അമലോത്ഭവമാതാ അച്ചുകൂടത്തില്‍ നിന്ന് ആരംഭിച്ച സത്യനാദകാഹളം. ആശ്രമാധിപനായ കാന്തിദൂസ് മിഷണറിയും ഫാ. ലൂയീസ് വൈപ്പിശേരിയുമായിരുന്നു സത്യനാദകാഹളത്തിന്റെ ചുമതലക്കാര്‍.
സത്യനാദകാഹളം തുടങ്ങാന്‍ പ്രത്യേകമായ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ഒരു കാര്യമായതുകൊണ്ട് ഞാനത് ഇവിടെ സൂചിപ്പിക്കുകയാണ്. അെ്രെകസ്തവരായ ചിലര്‍ ആരംഭിച്ച ചില മാധ്യമങ്ങളില്‍ െ്രെക
സ്തവരെ അവഹേളിച്ചും കരിവാരിത്തേച്ചും ചില വാര്‍ത്തകളൊക്കെ അക്കാലത്ത് വ
ന്നിരുന്നു. ഇതിന് ശരിയായ മറുപടി നല്കലായിരുന്നു സത്യനാദകാഹളത്തിന്റെ ദൗത്യം. പക്ഷേ ആ ദൗത്യം


Related Articles

കുരിശിങ്കല്‍ വിശുദ്ധിയുടെ സുഗന്ധം വീണ്ടും

കേരളത്തിന്റെ ഭൂവിവരണം തന്നെ മാറ്റിമറിച്ച 1341ലെ മഹാപ്രളയകാലത്ത് ഉയര്‍ന്നുവന്ന ഒരു പുതിയ കരയാണ് പ്രസിദ്ധമായ വൈപ്പിന്‍ ദ്വീപ്. 1498 മെയ് 20-ാം തീയതി പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്‌ക്കോ

ചർച്ച് ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വിവിധ െ്രെകസ്തവ സഭകളെ നിയന്ത്രിക്കുവാനായി നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം

വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്‌തോലനോളം പ്രാധാന്യമുള്ള മറ്റൊരു അപ്പസ്‌തോലനും ഇല്ലെന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*