ഉപരിപഠനം പൂർത്തിയാക്കിയ ഫാ വിബിൻ വേലിക്കകത്ത്ന് അഭിനന്ദനങ്ങൾ

by admin | November 6, 2021 3:22 pm

ഡബ്ലിൻ സെൻറ് പാട്രിക് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും മീഡിയ എത്തിക്സിൽ ബിരുദാനന്തര ബിരുദമാണ് പൂർത്തിയാക്കിയത്. ദൈവശാസ്ത്രത്തിലെ പ്രത്യേക വിഭാഗമായ ആനുകാലിക ധാർമിക ശാസ്ത്രത്തിൽ (Contemperory Ethics) പ്രാവീണ്യം നേടുകയും മാധ്യമ ധാർമികത പ്രത്യേക വിഷയമായി പഠിക്കുകയും ചെയ്തിട്ടുണ്ട്. പഠനത്തോടൊപ്പം ഡബ്ലിൻ എയർപോർട്ട് അസോസിയേറ്റ് ചാപ്ലിനായും, സെന്റ് ഫീനിയൻസ് ഇടവകയിലും സേവനം ചെയ്യുന്നു. വരാപ്പുഴ അതിരൂപത അംഗമായ വിബിൻ അച്ചൻ ജീവനാദം മുൻ മാനേജിങ് എഡിറ്ററായും വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക വ്യക്താവായും സേവനം ചെയ്തിട്ടുണ്ട്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%89%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%82%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af/