ഉറക്കത്തിലും ഹാര്‍ട്ടറ്റാക്ക്

ഉറക്കത്തിലും ഹാര്‍ട്ടറ്റാക്ക്

നിദ്രയില്‍ മരിക്കുന്നവരുടെ വാര്‍ത്തകള്‍ ഇന്ന് വിരളമല്ല. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാതിരുന്ന ഒരാള്‍ ഉറക്കത്തില്‍ മരണപ്പെട്ടു എന്ന് വായിക്കാറില്ലേ? പ്രശസ്ത നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഉറക്കത്തിലാണ് മരണപ്പെട്ടത്. നിദ്രാനേരത്തെ മരണത്തിനുള്ള പ്രധാനകാരണം ഹാര്‍ട്ടറ്റാക്ക് തന്നെ. ഹൃദയപരാജയം, താളംതെറ്റിയ ഹൃദയമിടിപ്പ്, സ്ലീപ് അപ്‌നിയ എന്നീ കാരണങ്ങളാലും ഉറക്കത്തോടനുബന്ധിച്ച് മരണം സംഭവിക്കാം. ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള ഏറ്റവും ‘പ്രിയപ്പെട്ട’ സമയം ഏതെന്ന് ചോദിച്ചാല്‍ പാതിരാ കഴിഞ്ഞ് പുലര്‍ച്ചെ ഒരുമണി മുതലുള്ള സമയമാണ്. ഈ സമയത്താണ് ശരീരത്തില്‍ ഹൃദ്രോഗത്തെ ഉദ്ദീപിപ്പിക്കുന്ന പല രാസപരിണാമങ്ങളും സാധാരണയായി സംഭവിക്കുന്നത്. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും അത് ഹൃദയത്തെ അനിയന്ത്രിതമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസം മൂലം ഹൃദയധമനികളിലെ കൊഴുപ്പു നിക്ഷേപം പൊട്ടുകയും അവിടെ രക്തക്കട്ടകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ശ്വേതരക്താണുക്കള്‍ കൂടുതലായി കട്ടിപിടിച്ച് രക്തക്കട്ടകളുണ്ടാകാനുള്ള സാധ്യതയും ദിവസത്തിലെ ആദ്യമണിക്കൂറുകളില്‍ തന്നെ. രാത്രിയില്‍ ഒരു മണി മുതല്‍ അഞ്ചു മണി വരെ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത പകല്‍ സമയത്തെ അപേക്ഷിച്ച് ആറുമടങ്ങാണ്.
ഉറക്കത്തിലുണ്ടാകുന്ന ഹാര്‍ട്ടറ്റാക്കിന്റെ കാരണങ്ങള്‍ തേടിയുള്ള ഗവേഷണങ്ങള്‍ നിദ്രാനേരത്തെ ‘റെം ഫെയിസില്‍’ ഉണ്ടാകുന്ന മാനസിക പ്രതിഭാസങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തേജിതാവസ്ഥ കൊണ്ടാണ് സംഭവിക്കുന്നതെന്നു തെളിയിച്ചു. ഉപബോധമനസില്‍ കുമിഞ്ഞുകൂടി കിടക്കുന്ന പ്രശ്‌നഭാണ്ഡത്തിന്റെ കെട്ടുകള്‍ റെം ഫെയിസ് ആക്കുന്നതോടെ അഴിയുന്നു. ഇത് മസ്തിഷ്‌ക്കത്തിലെ ബോധശൃംഖലയെ ഉദ്ദീപിപ്പിക്കുന്നതിന്റെ ഫലമായി ശരീരത്തില്‍ ഹോര്‍മോണുകളുടെ അതിപ്രസരമുണ്ടാകുന്നു. ഈ ഓജസ്രവങ്ങള്‍ ഹൃദയപ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നു. ഇത് ഹൃദയധമനികള്‍ ചുരുങ്ങി രക്തപ്രവാഹം ദുഷ്‌ക്കരമാക്കുന്നതിനും ഹൃദയസ്പന്ദനക്രമം തെറ്റുന്നതിനും ഹേതുവാകുന്നു.
അശാന്തമായ മനസ് നിദ്രാനേരത്ത് ശാരീരികാവയവങ്ങളെ വിശ്ര
മിക്കുവാന്‍ അനുവദിക്കില്ല. നിദ്രാവിഹീനങ്ങളായ രാവുകളും അതിരുകടന്ന ശാരീരികാഘാതങ്ങളുമാണ് അനന്തരഫലം. ഇത് രോഗാതുരമാക്കുന്നതും കൂടുതലായും ഹൃദയത്തെ തന്നെ.


Related Articles

കടല്‍ഭിത്തി കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു: കെയര്‍ ചെല്ലാനം അഭിനന്ദിച്ചു

  കൊച്ചി: ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയിലെ അറ്റകുറ്റപണികള്‍ക്കായി 15 കോടിരൂപയുടെ ഭരണാനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെക്കേ ചെല്ലാനം, ഗുണ്ടുപറമ്പ്, മാലാഖപ്പടി, ബസാര്‍, വേളാങ്കണ്ണി, ചാളക്കടവ്,

ലോഗോസ് ക്വിസ്സിന് വേണ്ടി ആപ്പ് ഉണ്ടാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ കീഴിലെ അജപാലന-മീഡിയാ കമ്മീഷനുകള്‍ സംയുക്തമായി പുറത്തിറക്കിയ ക്വിസ് ഗെയിം ആപ്പ് ഓണ്‍ലൈന്‍ തരംഗമാകുന്നു. കെ.സി.ബി.സി. ബൈബിള്‍ കമ്മിഷന്‍ ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും

ജലന്ധര്‍ വിഷയത്തില്‍ കെസിബിസി പക്ഷപാതം കാണിച്ചിട്ടില്ല- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

എറണാകുളം: ജലന്ധര്‍ വിഷയത്തില്‍ കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ആനുകാലിക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*